- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അപരിചതനൊപ്പം കൈപിടിച്ച് നടന്ന ഈ എട്ടു വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തിയത് ചപ്പുചവറുകൾക്കിടയിൽ നിന്ന്; ക്രൂരമായ ബലാത്സംഗം നടന്നത് മതാപിതാക്കൾ ഹജ്ജിന് പോയപ്പോൾ; കുഞ്ഞുങ്ങളെ തട്ടിയെടുത്ത് ബലാത്സംഗത്തിന് ഇരയാക്കി ബ്ലാക് മെയിൽ ചെയ്ത് പണം തട്ടുന്ന സംഘങ്ങൾക്കെതിരെ നാട്ടുകാരുടെ ക്ഷമ നശിച്ചത് സൈനബയുടെ ജീവൻ പോയപ്പോൾ
ഇസ്ലാമാബാദ്: എട്ടുവയസ്സുകാരിയെ കൂട്ട ബലാത്സംഗംചെയ്തുകൊലപ്പെടുത്തി മാലിന്യക്കൂമ്പാരത്തിൽ തള്ളിയ സംഭവത്തിൽ പാക്കിസ്ഥാനിൽ പ്രതിഷേധം ശക്തമാക്കുന്നു. കുട്ടികൾക്കുനേരേ നടക്കുന്ന ലൈംഗികാതിക്രമങ്ങളുടെ പേരിൽ കുപ്രസിദ്ധി നേടിയ പ്രദേശമാണ് കസൂർ. 2009-നുശേഷം 280 കുട്ടികൾ പീഡിക്കപ്പെട്ടുവെന്നാണ് കണക്ക്. കുട്ടികളെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ പകർത്തി മാതാപിതാക്കളെ ഭീഷണിപ്പെടുത്തിയും മറ്റും പണംതട്ടുന്ന ക്രിമിനൽസംഘം ഇവിടെ സജീവമാണ്. ഈ സംഘമാണ് സൈനബയേയും കൊലപ്പെടുത്തിയത്. ഇതോടെ നാട്ടുകാർ സംഘടിച്ചു. പ്രതിഷേധവും തുടങ്ങി. പൊലീസ് അനാസ്ഥ കാണിക്കുന്നുവെന്നാരോപിച്ച് പാക് പഞ്ചാബിലെ കസൂറിൽ കനത്തപ്രക്ഷോഭമാണ് നടക്കുന്നത്. കസൂറിലെ ഡെപ്യൂട്ടി കമ്മിഷണറുടെ ഓഫീസിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമായതിനെത്തുടർന്ന് രണ്ടുപേർ കൊല്ലപ്പെട്ടു. രണ്ടുപേർക്ക് പരിക്കേറ്റു. സൈനബയുടെ മരണത്തിൽ പ്രതിഷേധിച്ചും കൊലയാളിയെ കണ്ട് പിടിക്കണമെന്നാവശ്യപ്പെട്ടും നഗരത്തിൽ കടകളടച്ച് ഹർത്താൽ ആചരിക്കുകയും ചെയ്തു. പ്രതികളെ പിടിക്കത്തതിൽ പാക് പഞ്ചാബ് പ്രവിശ
ഇസ്ലാമാബാദ്: എട്ടുവയസ്സുകാരിയെ കൂട്ട ബലാത്സംഗംചെയ്തുകൊലപ്പെടുത്തി മാലിന്യക്കൂമ്പാരത്തിൽ തള്ളിയ സംഭവത്തിൽ പാക്കിസ്ഥാനിൽ പ്രതിഷേധം ശക്തമാക്കുന്നു. കുട്ടികൾക്കുനേരേ നടക്കുന്ന ലൈംഗികാതിക്രമങ്ങളുടെ പേരിൽ കുപ്രസിദ്ധി നേടിയ പ്രദേശമാണ് കസൂർ. 2009-നുശേഷം 280 കുട്ടികൾ പീഡിക്കപ്പെട്ടുവെന്നാണ് കണക്ക്. കുട്ടികളെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ പകർത്തി മാതാപിതാക്കളെ ഭീഷണിപ്പെടുത്തിയും മറ്റും പണംതട്ടുന്ന ക്രിമിനൽസംഘം ഇവിടെ സജീവമാണ്.
ഈ സംഘമാണ് സൈനബയേയും കൊലപ്പെടുത്തിയത്. ഇതോടെ നാട്ടുകാർ സംഘടിച്ചു. പ്രതിഷേധവും തുടങ്ങി. പൊലീസ് അനാസ്ഥ കാണിക്കുന്നുവെന്നാരോപിച്ച് പാക് പഞ്ചാബിലെ കസൂറിൽ കനത്തപ്രക്ഷോഭമാണ് നടക്കുന്നത്. കസൂറിലെ ഡെപ്യൂട്ടി കമ്മിഷണറുടെ ഓഫീസിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമായതിനെത്തുടർന്ന് രണ്ടുപേർ കൊല്ലപ്പെട്ടു. രണ്ടുപേർക്ക് പരിക്കേറ്റു.
