ഷാർജ: റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് മലയാളി യുവാവ് മരിച്ചു. തിരൂർ സ്വദേശിയും റാസൽഖൈമയിലെ ജെ.ബി.എഫ് കമ്പനി ജീവനക്കാരനുമായ സൈദ് മുഹമ്മദ് ആണ് മരിച്ചത്.

പരേതന് 26 വയസ്സായിരുന്നു പ്രായം. ഷാർജയിൽ അൻസാർമാളിനു സമീപം ആണ് അപകടം നടന്നത്. ഷാർജയിൽ താമസിക്കുന്ന സഹോദരിയെ കാണാൻ വരുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. മൂന്നു മാസം മുമ്പാണ് അവസാനമായി നാട്ടിൽ പോയി വന്നത്. കഴിഞ്ഞ മൂന്നു വർഷത്തോളമായി യുഎഇ യിൽ ജോലി ചെയ്തു വരികയായിരുന്ന സൈദ് മുഹമ്മദ് അവിവാഹിതനാണ്.

സുലേഖയാണ് മാതാവ്. ഷാർജ കുവൈത്ത് ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുന്ന മ്യതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.