ഒടുവിൽ ചൈനീസ് കാറുകളും ഇന്ത്യയിലേക്ക്; ചൈനീസ് കമ്പനിയായ സെയ്ക് വാങ്ങിയ ബ്രിട്ടീഷ് ബ്രാൻഡ് എംജിയുടെ പേരിൽ ഇന്ത്യൻ നിരത്തുകളിൽ വിലക്കുറവിന്റെ കാറുകൾ ഒഴുക്കാനുറച്ചുള്ള നീക്കം തുടങ്ങി
ന്യൂഡൽഹി: ഇന്ത്യൻ റോഡുകളിൽ ചൈനീസ് കാറുകൾ വാഴുന്ന കാലം അതിവിദൂരമല്ല. ചൈനീസ് കാർ ബ്രാൻഡായ സെയ്ക് (ടഅകഇ) അതിനുള്ള ശ്രമം തുടങ്ങിയതായാണ് റിപ്പോർട്ടുകൾ. സെയ്ക് എന്ന പേരിലാവില്ല കാറുകൾ ഇന്ത്യയിൽ വിൽക്കപ്പെടുക. ബ്രിട്ടീഷ് ബ്രാൻഡായ എംജി എന്ന പേരിലാകും കാറുകൾ ഇന്ത്യയിലെത്തുക. നാൻജിങ് ഓട്ടോമൊബൈലിൽനിന്ന് ഒരുദശകം മുമ്പ് സെയ്ക് സ്വന്തമാക്കിയതാണ് എംജിയെ. ഇതിനകം എം.ജി ഇന്ത്യയിൽ രജിസ്റ്റർ ചെയ്്തുകഴിഞ്ഞു. മുതിർന്ന ഉദ്യോഗസ്ഥരെയും മാർക്കറ്റിങ് ജീവനക്കാരെയും സ്ഥാപനത്തിലെടുത്തുതുടങ്ങിയതായും റിപ്പോർട്ടുണ്ട്. ജനറൽ മോട്ടോഴ്സിന്റെ ഇന്ത്യയിലെ മുൻ തലവൻ രാജീവ് ഛാബയാണ് എംജിയുടെ സിഇഒയായി വരിക. ഓട്ടോമൊബൈൽ രംഗത്ത് ഉയർന്ന മികവ് കാട്ടിയിട്ടുള്ള ഏഴുദ്യോഗസ്ഥരെങ്കിലും ഇതിനകം എംജിയിലെത്തിയിട്ടുണ്ട്. ഗുജറാത്തിലെ ഹാലോളിലുള്ള ജനറൽ മോട്ടോഴ്സിന്റെ ഫാക്ടറി ഏറ്റെടുക്കാനുള്ള നീക്കവും അന്തിമഘട്ടത്തിലാണ്. കോമ്പറ്റീഷൻ കമ്മീഷണറുടെ അനുമതി കൂടി കിട്ടിയാൽ സെയ്കിന്റെ വാഹന ഫാക്ടറി ഗുജറാത്തിൽ പ്രവർത്തിച്ചുതുടങ്ങും. ജനറൽ മോട്ടോഴ്സിന്റെ പ്ല
- Share
- Tweet
- Telegram
- LinkedIniiiii
ന്യൂഡൽഹി: ഇന്ത്യൻ റോഡുകളിൽ ചൈനീസ് കാറുകൾ വാഴുന്ന കാലം അതിവിദൂരമല്ല. ചൈനീസ് കാർ ബ്രാൻഡായ സെയ്ക് (ടഅകഇ) അതിനുള്ള ശ്രമം തുടങ്ങിയതായാണ് റിപ്പോർട്ടുകൾ. സെയ്ക് എന്ന പേരിലാവില്ല കാറുകൾ ഇന്ത്യയിൽ വിൽക്കപ്പെടുക. ബ്രിട്ടീഷ് ബ്രാൻഡായ എംജി എന്ന പേരിലാകും കാറുകൾ ഇന്ത്യയിലെത്തുക.