സൈനബയുടെ മരണത്തിൽ പ്രതിഷേധിച്ചും കൊലയാളിയെ കണ്ട് പിടിക്കണമെന്നാവശ്യപ്പെട്ടും നഗരത്തിൽ കടകളടച്ച് ഹർത്താൽ ആചരിക്കുകയും ചെയ്തു. പ്രതികളെ പിടിക്കത്തതിൽ പാക് പഞ്ചാബ് പ്രവിശ്യ മുഖ്യമന്ത്രി ഷെഹ്ബാസ് ഷരീഫിനെതിരേയും ഇൻസ്‌പെക്ടർ ജനറലിനെതിരേയും പ്രതിഷേധം ശക്താവുകയാണ്.
ഒരുവർഷത്തിനിടയിൽ കസൂറിക്ക് രണ്ടുകിലോമീറ്റർ പരിധിയിൽ സമാനമായ 12 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ജനുവരി നാലിന് പെൺകുട്ടി ട്യൂഷൻ ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെയാണ് ക്രൂരകൃത്യത്തിനിരയായത്. പീരോവാല റോഡിൽ പെൺകുട്ടി അപരിചിതനൊപ്പം നിൽക്കുന്ന വീഡിയോ മാതാപിതാക്കൾക്ക് ലഭിച്ചിരുന്നു. വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വൈറലായിരുന്നു. മാതാപിതാക്കൾ ഹജ്ജിന് പോയപ്പോഴാണ് പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയത്.
പ്രതികളെ കണ്ടെത്തുന്നതിന് പഞ്ചാബ് മുഖ്യമന്ത്രി ഷെഹ്ബാസ് ഷരീഫ് ഉത്തരവിടുകയും അന്വേഷണ പുരോഗതി താൻ നേരിട്ട് വിലയിരുത്തുമെന്ന് പ്രഖ്യാപിക്കുകയുംചെയ്തു. എന്നാൽ, പൊലീസ് പ്രതികളെ സംരക്ഷിക്കുകയാണെന്നാണ് കുട്ടിയുടെ ബന്ധുക്കളും മറ്റും പറയുന്നത്.
ഹജ്ജിന് ശേഷം തിരിച്ചെത്തിയ സൈനബയുടെ മാതാപിതാക്കൾ കുട്ടിയുടെ കൊലയാളിയെ കണ്ടെത്തുന്നത് വരെ കുട്ടിയുടെ മൃതദേഹം അടക്കം ചെയ്യില്ലെന്ന വാശിയിലാണ്, മകളെ കണ്ടെത്തനോ അന്വേഷണത്തിനോ പൊലീസ് ഉൽസാഹം കാണിച്ചിട്ടില്ല. പെട്ടന്ന് തന്നെ പൊലീസ് ഇടപെട്ടിരുന്നെങ്കിൽ കൊലയാളിയെ കണ്ടെത്താൻ് സാധിക്കുമെന്നും കുട്ടിയുടെ പിതാവായ അമീൻ അൻസാരി പറഞ്ഞു.കുട്ടിയുടെ കൊലയാളിയെ കണ്ടെത്തണമെന്നും തങ്ങൾക്ക് നീതി കിട്ട്ണമെന്നുമാണ് സൈനബയുടെ അമ്മയുടെ നിലവിളി.
സൈനബയുടെ ഘാതകനെ ഉടൻ കണ്ടെത്തണമെന്നും നഗരത്തിലെ കുട്ടികൾക്കെതിരെയുള്ള ഇത്തരത്തിലുള്ള അതിക്രമങ്ങൾ തുടരുകയാണെന്നും മുൻ പാക് ക്രിക്ക്റ്റ് താരവും രാഷ്ട്രീയ നേതാവുമായ ഇമ്രാൻ ഖാൻ പറഞ്ഞു. സൈനബക്ക് സപ്പോർട്ടുമായി ജസ്റ്റിസ് ഫോർ സൈനബ് എന്ന ഹാഷ് ടാഗും രാജ്യത്ത് സജീവമാകുകയാണ്.
ഇത്രയും വ്യക്തമായി കൊലയാളിയെ കണ്ടിട്ടും ചിത്രങ്ങളടക്കം പുറത്തായിട്ടും കൊലയാളിയെ കണ്ടെത്താത്തതിലാണ് പ്രതിഷേധം വളരെ അതികം ഉയരുന്നത്. ഇത്രയും മുന്നിൽ കണ്ടിട്ടും കൊലപാതകിയെ പിടികൂടാത്തത് സർക്കാരിന്റേയും പൊലീസിന്റേയും കഴിവില്ലായ്മയായി എതിരാളികളും പ്രചരിപ്പിക്കുകയാണ്.