- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചില 'വിഐപി'കളുടെ ആഫ്റ്റർ പാർട്ടിയിലേക്കു ക്ഷണിച്ചപ്പോൾ മിസ് കേരള മോഡലുകൾ നിരസിച്ചപ്പോൾ ക്ഷുഭിതനായി; കുണ്ടന്നൂരിൽ കാർ തടഞ്ഞു വിലകൂടിയ ലഹരി വാഗ്ദാനം ചെയ്ത് വീട്ടിലേക്കും ക്ഷണിച്ചു; നിരസിച്ചപ്പോൾ ചെയ്സിംഗും കൊലയും; സൈജു തങ്കച്ചൻ രാസലഹരിയുടെ മാഫിയാ തലവൻ! വേണ്ടത് സമീർ വാങ്കഡെ സ്റ്റൈൽ അന്വേഷണം
കൊച്ചി: ഔഡി കാറിൽ കറങ്ങുന്ന സൈജു തങ്കച്ചൻ ആളു ചില്ലറക്കാരനല്ലെന്ന് സൂചന. മിസ് കേരള മത്സര വിജയികളായ മോഡലുകൾ സഞ്ചരിച്ച വാഹനത്തെ പിന്തുടർന്ന സൈജു തങ്കച്ചൻ കൊച്ചിയിലെ ലഹരി കടത്തു സംഘത്തിന്റെ മുഖ്യകണ്ണിയെന്നു പൊലീസിന് വിവരം കിട്ടയെന്നാണ് സൂചന. ബംഗളൂരുവിൽനിന്നു സ്ഥിരമായി കേരളത്തിലേക്കു രാസലഹരിമരുന്നു കടത്തുന്ന സംഘത്തിന്റെ കൊച്ചിയിലെ വിതരണക്കാരനാണു സൈജുവെന്നാണ് ആരോപണം.
മനോരമയാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. മോഡലുകളുടെ മരണം കൊലപാതകമാകാനുള്ള സാധ്യത നേരത്തെ മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നു. ലഹരി പാർട്ടിയിലെ തർക്കത്തെ കുറിച്ചു. നമ്പർ 18 ഹോട്ടലുകളിലെ പാർട്ടിയും വിവാദങ്ങളും വിശദമായി മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നു. ഇതെല്ലാം ശരിവയ്ക്കുന്ന നിർണ്ണായക സൂചനയാണ് സൈജു തങ്കച്ചനുമായി ബന്ധപ്പെട്ട പുതിയ ആരോപണം. ഹോട്ടലിൽ വച്ച് ലഹരി മാഫിയയുമായി ഉടക്കിയ മോഡലുകളെ വിരട്ടുകയെന്ന ലക്ഷ്യത്തോടെയാണ് സൈജു തങ്കച്ചൻ ആ ചെയ്‌സിങ് നടത്തിയത്. ഇതാണ് മരണത്തിന് കാരണമായത്.
2021 മേയിൽ ഫോർട്ട്‌കൊച്ചി നമ്പർ 18 ഹോട്ടലിലെ ലഹരി ഇടപാടുകളെ സംബന്ധിച്ചു സംസ്ഥാന ഡിജിപിക്കു ലഭിച്ച രഹസ്യാന്വേഷണ റിപ്പോർട്ടിലും സൈജുവിന്റെ ചിത്രവും നമ്പർ 18 കേന്ദ്രീകരിച്ചു നടക്കുന്ന ഇടപാടുകളും ഉൾപ്പെട്ടിട്ടുണ്ട്.കൊച്ചിയിലെ പല ഹോട്ടലുകളിലും നിശാപാർട്ടിയിൽ ലഹരി അനുവദിച്ചിരുന്നില്ല. ഇത്തരം പാർട്ടികൾക്കു ശേഷം ചെറുസംഘങ്ങളായി പിരിഞ്ഞു സമീപത്തെ മറ്റിടങ്ങളിൽ തുടരുന്ന ലഹരി പാർട്ടികളിലാണ് (ആഫ്റ്റർ പാർട്ടി) രാസലഹരി ലഭ്യമാക്കിയിരുന്നത്-മനോരമ റിപ്പോർട്ട് ചെയ്യുന്നു.
അപകട സമയം കാറോടിച്ചിരുന്ന തൃശൂർ മാള സ്വദേശി അബ്ദുൽ റഹ്മാനെ കുറ്റവിമുക്തനാക്കുന്നതിനുള്ള തിരക്കഥയാണു പൊലീസ് ഒരുക്കിയിരിക്കുന്നതെന്നു പ്രതിഭാഗം വാദിച്ചു. കാറിനെ പിന്തുടർന്ന സൈജു തങ്കച്ചൻ ഒളിവിലാണ്. ഇയാൾ മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. കേസിലെ നിർണായക കണ്ണിയാണു സൈജു. മുൻകൂർ ജാമ്യാപേക്ഷ സർക്കാരിന്റെ നിലപാട് അറിയാൻ ഹൈക്കോടതി മാറ്റിയിരിക്കുകയാണ്.
