- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാസലഹരിയും സിന്തറ്റിക് ലഹരിയും വിളമ്പുന്ന മാഫിയാ തലവൻ; ലഹരിയിൽ മയക്കി വിഡീയോ ചിത്രീകരിച്ച് പെൺകുട്ടികളെ ബ്ലോക് മെയിൽ ചെയ്യും; അന്ന് അവർ അതിവേഗം കുതിച്ചത് ഈ ക്രൂരന്റെ കൈയിൽ നിന്ന് രക്ഷപ്പെടാൻ; സൈജു തങ്കച്ചൻ ചെറിയ മീനല്ലെന്ന തിരിച്ചറിവിൽ പൊലീസും; മോഡലുകളുടെ കൊലയെ ന്യായീകരിച്ച സൽമാനും സംശയത്തിൽ
കൊച്ചി: മോഡലുകളുടെ അപകട മരണത്തിൽ സൈജു തങ്കച്ചനെ പൊലീസ് ആദ്യം വെറുതെ വിട്ടതാണ്. എന്നാൽ ആരാണ് സൈജുവെന്ന് മറുനാടൻ ഉൾപ്പെടെ വാർത്തകൾ നൽകിയതോടെ പൊലീസ് രണ്ടും കൽപ്പിച്ച് നീങ്ങി. അന്വേഷണ സംഘത്തിലുണ്ടായ മാറ്റവും അന്വേഷണ ഗതിയെ മാറ്റി. നമ്പർ 18 ഹോട്ടലിൽ അന്ന് രാത്രി നടന്നത് എന്തെന്ന് തെളിയാൻ സൈജുവിന്റെ മൊഴി എടുക്കൽ നിർണ്ണായകമാണ്. പൊലീസ് ശരിയായ രീതിയിൽ നീങ്ങിയാൽ സത്യം പുറത്തു വരും. മോഡലുകളുടെ സുഹൃത്ത് എന്ന് അവകാശപ്പെട്ട് അന്ന് രാത്രി ഒന്നും നടന്നില്ലെന്ന് പറഞ്ഞു പരത്താൻ ശ്രമിച്ച സൽമാനും സംശയ നിഴലിലാണ്.
മിസ് കേരള ജേതാക്കളായ മോഡലുകൾ അപകടത്തിൽ മരിച്ച കേസിലെ പ്രതി സൈജു തങ്കച്ചന്റെ മൊബൈൽ ഫോണിൽ നിന്നു പൊലീസ് നിർണായക വിവരങ്ങൾ കണ്ടെടുത്തു. ജില്ലയിലെ പല ഹോട്ടലുകളിലെയും നിശാപാർട്ടികൾക്കു ശേഷമുള്ള ആഫ്റ്റർ പാർട്ടികളുടെ മുഖ്യ സംഘാടകനും ഇവിടെയെല്ലാം ലഹരി എത്തിച്ചു നൽകുന്നയാളുമാണു സൈജുവെന്ന കണ്ടെത്തൽ ശരിവയ്ക്കുന്നതാണു ഫോണിലെ ദൃശ്യങ്ങൾ. ഇതോടെ നമ്പർ 18 ഹോട്ടലിൽ നടന്നത് എന്തെന്ന് വ്യക്തമാക്കുകയാണ്.
ചിത്രങ്ങൾ, വിഡിയോകൾ എന്നിവയിൽ നിന്നു ഫോർട്ട്‌കൊച്ചി നമ്പർ 18 ഹോട്ടൽ ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ നടത്തിയ ഡിജെ, റേവ് പാർട്ടികളുടെയും ഇതിൽ പങ്കെടുത്തവരുടെയും ദൃശ്യങ്ങൾ ലഭിച്ചു. സൈജു തങ്കച്ചൻ ലഹരി നൽകി പെൺകുട്ടികളെ ദുരുപയോഗം ചെയ്യുന്നതിന്റെ ദൃശ്യങ്ങളും എതിലുണ്ട്. പെൺകുട്ടികളെ ബ്ലാക്ക് മെയിൽ ചെയ്യാനാണ് ഈ ദൃശ്യങ്ങൾ ഉപയോഗിച്ചിരുന്നത്. വലിയൊരു ലഹരി കുറ്റവാളിയാണ് സൈജുവെന്ന് വ്യക്തമാക്കുന്നതാണ് ഈ തെളിവുകൾ.
