- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അച്ഛന്റെയും കരീനയുടെയും വിവാഹത്തിന് എന്നെ ഒരുക്കിയത് അമ്മയാണ്; കരീനയെ ചെറിയമ്മ എന്നെങ്ങാനും വിളിച്ചാൽ അവർ തകർന്നു പോകും: കോഫി വിത്ത് കരണിൽ അച്ഛൻ സെയ്ഫ് അലി ഖാനൊപ്പം തിളങ്ങി സാറാ അലി ഖാൻ
നടൻ സെയ്ഫ് അലി ഖാന്റെ മൂത്ത മകളാണ് സാറാ അലി ഖാൻ. സെയ്ഫ് അലി ഖാൻ ആദ്യം വിവാഹം ചെയ്ത നടി അമൃത സിങിൽ ഉണ്ടായ മകൾ. സാറ ഇപ്പോൾ ബോളിവുഡിലും അരങ്ങേറ്റം കുറിച്ചു. ഇന്നലെ നടന്ന കോഫി വിത്ത് കരൺ ചാറ്റ് ഷോയിൽ അതിഥികളായെത്തിയത് ബോളിവുഡിന്റെ ഈ പ്രിയപ്പെട്ട അച്ഛനും മകളുമായിരുന്നു. അച്ഛൻ സെയ്ഫിനെ കുറിച്ചും അമ്മ അമൃത സിങിനെ കുറിച്ചും രണ്ടാനമ്മ കരീന കപൂറിനെ കുറിച്ചുമെല്ലാം സാറ ഈ പരിപാടിയിൽ വാചാലയായി. അച്ഛൻ സെയ്ഫ് അലി ഖാനും കരീന കപൂറും തമ്മിലുള്ള വിവാഹത്തിന് തന്നെ ഒരുക്കിയത് അമ്മ അമൃത സിങ്ങാണെന്ന് സാറ അലി ഖാൻ പറഞ്ഞു. കരീനയുമായുള്ള ബന്ധത്തെക്കുറിച്ചും താരം വാചാലയായി. 'ഞങ്ങൾ നല്ല സുഹൃത്തുക്കളായിരിക്കണമെന്നാണ് കരീന പറഞ്ഞിട്ടുള്ളത്. കരീന എന്റെ രണ്ടാനമ്മയാണെന്ന് അച്ഛനും പറഞ്ഞു തന്നിട്ടുണ്ട്. പക്ഷേ അവരെ ഞാനെങ്ങാനും ചെറിയമ്മ എന്നു വിളിച്ചാൽ കരീന തകർന്നു പോകും. കരീനയ്ക്കത് ഇഷ്ടമല്ല. ഒന്നിച്ച് ഉണ്ടായിരുന്നതിനേക്കാൾ സന്തുഷ്ടരാണ് ഇന്ന് എന്റെ അച്ഛനും അമ്മയും. സെയ്ഫ് സന്തുഷ്ടനാണ്, അമ്മ സന്തുഷ്ടയാണ്, കരീനയും സന്തുഷ്ടയാണ്
നടൻ സെയ്ഫ് അലി ഖാന്റെ മൂത്ത മകളാണ് സാറാ അലി ഖാൻ. സെയ്ഫ് അലി ഖാൻ ആദ്യം വിവാഹം ചെയ്ത നടി അമൃത സിങിൽ ഉണ്ടായ മകൾ. സാറ ഇപ്പോൾ ബോളിവുഡിലും അരങ്ങേറ്റം കുറിച്ചു. ഇന്നലെ നടന്ന കോഫി വിത്ത് കരൺ ചാറ്റ് ഷോയിൽ അതിഥികളായെത്തിയത് ബോളിവുഡിന്റെ ഈ പ്രിയപ്പെട്ട അച്ഛനും മകളുമായിരുന്നു.
അച്ഛൻ സെയ്ഫിനെ കുറിച്ചും അമ്മ അമൃത സിങിനെ കുറിച്ചും രണ്ടാനമ്മ കരീന കപൂറിനെ കുറിച്ചുമെല്ലാം സാറ ഈ പരിപാടിയിൽ വാചാലയായി. അച്ഛൻ സെയ്ഫ് അലി ഖാനും കരീന കപൂറും തമ്മിലുള്ള വിവാഹത്തിന് തന്നെ ഒരുക്കിയത് അമ്മ അമൃത സിങ്ങാണെന്ന് സാറ അലി ഖാൻ പറഞ്ഞു. കരീനയുമായുള്ള ബന്ധത്തെക്കുറിച്ചും താരം വാചാലയായി.
'ഞങ്ങൾ നല്ല സുഹൃത്തുക്കളായിരിക്കണമെന്നാണ് കരീന പറഞ്ഞിട്ടുള്ളത്. കരീന എന്റെ രണ്ടാനമ്മയാണെന്ന് അച്ഛനും പറഞ്ഞു തന്നിട്ടുണ്ട്. പക്ഷേ അവരെ ഞാനെങ്ങാനും ചെറിയമ്മ എന്നു വിളിച്ചാൽ കരീന തകർന്നു പോകും. കരീനയ്ക്കത് ഇഷ്ടമല്ല.
ഒന്നിച്ച് ഉണ്ടായിരുന്നതിനേക്കാൾ സന്തുഷ്ടരാണ് ഇന്ന് എന്റെ അച്ഛനും അമ്മയും. സെയ്ഫ് സന്തുഷ്ടനാണ്, അമ്മ സന്തുഷ്ടയാണ്, കരീനയും സന്തുഷ്ടയാണ്, ഞങ്ങൾ എല്ലാവരും സന്തുഷ്ടരാണ്. അമ്മയാണ് അച്ഛന്റെയും കരീനയുടേയും വിവാഹത്തിനായി എന്നെ ഒരുക്കിയത്. അച്ഛന്റെ ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ട സമയത്ത് അദ്ദേഹത്തിന്റെ കൂടെ തന്നെ നിൽക്കണമെന്നാണ് അമ്മ പറഞ്ഞു തന്നത്.' സാറ പറയുന്നു
കരീനയുമായുള്ള തന്റെ വിവാഹത്തിൽ ഏറ്റവും ആഹ്ളാദിച്ചത് സാറയായിരുന്നുവെന്ന് സെയ്ഫും പറയുന്നു. വിവാഹത്തിന് മുമ്പ് താൻ അമൃതയ്ക്ക് കത്തയച്ചിരുന്നുവെന്നും അതും സാറയെ ഏറെ സന്തോഷിപ്പിച്ചുവെന്നും സെയ്ഫ് വെളിപ്പെടുത്തി.