ന്യൂഡൽഹി: ഈ സിനിമ കരീനയുടെ മടങ്ങി വരവല്ലേ എന്ന് ചോദിച്ച മാധ്യമ പ്രവർത്തകന് സെയ്ഫ് നൽകിയ മറുപടി സോഷ്യൽ മീഡിയയിൽ വലിയ വാർത്തയാണ്. 'അവളോടാണ് നിങ്ങൾ ഇത് ചോദിച്ചിരുന്നതെങ്കിൽ എന്തെങ്കിലും എടുത്ത് അവൾ നിങ്ങളെ എറിഞ്ഞേനെ, അതു ചിലപ്പോൾ ചെരുപ്പുമാകാം.അവളെ സംബന്ധിച്ചിടത്തോളം എപ്പോഴും സിനിമയ്ക്ക് ചുറ്റും അവളുണ്ട് സെയ്ഫ് പറയുന്നു.

കുഞ്ഞുണ്ടായ ശേഷം കരീനയുടെ ആദ്യ ചിത്രമാണിത്. സിനിമയോടുള്ള കരീനയുടെ ആത്മാർത്ഥതയേയും സെയ്ഫ് പ്രശംസിച്ചു. അവൾ നല്ലൊരു ആർട്ടിസ്റ്റാണ്. സിനിമയ്ക്കു വേണ്ടി അവൾ തന്റെ ആരോഗ്യവും ഫിറ്റ്‌നസും നിലനിർത്തുന്നത് എങ്ങനെയെന്ന് ഞാൻ കണ്ടിട്ടുണ്ട് സെയിഫ് വാചാലനാകുന്നു.

മാത്രമല്ല മകൾ സാറയുടെ ആദ്യ ചിത്രം ഒരുങ്ങുന്നതിന്റെ ത്രില്ലിലുമാണ് താരം. സിനിമ സാറയുടെ സ്വപ്നമാണ്, അവളുടെ സ്വപ്നങ്ങളെല്ലാം സഫലമാകട്ടെയെന്നും സെയ്ഫ് പറഞ്ഞു.