അൽഫോൻസ് പുത്രന്റെ നിവിൻ പോളി ചിത്രം പ്രേമത്തിലെ മലർ മിസ് ആയി മലയാളികളുടെ മനം കവർന്ന നായികയാണ് സായി പല്ലവി. പ്രേമത്തിന് ശേഷം ഒരിടവേളയിട്ടാണ് സായി പല്ലവി മലയാളത്തിൽ അഭിനയിക്കുന്നത്. വീണ്ടും ഒരിടവളയ്ക്ക ശേഷം സായി മലയാളത്തിലേക്ക് തിരിച്ചു വരികയാണ്. ഫഹദ് ഫാസിലിന്റെ നായികയായാണ് സായി പല്ലവി മടങ്ങി എത്തുന്നത്.

നവാഗതനായ വിവേക് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സംഭാഷണം രചിക്കുന്നത് ഈമയൗവിന്റെ തിരക്കഥാകാരൻ പി എഫ് മാത്യൂസ് ആണ്. സിനിമയുടെ ചിത്രീകരണം ഇതിനകം ഊട്ടിയിൽ ആരംഭിച്ചു. അതുൽ കുൽകർണി, പ്രകാശ് രാജ്, സുരഭി, സുദേവ് നായർ, രൺജി പണിക്കർ, ലെന, ശാന്തി കൃഷ്ണ തുടങ്ങി വൻ താരനിരയുണ്ട് ചിത്രത്തിൽ.

സായി പല്ലവിയും ഫഹദ് ഫാസിലും നായികാ നായകന്മാരാകുന്ന ഈ ചിത്രത്തിന് ഇനിയും പേരിട്ടിട്ടില്ല ചിത്രത്തിന്. ധനുഷിനും ടൊവീനോയ്ക്കുമൊപ്പം മാരി-2വിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് സായ് പല്ലവി.