വിവാഹം കഴിഞ്ഞത് മുതൽ പാപ്പരാസികൾ കരീനയുടെ ഗർഭവാർത്തയായിരുന്നു പ്രധാന വിഷയമെങ്കിൽ ഗർഭിണിയായതോടെ പുതിയ വിവാദവുമായി പി്ന്നാലെ കൂടിയിരിക്കുകയാണ്. ആദ്യ കുഞ്ഞിനായി കാത്തിരിക്കുന്ന 

ഇവർക്കെതിരേ കുഞ്ഞിന്റെ ലിംഗ നിർണ്ണയം നടത്തിയെന്ന ആരോപണം ശക്തമായിരിക്കുന്നത്. ലണ്ടനിൽ പോയി ഇരുവരും ലിംഗനിർണയം നടത്തിയെന്നാണ് ആരോപണം. എന്നാൽ താരദമ്പതികളായ കരീനകപൂറും സെയ്ഫ് അലി ഖാനും. ഇതുസംബന്ധിച്ച വാർത്തകൾ ഇരുവരും തള്ളി.

ഒരടിസ്ഥാനവുമില്ലാത്ത വാർത്തകളാണ് ഇതെന്നും അത്തരത്തിൽ ഒരു സംഭവം നടന്നിട്ടില്ലെന്നും ഇവർ പ്രസ്ര്താവനയിൽ വ്യക്തമാക്കുന്നു. ആരുടേയോ ഭാവനയ്ക്കൊത്ത് എഴുതിയ കഥയാണ് ഇതെന്നും ഇവർ പറയുന്നു. തങ്ങളുടെ സ്വകാര്യ സന്തോഷങ്ങളെ ഇല്ലാതാക്കുന്നതാണ് ഇത്തരത്തിലുള്ള വാർത്തകൾ. സ്വകാര്യവിഷയങ്ങളെ ഇത്തരത്തിൽ സെൻസേഷനാക്കരുതെന്നും ഇവർ ആവശ്യപ്പെടുന്നു.

കരീന ഗർഭിണിയാണെന്നും ഡിസംബർ മാസത്തോടെ കരീന കുഞ്ഞിന് ജന്മം നൽകുമെന്നുമുള്ള വാർത്ത കഴിഞ്ഞയാഴ്ചയാണ് സ്ഥിരീകരിക്കപ്പെട്ടത്. തന്റെ ഭാര്യ അമ്മയാകാൻ പോകുന്നുവെന്ന വാർത്ത സ്ഥിരീകരിച്ച് സെയ്ഫ് അലി ഖാനും രംഗത്തെത്തിയിരുന്നു. അതിനു പിന്നാലെയാണ് ഇരുവരും ഗർഭസ്ഥ ശിശുവിന്റെ ലിംഗനിർണയ പരിശോധന ലണ്ടനിൽ വച്ച് നടത്തിയെന്ന വാർത്ത പരന്നത്.

മുൻപ് ഷാരൂഖ് ഖാനും ഇതേ ആരോപണം നേരിട്ടിരുന്നു. അബ്രാം ജനിക്കുന്നതിന് മുൻപ് ഷാരൂഖും ഭാര്യയും ലിംഗനിർണയ പരിശോധന നടത്തിയതായിട്ടായിരുന്നു അന്ന് വാർത്ത.പ്രണയകാലം മുതൽ ശ്രദ്ധ നേടുന്ന താരജോഡിയാണ് സെയ്ഫും കരീനയും. 2007ൽ പ്രണയത്തിലായ ഇവർ 2012ലാണ് വിവാഹിതരായത്. പഴയകാല നടി അമൃത സിങുമായുള്ള മുൻ വിവാഹത്തിൽ സെയ്ഫിനു രണ്ട് കുട്ടികളുണ്ട്.