ഫിദ എന്ന തെലുങ്ക് ചിത്രത്തിന് ശേഷം സായി പല്ലവി നായികയായി എത്തുന്ന മിഡിൽ ക്ലാസ് അബ്ബായുടെ ഷൂട്ടിംഗിനിടെ സായ് പല്ലവി ദേഷ്യപ്പെട്ടതിനെ തുടർന്ന് നായകൻ നാനി സെറ്റിൽ നിന്ന് ഇറങ്ങിപ്പോയി എന്ന വാർത്ത വൻ പ്രാധാന്യം നേടിയിരുന്നു. എന്നാൽ, ഈ വാർത്തകൾ അടിസ്ഥാനരഹിതമാണെന്നാണ് ഇപ്പോൾ നാനി പ്രതികരിച്ചിരിക്കുന്നത്.

തനിക്ക് സായ് പല്ലവിയോട് വിരോധമൊന്നുമില്ലെന്നും അവർക്കൊപ്പം ജോലി ചെയ്യുന്നതിൽ ഒരിക്കൽ പോലും അതൃപ്തി പ്രകടിപ്പിച്ചിട്ടില്ലെന്നും നാനി പറഞ്ഞു.സിനിമയുടെ പ്രചരണ പരിപാടിക്കിടെയാണ് ഇതെക്കുറിച്ച് നാനി പ്രതികരിച്ചത്

സിനിമാ സെറ്റിൽ വഴക്കുണ്ടാക്കിയെന്ന വാർത്ത സായി പല്ലവിയെക്കുറിച്ച് ഇതാദ്യമായിട്ടല്ല വരുന്നത്. നേരത്തെ നൗഗ ശൗര്യയുമായി വഴക്കിട്ടെന്ന വാർത്തകൾ വന്നിരുന്നു.സായ് പല്ലവിയുടെ പെരുമാറ്റത്തെക്കുറിച്ചും രീതികളെക്കുറിച്ചും സിനിമാ ഇൻഡസ്ട്രിയിൽ നിന്നും ഇതിനോടകം തന്നെ നിരവധി ആരോപണങ്ങളാണ് ഉയരുന്നത്.

മലയാളികളുടെ മലർ മിസ്സായി വെള്ളിത്തിരയിലെത്തിയ സായി പല്ലവിക്ക് ഇപ്പോൾ കൈ നിറയെ ചിത്രങ്ങളാണ്.താരത്തിന്റെ ആദ്യ തെലുങ്കു ചിത്രമായ ഫിദ മികച്ച പ്രതികരണം നേടിയിരുന്നു. ഫിദക്ക് ശേഷം സായി നായികയായി എത്തുന്ന തെലുങ്കു ചിത്രമാണ് മിഡിൽ ക്ളാസ് അബ്ബായ് .(എം.സി.എ.). വേണു ശ്രീ റാം ഒരുക്കുന്ന ചിത്രത്തിൽ നാനിയാണ് നായകനായി എത്തുന്നത്.