- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൈനാ നെഹ് വാൾ കുറിച്ചത് ഇന്ത്യൻ ബാഡ്മെന്റൺ ചരിത്രത്തിലെ റിക്കോർഡ്; ലോക ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ കളിക്കുന്ന ഇന്ത്യാക്കാരിക്ക് എങ്ങും കൈയടി
ജക്കാർത്ത: ചരിത്ര നേട്ടത്തിന്റെ കൈയെത്തും ദൂരത്താണ് ഇന്ത്യ. ബാഡ്മിന്റണിലെ കുത്തക ഇന്ത്യാനേഷ്യയുടേതായിരുന്നു. അവിടെ പ്രകാശ് പദുകോണിനേയും വിമൽകുമാറിനേയും പോലുള്ള ചില ഇന്ത്യാക്കാർ പ്രകടനമികവുമായി ശ്രദ്ധിക്കപ്പെട്ടു. അതിനപ്പുറത്ത് ഒന്നും നേടാൻ ഇന്ത്യക്ക് ആയിരുന്നില്ല. എന്നാൽ സൈനാ നെഹ് വാൾ എന്ന കൊച്ചു മിടുക്കി ചരിത്രം തിരുത്തി
ജക്കാർത്ത: ചരിത്ര നേട്ടത്തിന്റെ കൈയെത്തും ദൂരത്താണ് ഇന്ത്യ. ബാഡ്മിന്റണിലെ കുത്തക ഇന്ത്യാനേഷ്യയുടേതായിരുന്നു. അവിടെ പ്രകാശ് പദുകോണിനേയും വിമൽകുമാറിനേയും പോലുള്ള ചില ഇന്ത്യാക്കാർ പ്രകടനമികവുമായി ശ്രദ്ധിക്കപ്പെട്ടു. അതിനപ്പുറത്ത് ഒന്നും നേടാൻ ഇന്ത്യക്ക് ആയിരുന്നില്ല. എന്നാൽ സൈനാ നെഹ് വാൾ എന്ന കൊച്ചു മിടുക്കി ചരിത്രം തിരുത്തി എഴുതി. ഒളിമ്പിക്‌സിൽ വ്യക്തിഗത വെങ്കലം വരെ നേടി. അതിനുമപ്പുറത്തേക്ക് നേട്ടമുണ്ടാക്കാൻ സൈനയ്ക്ക് കഴിയുമെന്നതിന് തെളിവാണ് കഴിഞ്ഞ ദിവസത്തെ പ്രകടനം.
ലോക ബാഡ്മിന്റൻ ചാംപ്യൻഷിപിൽ ഇന്ത്യയുടെ സൈന നെഹ്‌വാൾ ഫൈനലിൽ എത്തി. സെമിയിൽ ഇന്ത്യാനേഷ്യയുടെ ലിൻഡാവെനി ഫനേട്രിയെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചാണ് സൈനയുടെ ഫൈനൽ പ്രവേശം. ലോക ചാംപ്യൻഷിപ്പിൽ സൈന ഫൈനലിൽ പ്രവേശിക്കുന്നത് നടാടെയാണ്. സ്‌കോർ: 21-17, 21-17.
അങ്ങനെ ചരിത്രത്തിൽ ആദ്യമായി ബാഡ്‌മെന്റിൺ ലോക ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ ഇന്ത്യാക്കാരി എത്തുന്നു. കിരീടം നേടാനുള്ള കരുത്തും ലോക രണ്ടാം നമ്പർ താരത്തിനുണ്ട്. അതുകൊണ്ട് തന്നെ രാജ്യമാകെ പ്രാർത്ഥനയോടെ കാത്തിരിക്കുകയാണ്. സൈനയ്‌ക്കൊപ്പം ഇന്ത്യൻ പ്രതീക്ഷകളായിരുന്ന അശ്വിനി പൊന്നപ്പജ്വാല ഗുട്ട സഖ്യവും, പി.വി. സിന്ധുവും ക്വാർട്ടറിൽ പുറത്തായിരുന്നു.
സമിയിൽ മൽസരത്തിന്റെ ഭൂരിഭാഗം സമയവും പരുക്കു വലച്ച ലിൻഡാവെനി ഫനേട്രിയ്‌ക്കെതിരെ ആധികാരിക വിജയമായിരുന്നു സൈനയുടേത്. ലോക രണ്ടാം നമ്പർ താരമായ സൈന പ്രതിഭയ്‌ക്കൊപ്പം നിൽക്കുന്ന പോരാട്ടത്തിലൂടെയാണ് ഫനേട്രിക്കെതിരെ വിജയം കുറിച്ചത്. ഇരു സെറ്റുകളിലും മികച്ച പ്രകടനം കാഴ്ചവച്ച സൈന എതിരാളിക്ക് ഒരു അവസരവും പോലും നൽകിയില്ല. നേരത്തെ, ക്വാർട്ടറിൽ ചൈനീസ് താരം വാങ് യിഹാനെ ഒരു മണിക്കൂർ നീണ്ട പോരാട്ടത്തിൽ തോൽപ്പിച്ചാണ് സൈന സെമിയിൽ കടന്നത്.
പൂനയിൽ 2008ൽ നടന്ന ലോക ജൂനിയർ ചാംപ്യൻഷിപ്പ് സിംഗിൾസിൽ സ്വർണം നേടിയാണ് സൈന ബാഡ്മിന്റണിൽ കരുത്ത് വിളിച്ചു പറഞ്ഞത്,. പിന്നീട് ഏഷ്യാൻ ചാമ്പ്യൻഷിപ്പിലും യൂബർ കപ്പിലും ഏഷ്യൻ ഗെയിംസിലും വെങ്കലം നേടി. കോമൺവെൽത്ത് ഗെയിംസിൽ സ്വർണം നേടിയിട്ടുണ്ട്. ഇന്തൊനീഷ്യ ഓപ്പൺ (2009, 2010, 2012), സിംഗപ്പൂർ ഓപ്പൺ(2010), ഹോങ്കോങ് ഓപ്പൺ(2010), സ്വിസ് ഓപ്പൺ(2011), ഡെന്മാർക്ക് ഓപ്പൺ(2012), ഓസ്‌ട്രേലിയൻ ഓപ്പൺ(2014), ചൈന ഓപ്പൺ(2014), ഇന്ത്യ ഓപ്പൺ(2015) എന്നീ സൂപ്പർ സിരീസ് കിരീടങ്ങളും സ്വന്തമാക്കിയിട്ടുണ്ട്