പൊലീസ് കസ്റ്റഡിയിലുള്ള സൈജു തങ്കച്ചനെ ഇന്നലെ വിശദമായി ചോദ്യം ചെയ്തു. ഫോണിലെ ദൃശ്യങ്ങളിലുള്ളവരെ സംബന്ധിച്ചുള്ള വിവരങ്ങളെല്ലാം സൈജു വെളിപ്പെടുത്തിയിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു. സൈജുവിന്റെ കോൾ റെക്കോഡുകൾ, വാട്‌സാപ് ചാറ്റുകൾ എന്നിവയും പരിശോധിക്കുന്നുണ്ട്. മോഡലുകളെ രാത്രിയിൽ സൈജു പിന്തുടർന്നതു ദുരുദ്ദേശ്യത്തോടെയാണെന്ന കാര്യവും ചോദ്യം ചെയ്യലിൽ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ മോഡലുകളുടെ മരണത്തിൽ സൈജുവിന്റെ പങ്കും വ്യക്തമാകുകയാണ്. ആർക്ക് വേണ്ടിയാണ് ഇതു ചെയ്തതെന്നാണ് ഇനി കണ്ടെത്തേണ്ടത്.
ഹോട്ടലിലോ തന്റെ വീട്ടിലോ രാത്രി തങ്ങി പിറ്റേന്നു പോയാൽ മതിയെന്നു സൈജു മോഡലുകളെ ഭീഷണിപ്പെടുത്തിയെന്നും ഇതു ഭയന്നാണു വാഹനം അതിവേഗം ഓടിച്ചു രക്ഷപ്പെടാൻ ഇവർ ശ്രമിച്ചതെന്നുമുള്ള സ്ഥിരീകരണവും ചോദ്യം ചെയ്യലിൽ ലഭിച്ചു. സൈജു തങ്കച്ചൻ മോഡലുകളെ പിന്തുടരാൻ ഉപയോഗിച്ച ആഡംബര കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതിൽനിന്ന് ഡിജെ പാർട്ടികൾക്കുപയോഗിക്കുന്ന രീതിയിലുള്ള സ്പീക്കർ, മദ്യം അളക്കുന്ന പാത്രങ്ങൾ എന്നിവ പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
വെള്ളിയാഴ്ച ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തിയ ശേഷം സൈജുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിനും സൈജുവിനെതിരേ കേസുണ്ട്. സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട മറ്റൊരു കേസിൽ പാലാരിവട്ടം സ്റ്റേഷനിലും സൈജുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. സൈജുവിന് മയക്കുമരുന്ന് സംഘവുമായി ബന്ധമുണ്ടോയെന്ന് പരിശോധിക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു. സിന്തറ്റിക് ലഹരിവസ്തുക്കളുടെയും ഇവ ഉപയോഗിക്കുന്നതിന്റെയും ചിത്രങ്ങളും സൈജുവിന്റെ ഫോണിലുണ്ട്.
മോഡലുകൾ വാഹനാപകടത്തിൽ മരിച്ച കേസിൽ കാറിൽ പിന്തുടർന്ന സൈജു എം. തങ്കച്ചനുമായി പൊലീസ് തെളിവെടുപ്പ് നടത്തി. മോഡലുകളും സൈജുവും ഡി.ജെ. പാർട്ടിയിൽ പങ്കെടുത്ത ഫോർട്ട്‌കൊച്ചി നമ്പർ 18 ഹോട്ടൽ, മോഡലുകളുടെ കാർ തടഞ്ഞുനിർത്തി സംസാരിച്ച കുണ്ടന്നൂർ ജങ്ഷൻ, അപകടം നടന്ന പാലാരിവട്ടം ചക്കരപ്പറമ്പ് എന്നിവിടങ്ങളിലായിരുന്നു തെളിവെടുപ്പ്. വാഹനം പിന്തുടർന്ന കാര്യങ്ങൾ സൈജു അന്വേഷണ സംഘത്തിനു മുന്നിൽ വിവരിച്ചു.
മറുനാടന് മലയാളി ബ്യൂറോ