- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സെയ്ഫ് അലിഖാന്റെ മകളുടെ പിന്നാലെ ബോളിവുഡ് പാപ്പരാസികൾ; കാമുകനൊപ്പം നൈറ്റ് ക്ലബ്ബി ചുറ്റിക്കറങ്ങുന്ന ചിത്രങ്ങൾ പുറത്ത്; മുൻകേന്ദ്രമന്ത്രിയുടെ മകനെന്ന് സൂചന
മുംബൈ: ബോളിവുഡ് പാപ്പരാസികൾക്ക് ഇപ്പോൾ താരങ്ങളെക്കാൾ താൽപ്പര്യം താരപുത്രന്മാരെയും പുത്രിമാരെയുമാണ്. അമിതാബച്ചന്റെ കൊച്ചുമകളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെ ഷാരൂഖ് ഖാന്റെ പുത്രത്തിന്റെയും സെയ്ഫ് അലിഖാന്റെ മകളുടെയും ചിത്രങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു. സെയ്ഫിന്റെ ചിത്രങ്ങൾ വീണ്ടും ആഘോഷിക്കുകയാണ് സോഷ്യൽ മീഡിയയും ബോളിവുഡ് പാപ്പരാസികളും. വിദേശത്തെ പഠനം പൂർത്തിയാക്കിയ ശേഷം നാട്ടിൽ തിരികെയെത്തിയ സാറയുടെ പുതിയ ചിത്രങ്ങൾ ഗോസിപ്പ് കോളങ്ങളിൽ നിറയുകയാണ്. മുംബൈയിലെ നൈറ്റ് ക്ലബിൽ കാമുകനൊപ്പം ഇരിക്കുന്ന ചിത്രമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. മുൻ കേന്ദ്രമന്ത്രി സുശീൽ കുമാർ ഷിൻഡെയുടെ കൊച്ചുമകൻ വീർ ആണ് ചിത്രത്തിലുള്ളതെന്ന് ബോളിവുഡ് റിപ്പോർട്ട് ചെയ്യുന്നു. നേരത്തെയും വീറിനൊപ്പമുള്ള സാറയുടെ ചിത്രങ്ങൾ പുറത്തുവന്നിരുന്നു. സഹപാഠികൾ കൂടിയായ ഇരുവരും പ്രണയത്തിലാണെന്നും ഗോസിപ്പ് മാദ്ധ്യമങ്ങളിലെ റിപ്പോർട്ടിൽ പറയുന്നു. വീറിനെ കെട്ടിപ്പിടിച്ചും, ചുംബിച്ചും നിൽക്കുന്ന ചിത്രങ്ങൾ സാറ സോഷ്യൽമീഡിയ
മുംബൈ: ബോളിവുഡ് പാപ്പരാസികൾക്ക് ഇപ്പോൾ താരങ്ങളെക്കാൾ താൽപ്പര്യം താരപുത്രന്മാരെയും പുത്രിമാരെയുമാണ്. അമിതാബച്ചന്റെ കൊച്ചുമകളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെ ഷാരൂഖ് ഖാന്റെ പുത്രത്തിന്റെയും സെയ്ഫ് അലിഖാന്റെ മകളുടെയും ചിത്രങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു. സെയ്ഫിന്റെ ചിത്രങ്ങൾ വീണ്ടും ആഘോഷിക്കുകയാണ് സോഷ്യൽ മീഡിയയും ബോളിവുഡ് പാപ്പരാസികളും.
വിദേശത്തെ പഠനം പൂർത്തിയാക്കിയ ശേഷം നാട്ടിൽ തിരികെയെത്തിയ സാറയുടെ പുതിയ ചിത്രങ്ങൾ ഗോസിപ്പ് കോളങ്ങളിൽ നിറയുകയാണ്. മുംബൈയിലെ നൈറ്റ് ക്ലബിൽ കാമുകനൊപ്പം ഇരിക്കുന്ന ചിത്രമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. മുൻ കേന്ദ്രമന്ത്രി സുശീൽ കുമാർ ഷിൻഡെയുടെ കൊച്ചുമകൻ വീർ ആണ് ചിത്രത്തിലുള്ളതെന്ന് ബോളിവുഡ് റിപ്പോർട്ട് ചെയ്യുന്നു. നേരത്തെയും വീറിനൊപ്പമുള്ള സാറയുടെ ചിത്രങ്ങൾ പുറത്തുവന്നിരുന്നു. സഹപാഠികൾ കൂടിയായ ഇരുവരും പ്രണയത്തിലാണെന്നും ഗോസിപ്പ് മാദ്ധ്യമങ്ങളിലെ റിപ്പോർട്ടിൽ പറയുന്നു.
വീറിനെ കെട്ടിപ്പിടിച്ചും, ചുംബിച്ചും നിൽക്കുന്ന ചിത്രങ്ങൾ സാറ സോഷ്യൽമീഡിയയിലൂടെ പുറത്തുവിട്ടിരുന്നു. കരൺ ജോഹറിന്റെ പുതിയ ചിത്രത്തിലൂടെ സാറ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുമെന്നും ബി ടൗൺ പറയുന്നു. തടിയൊക്കെ കുറച്ച് കൂടുതൽ സുന്ദരിയായത് ഇതിന് വേണ്ടിയാണെന്നാണ് റിപ്പോർട്ടുകൾ. മുൻപ് നിരവധി മാഗസിനുകളുടെ കവർ ഗേളായി സാറ പ്രത്യക്ഷപ്പെട്ടിരുന്നു.
സെയ്ഫിന്റെ ആദ്യ വിവാഹത്തിലെ മകളാണ് സാറാ അലി ഖാൻ. കൊളംബിയ യൂണിവേഴ്സിറ്റിയിൽ നിന്ന് പഠനം പൂർത്തിയാക്കിയ ശേഷമാണ് സാറ മുംബൈയിലെത്തിയത്.