- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൈനിക സ്‌കൂൾ പ്രവേശനം; അപേക്ഷ സ്വീകരിക്കുന്ന തീയതി ഡിസംബർ 7 വരെ നീട്ടി
തിരുവനന്തപുരം: കഴക്കൂട്ടം സൈനിക സ്‌കൂളിലെ 2017-18 വർഷത്തെ ആറ്, ഒൻപത് ക്ലാസുകളിലേയ്ക്കുള്ള ഓൾ ഇന്ത്യ സൈനിക സ്‌കൂൾ പ്രവേശന പരീക്ഷകൾക്കുള്ള അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 7 വരെ നീട്ടി. അപേക്ഷാഫോമും പ്രോസ്‌പെക്റ്റസും നവംബർ 30-വരെ വിതരണം ചെയ്യും. സീറ്റുകളുടെ എണ്ണം: ആറാം ക്ലാസ്സിലേക്ക്-60. ഒൻപതാം ക്ലാസിലേക്ക്-10. (പ്രവേശന സമയത്ത് ഒഴിവുകളുടെ എണ്ണമനുസരിച്ച് ഇതിൽ വ്യത്യാസം വരുന്നതാണ്) . 2017 ജനുവരി 15-ന് (ഞായറാഴ്ച) പാലക്കാട്, കോഴിക്കോട്, എറണാകുളം, കോട്ടയം, കഴക്കൂട്ടം സൈനിക സ്‌കൂൾ, ലക്ഷദ്വീപിലെ കവറത്തി (കുറഞ്ഞത് 20 അപേക്ഷകരെങ്കിലും ഉള്ള പക്ഷം) എന്നീ കേന്ദ്രങ്ങളിൽ പ്രവേശന പരീക്ഷ നടത്തും. പ്രോസ്‌പെക്റ്റസും അപേക്ഷഫോമും മുൻവർഷത്തെ ചോദ്യപേപ്പറും ആവശ്യമുള്ളവർ ദ പ്രിൻസിപ്പാൾ സൈനിക് സ്‌കൂൾ, കഴക്കൂട്ടം, തിരുവനന്തപുരം 695 585 എന്ന വിലാസത്തിൽ അപേക്ഷ നൽകേണ്ടതാണ്. 'പ്രിൻസിപ്പാൾ സൈനിക് സ്‌കൂൾ കഴക്കൂട്ടം' എന്ന പേരിൽ തിരുവനന്തപുരത്ത് മാറാവുന്ന 475 രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റ് കൂടെ അയയ്ക്കണം. പട്ടിക വി
തിരുവനന്തപുരം: കഴക്കൂട്ടം സൈനിക സ്‌കൂളിലെ 2017-18 വർഷത്തെ ആറ്, ഒൻപത് ക്ലാസുകളിലേയ്ക്കുള്ള ഓൾ ഇന്ത്യ സൈനിക സ്‌കൂൾ പ്രവേശന പരീക്ഷകൾക്കുള്ള അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 7 വരെ നീട്ടി. അപേക്ഷാഫോമും പ്രോസ്‌പെക്റ്റസും നവംബർ 30-വരെ വിതരണം ചെയ്യും. സീറ്റുകളുടെ എണ്ണം: ആറാം ക്ലാസ്സിലേക്ക്-60. ഒൻപതാം ക്ലാസിലേക്ക്-10. (പ്രവേശന സമയത്ത് ഒഴിവുകളുടെ എണ്ണമനുസരിച്ച് ഇതിൽ വ്യത്യാസം വരുന്നതാണ്) .
2017 ജനുവരി 15-ന് (ഞായറാഴ്ച) പാലക്കാട്, കോഴിക്കോട്, എറണാകുളം, കോട്ടയം, കഴക്കൂട്ടം സൈനിക സ്‌കൂൾ, ലക്ഷദ്വീപിലെ കവറത്തി (കുറഞ്ഞത് 20 അപേക്ഷകരെങ്കിലും ഉള്ള പക്ഷം) എന്നീ കേന്ദ്രങ്ങളിൽ പ്രവേശന പരീക്ഷ നടത്തും.
പ്രോസ്‌പെക്റ്റസും അപേക്ഷഫോമും മുൻവർഷത്തെ ചോദ്യപേപ്പറും ആവശ്യമുള്ളവർ ദ പ്രിൻസിപ്പാൾ സൈനിക് സ്‌കൂൾ, കഴക്കൂട്ടം, തിരുവനന്തപുരം 695 585 എന്ന വിലാസത്തിൽ അപേക്ഷ നൽകേണ്ടതാണ്. 'പ്രിൻസിപ്പാൾ സൈനിക് സ്‌കൂൾ കഴക്കൂട്ടം' എന്ന പേരിൽ തിരുവനന്തപുരത്ത് മാറാവുന്ന 475 രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റ് കൂടെ അയയ്ക്കണം. പട്ടിക വിഭാഗക്കാർ 325 രൂപയുടെ ഡ്രാഫ്റ്റ് അയച്ചാൽ മതി (നേരിട്ട് വാങ്ങുന്നവർക്ക് യഥാക്രമം 425 രൂപ, 275 രൂപ). അപേക്ഷകന്റെ ജനന തീയതി, പൂർണ്ണവിലാസം, ഫോൺ നമ്പർ, ചേരേണ്ട ക്ലാസ്, വിശേഷ വിഭാഗം (വിമുക്തഭടന്റെ മകൻ, പട്ടിക ജാതി തുടങ്ങിയ പരിഗണന പ്രസക്തമാണെങ്കിൽ) എന്നിവ കത്തിൽ കാണിച്ചിരിക്കണം. അപേക്ഷഫോം സ്‌കൂളിൽ നിന്നും നേരിട്ടോ www.sainikschooltvm.nic.in എന്ന സ്‌കൂൾ വെബ്‌സൈറ്റിലോ ലഭ്യമാകും. നവംബർ 30 വരെ സ്‌കൂളിൽ നിന്നും നേരിട്ടും അപേക്ഷഫോം വാങ്ങാവുന്നതാണ്.
പൂരിപ്പിച്ച അപേക്ഷകൾ 2016 ഡിസംബർ 7-ന് മുമ്പായി സ്‌കൂളിൽ ലഭിച്ചിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് www.sainikschooltvm.nic.in എന്ന സ്‌കൂൾ വെബ്‌സൈറ്റ് സന്ദർശിക്കുക.