- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഔഡിക്കാറിലെ നക്ഷത്ര വേശ്യാലയത്തിന് സിനിമാക്കാരും അടിമകൾ; നമ്പർ 18 ഹോട്ടൽ കഴിഞ്ഞാൽ സൈജുവിന് കൂടുതൽ ഇഷ്ടം നിർമ്മാതാവിന്റെ ഹോട്ടൽ സെറ്റപ്പ്; ഗർഭ നിരോധന ഉറകളുമായി കറങ്ങിയത് വിഐപികളുടെ പിമ്പ്; മോഡലുകൾ കാറിൽ അതിവേഗം പാഞ്ഞത് ലഹരിയിലെ ബ്ലാക്‌മെയിൽ ഭീതിയിൽ; പലാരിവട്ടം അപകടത്തിലെ വില്ലൻ സൈജു തന്നെ
കൊച്ചി: യുവാക്കൾക്കു ലഹരിമരുന്നു നൽകി കുറ്റകൃതൃങ്ങൾക്കു പ്രേരണ നൽകുന്നവരുടെ സ്വഭാവമാണു സൈജു തങ്കച്ചന്റേതെന്ന് ഒടുവിൽ പൊലീസും സമ്മതിച്ചു. ഇയാൾക്കെതിരെ കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യും. സൈജു ലഹരി ഇടപാടുകളും ഇരകളുടെ ലഹരി ഉപയോഗവും മൊബൈലിൽ റെക്കോർഡ് ചെയ്തു സൂക്ഷിച്ച് ബ്ലാക്‌മെയിൽ ചെയ്തതായും വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. ഈ ബ്ലാക് മെയിൽ ചതി അറിയാവുന്നതു കൊണ്ടാണ് മോഡലുകൾ അതിവേഗതയിൽ കാറിൽ പാഞ്ഞത്. ഇതാണ് അപകമായി മാറിയത്.
സൈജു പങ്കാളിയായ റാക്കറ്റിനെ ഭയന്നു പലരും പരാതി നൽകാൻ പോലും തയാറായിട്ടില്ല. ഇത് പൊലീസിനെ വെട്ടിലാക്കുന്നത്. പ്രമുഖ സിനിമാ നിർമ്മാതാവിനും ഈ ഇടപാടുകളിൽ പങ്കുണ്ട്. കൊച്ചിയിൽ ഈ നിർമ്മാതാവിനും ഹോട്ടലും മറ്റു സൗകര്യവുമുണ്ട്. നമ്പർ 18 ഹോട്ടലിനൊപ്പം ഇവിടേയും സൈജു താവളം അടിക്കാറുണ്ട്. നിശാപാർട്ടികളിൽ പങ്കെടുക്കുന്ന യുവതീയുവാക്കളെ വശത്താക്കി ലഹരി ഇടപാടുകൾക്ക് ഉപയോഗിക്കും. ഇവരെ ലൈംഗികമായി ചൂഷണവും ചെയ്യും.
ഭീഷണി വീഡിയോകൾ ചിത്രീകരിക്കുന്നത് മയക്കുമരുന്ന് കടത്തിന് ഇവരെ ഉപയോഗിക്കാനാണ്. നായ്ക്കളേയും മറ്റും ഉപയോഗിച്ചുള്ള ലഹരി കടത്തിലും ഇയാൾക്ക് പങ്കുണ്ട്. നമ്പർ 18 ഹോട്ടലിൽ എത്തിയ മോഡലുകളേയും ഇയാൾ ഭീഷണിപ്പെടുത്തി. അഫ്റ്റർ പാർട്ടിക്ക് പങ്കെടുക്കാൻ നിർബന്ധം പിടിച്ചു. ഇതിനായുള്ള ശ്രമത്തെ എതിർത്തതാണു മിസ് കേരള മുൻ ജേതാക്കളായ മോഡലുകളെ ഭീഷണിപ്പെടുത്താനും രാത്രിയിൽ കാറിൽ പിന്തുടരാനും കാരണമെന്ന് അന്വേഷണ സംഘം കണ്ടെത്തി.
ഒക്ടോബർ 31നു രാത്രി ഫോർട്ടുകൊച്ചി നമ്പർ 18 ഹോട്ടലിലെ സൈജുവിന്റെ സാന്നിധ്യവും ഇടപെടലുകളും ശല്യമായപ്പോഴാണു പാർട്ടി അവസാനിക്കും മുൻപ് ഇവർ കാറിൽ പുറത്തേക്കു പോയത്. ഇവരെ പിന്തുടർന്ന സൈജു കുണ്ടന്നൂരിനു സമീപം കാർ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തി. പിന്നെയും വിടാതെ പിൻതുടർന്നപ്പോഴാണു കാറിന്റെ വേഗം വർധിപ്പിച്ചത്. പീഡന ലക്ഷ്യത്തോടെയായിരുന്നു സൈജുവിന്റെ ഭീഷണികൾ.