നാൻജിങ് ഓട്ടോമൊബൈലിൽനിന്ന് ഒരുദശകം മുമ്പ് സെയ്ക് സ്വന്തമാക്കിയതാണ് എംജിയെ. ഇതിനകം എം.ജി ഇന്ത്യയിൽ രജിസ്റ്റർ ചെയ്്തുകഴിഞ്ഞു. മുതിർന്ന ഉദ്യോഗസ്ഥരെയും മാർക്കറ്റിങ് ജീവനക്കാരെയും സ്ഥാപനത്തിലെടുത്തുതുടങ്ങിയതായും റിപ്പോർട്ടുണ്ട്. ജനറൽ മോട്ടോഴ്സിന്റെ ഇന്ത്യയിലെ മുൻ തലവൻ രാജീവ് ഛാബയാണ് എംജിയുടെ സിഇഒയായി വരിക. ഓട്ടോമൊബൈൽ രംഗത്ത് ഉയർന്ന മികവ് കാട്ടിയിട്ടുള്ള ഏഴുദ്യോഗസ്ഥരെങ്കിലും ഇതിനകം എംജിയിലെത്തിയിട്ടുണ്ട്.
ഗുജറാത്തിലെ ഹാലോളിലുള്ള ജനറൽ മോട്ടോഴ്സിന്റെ ഫാക്ടറി ഏറ്റെടുക്കാനുള്ള നീക്കവും അന്തിമഘട്ടത്തിലാണ്. കോമ്പറ്റീഷൻ കമ്മീഷണറുടെ അനുമതി കൂടി കിട്ടിയാൽ സെയ്കിന്റെ വാഹന ഫാക്ടറി ഗുജറാത്തിൽ പ്രവർത്തിച്ചുതുടങ്ങും. ജനറൽ മോട്ടോഴ്സിന്റെ പ്ലാന്റിലെ തൊഴിൽത്തർക്കങ്ങൾ പരിഹരിക്കുന്ന മുുറയ്ക്കാകും പ്ലാന്റിന്റെ പ്രവർത്തനം തുടങ്ങുക.
ഏപ്രിൽ ആദ്യമെങ്കിലും പ്ലാന്റ് ഏറ്റെടുക്കാനാണ് ചൈനീസ് കമ്പനിയുടെ നീക്കം. തൊഴിൽത്തർക്കങ്ങൾ പരിഹരിച്ചാൽ നീക്കം ശക്തിപ്പെടും. 2018 ഒടുവിലോ 2019 ആദ്യമോ ആദ്യ കാർ നിരത്തിലിറക്കാനാണ് സെയ്കിന്റെ പദ്ധതി. അതിനുള്ള നീക്കങ്ങൾ വിജയിച്ചില്ലെങ്കിൽ സ്വന്തം നിലയ്ക്ക് പ്ലാന്റ് തുടങ്ങാനും സെയ്ക് ആലോചിക്കുന്നുണ്ട്.
ഇന്ത്യയിൽ ഉപ്പുതൊട്ട് കർപ്പൂരം വരെ വിൽക്കുന്നുണ്ടെങ്കിലും വാഹന വിപണിയിൽ ചൈനീസ് ഉത്പന്നങ്ങൾ ഇടം നേടിയിരുന്നില്ല. ആ പോരായ്മകൂടി പരിഹരിക്കുകയാണ് സെയ്കിന്റെ ലക്ഷ്യം. ചൈനീസ് ഉത്പന്നങ്ങളുടെ ഗുണനിലവാരത്തെക്കുറിച്ചുള്ള ആശങ്ക വാഹന വിപണിയിലും നിഴലിക്കുമോ എന്ന സംശയവും ശക്തമായുണ്ട്. എന്നാൽ, അതൊഴിവാക്കുന്നതിനാണ് ഇന്ത്യയിൽത്തന്നെ നിർമ്മാണയൂണിറ്റ് തുടങ്ങാൻ കമ്പനി ലക്ഷ്യമിടുന്നത്.