നിശാപാർട്ടിക്കു ശേഷം അതേ ഹോട്ടലിലെ മുറികളിൽ ആഫ്റ്റർ പാർട്ടിക്ക് സൗകര്യം ലഭ്യമാക്കിയിരുന്നതാണ് നമ്പർ 18 ഹോട്ടലിന്റെ പ്രത്യേകത. കോവിഡ് ലോക്ഡൗൺ കാലത്തു വളരെ പെട്ടെന്നാണ് ഇവിടത്തെ 'ക്ലബ് 18' പാർട്ടി കൂട്ടായ്മയിലേക്കു യുവാക്കൾ ഒഴുകിയെത്താൻ തുടങ്ങിയത്.അപകടദിവസം രാത്രി ചില 'വിഐപി'കൾ മാത്രം പങ്കെടുക്കുന്ന ആഫ്റ്റർ പാർട്ടിയിലേക്കു മിസ് കേരള മോഡലുകളെ സൈജു ക്ഷണിച്ചതായി അന്വേഷണ സംഘത്തിനു വിവരം ലഭിച്ചിട്ടുണ്ടെന്നും മനോരമ പറയുന്നു.
അൻസി കബീറും അഞ്ജന ഷാജനും ഈ ക്ഷണം അവഗണിച്ച് 2 സുഹൃത്തുക്കൾക്കൊപ്പം ഹോട്ടൽ വിട്ടുപോയതിൽ ക്ഷുഭിതനായ സൈജു കാറിൽ ഇവരെ പിന്തുടർന്നതായാണു പൊലീസിന്റെ നിഗമനം. കുണ്ടന്നൂരിനും വൈറ്റിലയ്ക്കും ഇടയിൽ ഇവർ സഞ്ചരിച്ച കാർ തടഞ്ഞു നിർത്തിയ െസെജു വിലകൂടിയ ലഹരിപദാർഥങ്ങൾ വാഗ്ദാനം ചെയ്ത് വീട്ടിലേക്കും ക്ഷണിച്ചതായി അപകടത്തിൽ രക്ഷപ്പെട്ട ഡ്രൈവർ മൊഴി നൽകിയിട്ടുണ്ട്. ഇതെല്ലാം പൊലീസ് രഹസ്യമാക്കി സൂക്ഷിക്കുകയാണ്.
നമ്പർ 18 ഹോട്ടലിനുള്ള ഉന്നത ബന്ധമാണ് ഇതിന് കാരണം. ഈ കേസ് അന്വേഷിക്കാൻ എൻസിബി എത്തേണ്ട സാഹചര്യത്തിലേക്കാണ് കാര്യങ്ങൾ പോകുന്നത്. എൻസിബി എത്തിയാൽ സിനിമയുമായി ബന്ധപ്പെട്ട മയക്കുമരുന്ന് ഗൂഢാലോചനയും തെളിയും. മുംബൈയിൽ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാന്റെ അറസ്റ്റിന് വഴിയൊരുക്കിയ സമീർ വാങ്കഡെയെ പോലൊരു ഉദ്യോഗസ്ഥൻ അന്വേഷിച്ചാലേ ഈ മരണത്തിലെ മയക്കുമരുന്ന് മാഫിയയെ കണ്ടെത്താൻ കഴിയൂവെന്നതാണ് വസ്തുത.
ഹോട്ടൽ മുതൽ അപകടം നടന്ന പാലാരിവട്ടം ചക്കരപ്പറമ്പ് വരെ മോഡലുകളും 2 സുഹൃത്തുക്കളും സഞ്ചരിച്ച കാറിനെ പിന്തുടർന്ന സൈജു തങ്കച്ചൻ ഇവരുടെ മരണ വിവരം അപ്പോൾ തന്നെ റോയിയെയും ജീവനക്കാരെയും ഫോണിൽ അറിയിച്ചിരുന്നു. ഇതിനു ശേഷമാണു പാർട്ടിയുടെ ദൃശ്യങ്ങൾ നശിപ്പിക്കാൻ ജീവനക്കാർക്കു നിർദ്ദേശം ലഭിച്ചതെന്നാണു നിഗമനം. ഈ നീക്കത്തിലാണു പൊലീസ് ഗൂഢാലോചന കാണുന്നത്.
മറുനാടന് മലയാളി ബ്യൂറോ