പ്രേമത്തിലൂടെ മലയാളികളുടെ മലർ മിസ്സായി എത്തിയ സായി പല്ലവിക്ക് മലയാളി എന്ന് വിളിച്ചത് ഇഷ്ടപ്പെട്ടില്ല. ഒരു തെലുങ്കു ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായുള്ള പ്രോഗ്രാമിനിടയിലാണ് സായി പല്ലവിയെ മലയാളി എന്ന് വിളിച്ചത്. എന്നാൽ തന്നെ മലയാളി എന്ന് വിളിക്കരുത് എന്നാണ് സായിക്ക് പറയാൻ ഉള്ളത്. താൻ ഒരു അസ്സൽ തമിഴ് കുടുംബത്തിലെ ആളാണ്. താൻ ജനിച്ചുവളർന്നതുകൊയമ്പത്തൂർ ആണെന്നും ദയവ് ചെയ്ത് തന്നെ മലയാളിയെന്ന് മുദ്ര കുത്തരുതെന്നുമാണ് സായ് പല്ലവി പറഞ്ഞത്.

അൽഫോൻസ് പുത്രന്റെ പ്രേമത്തിലൂടെയായിരുന്നു സായി പല്ലവി സിനിമയിലേക്ക് എത്തിപ്പെടുന്നത്. ചിത്രത്തിൽ മലർമിസ്സായി എത്തിയ സായി പല്ലവിക്ക് സൗത്ത് ഇന്ത്യയിൽ വലിയ ഫാൻസാണ് ഉള്ളത്. ആദ്യ ചിത്രം മലയാളത്തിൽ ആയതിനാൽ സായി പല്ലവി മലയാളി ആണെന്നായിരുന്നു പലരുടേയും സംശയം. നിവിൻ പോളിയുടെ നായികാ വേഷം സായി പല്ലവിക്ക് സൗത്ത് ഇന്ത്യയിൽ വലിയ ആരാധവൃന്ദം നേടിക്കൊടുത്തിരുന്നു. പിന്നീട് ദുൽഖർ സൽമാന്റെ നായികയായി സമീർ താഹിർ ഒരുക്കിയ കലിയിലായിരുന്നു സായി എത്തിയത്. ഇതും കേരളത്തിൽ വലിയ വിജയമായിരുന്നു. സൗത്ത് ഇന്ത്യയിലെ ടെലിവിഷൻ ഡാൻസ് റിയാലിറ്റി ഷോകളിൽ നർത്തകിയായി പ്രവർത്തിച്ച ശേഷമാണ് അഭിനയ രംഗത്തേക്ക് പ്രവേശിക്കുന്നത്

വേണു ശ്രീരാമന്റെ മിഡിൽക്ലാസ് അബ്ബായി എന്ന ചിത്രത്തിലാണ് സായിയിപ്പോൾ അഭിനയിക്കുന്നത്.വേണു ശ്രീരാമാണ് ചിത്രത്തിന്റെ സംവിധായകൻ. തെലുങ്കിലും തമിഴിലുമായി ഏറെ തിരക്കുള്ള നായികയായി മാറിയ സായ് പല്ലവി വേഷങ്ങൾ തിരഞ്ഞെടുക്കുന്നത് അതീവ ശ്രദ്ധയോടെയാണ്.കലിയുടെ തെലുങ്ക് പതിപ്പായ ഹേ പിള്ളഗാഡൽ സായി തന്നെയായിരുന്നു നായിക.