സൈജുവിന്റെ ലഹരിമരുന്ന് ഇടപാടുകളടക്കം സംബന്ധിച്ച വിവരങ്ങളാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്. സ്ഥിരമായി ഡി.ജെ. പാർട്ടികളിൽ പങ്കെടുത്തിരുന്ന സൈജു, പാർട്ടിക്കെത്തിയിരുന്ന പെൺകുട്ടികളെ ദുരുപയോഗം ചെയ്തതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സൈജുവിന് ലഹരിമരുന്ന് കൈമാറിയ രണ്ട് പേരെ കുറിച്ചുള്ള വിവരം അന്വേഷണ സംഘം ശേഖരിച്ചു. മദ്യപിച്ചുള്ള യാത്ര തടയുക ലക്ഷ്യമിട്ടാണ് താൻ മോഡലുകളുടെ കാറിനെ പിന്തുടർന്നതെന്നായിരുന്നു സൈജുവിന്റെ മൊഴി. അത് കളവാണെന്ന് പൊലീസിന് ബോധ്യപ്പെട്ടിട്ടുണ്ട്.
ഇയാളുടെ ഫോൺ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചിരുന്നു. ഈ ഫോണിൽ മറ്റ് ചിലർ ലഹരി ഉപയോഗിക്കുന്ന ദൃശ്യങ്ങളുണ്ട്. പക്ഷേ ഇത് ചിത്രീകരിച്ചത് സൈജു തന്നെയാണ്. സൈജുവിന് ലഹരി ഇടപാടുകളുണ്ട് എന്നതും പൊലീസ് ഇതിനോടകം കണ്ടെത്തിയിട്ടുണ്ട്. ലഹരി ഉപയോഗിച്ചവർ ആരൊക്കെയെന്നും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. അവരെയെല്ലാം വരും ദിവസങ്ങളിൽ ചോദ്യം ചെയ്യും. ഇയാൾ മുമ്പ് പങ്കെടുത്ത ഡി.ജെ പാർട്ടികളുടെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ആ പാർട്ടികളിൽ പങ്കെടുത്തിട്ടുള്ള ചില യുവതികളുടെ മൊഴി പൊലീസ് രേഖപ്പെടുത്തും.
ഇയാൾക്കെതിരെ പ്രത്യേക കേസ് രജിസ്റ്റർ ചെയ്യാനുള്ള സാധ്യതയുമുണ്ട്. സംസ്ഥാനത്തിനകത്തും പുറത്തും നടന്ന പല ഡിജെ പാർട്ടികളിലും ഇയാൾ പങ്കെടുത്തിരുന്നു. ഇതിന്റെ വിശദാംശങ്ങളും ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. സൈജു കൈവശംവെക്കുന്ന ആഡംബര കാറിൽനിന്ന് ഗർഭനിരോധന ഉറകളും കാമറയും പൊലീസ് കണ്ടെടുത്തിരുന്നു. കാറിൽ നക്ഷത്ര വേശ്യാലയത്തിന് സമാനമായ സംവിധാനങ്ങളും ഉണ്ടായിരുന്നു. കിടക്കയും ഡിജെ പാർട്ടിക്ക് വേണ്ട സംഗീത സംവിധാനവും ഉണ്ടായിരുന്നു. ഇതെല്ലാം വിഐപികൾക്ക് നഗരം ചുറ്റി പെൺകുട്ടികളെ ഉപയോഗിക്കാൻ വേണ്ടി ഒരുക്കിയതായിരുന്നു. വൻ തുകയാണ് ഔഡിയിലെ ലഹരി ആസ്വാദനത്തിന് ഇയാൾ വാങ്ങിയിരുന്നത്. സിനിമാക്കാർ അടക്കം ഈ സംവിധാനം ഉപയോഗിച്ചിരുന്നുവെന്നാണ് സൂചന.
ഫോർട്ട്‌കൊച്ചി നമ്പർ 18 ഹോട്ടലിൽനിന്ന് ഇറങ്ങിയ മോഡലുകളുടെ കാറിനെ ഇയാൾ പിന്തുടർന്ന് താമസസൗകര്യം വാഗ്ദാനം ചെയ്തതായാണ് വിവരം. മോഡലുകളെ കുടുക്കാൻ നടത്തിയ ഈ നീക്കം അവർ മനസ്സിലാക്കിയിരുന്നു. ഇതിൽനിന്ന് രക്ഷപ്പെടാൻ മോഡലുകൾ സഞ്ചരിച്ച കാർ അമിത വേഗത്തിൽ പായുന്നതിനിടെയാണ് അപകടമെന്ന വിലയിരുത്തലും അന്വേഷണ സംഘത്തിനുണ്ട്. ഒപ്പം കാർ ഡ്രൈവറുടെ അമിത മദ്യപാനവും അപകടത്തിലേക്ക് നയിച്ചു.
ലഹരി പാർട്ടികളിൽ പങ്കെടുത്തവരെ വരും ദിവസങ്ങളിൽ പൊലീസ് ചോദ്യംചെയ്യും. സൈജു മുമ്പ് പങ്കെടുത്ത ഡി.ജെ പാർട്ടികളുടെ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഇവരിൽനിന്ന് ലഭിച്ചേക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. ഇതര സംസ്ഥാനത്തുനിന്ന് മാരകമയക്കുമരുന്നുകൾ കൊച്ചിയിൽ നടന്ന ഡി.ജെ പാർട്ടികളിലേക്ക് എത്തിച്ചിരുന്നതിലൂടെ വൻതുക ഇയാൾ നേടിയിട്ടുണ്ടെന്നും വിവരമുണ്ട്.
മറുനാടന് മലയാളി ബ്യൂറോ