ന്യൂഡൽഹി: രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി അത്‌ലീറ്റ്‌സ് കമ്മീഷൻ അംഗമായി ഇന്ത്യയുടെ വനിതാ ബാഡ്മിന്റൻ താരം സൈന നെഹ്‌വാളിനെ നിയമിച്ചു. ഇതു സംബന്ധിച്ച ഐഒസി പ്രസിഡന്റ് തോമസ് ബാക്കിന്റെ കത്ത് കഴിഞ്ഞ ദിവസം സൈനയ്ക്കു ലഭിച്ചു. അമേരിക്കൻ ഐസ് ഹോക്കി താരം ആഞ്ജല റഗീറോ അധ്യക്ഷയായ കമ്മിഷനിൽ ഒൻപത് വൈസ് പ്രസിഡന്റുമാരും പത്ത് അംഗങ്ങളുമാണുള്ളത്. കമ്മിഷന്റെ അടുത്തയോഗം നവംബർ ആറിനാണ്.