തിരുവനന്തപുരം: ദക്ഷിണ മേഖലാ സൈനിക സ്‌കൂൾ കായിക-സാംസ്‌കാരിക മേള കഴക്കൂട്ടം സൈനിക സ്‌കൂളിൽ 20 മുതൽ 25 വരെ നടക്കും. 350 ഓളം കേഡറ്റുകൾ വിവിധ മത്സരയിനങ്ങളിൽ മാറ്റുരയ്ക്കും. ആറു ദിവസം നീളുന്ന കായിക-സാംസ്‌കാരിക മേളയുടെ ഉദ്ഘാടനം ദക്ഷിണ വ്യോമസേനാ ആസ്ഥാനത്തെ അഡ്‌മിനിസ്ട്രഷൻ വിഭാഗം മേധാവി എയർ വൈസ് മാർഷൽ ജി.അമർ ബാബു നിർവ്വഹിക്കും. 

ഈ മത്സരത്തിൽ വിജയികളാവുന്നവർക്ക് അടുത്ത മാസം നടക്കുന്ന സൈനിക സ്‌കൂളുകളുടെ അന്തർ മേഖലാ കായിക മേളയിൽ പങ്കെടുക്കാൻ അവസരമുണ്ടാകും. ജൂനിയർ വിഭാഗം ഫുട്‌ബോൾ മത്സരത്തിൽ ദേശീയ തലത്തിൽ വിജയിക്കുന്ന ടീം സൈനിക സ്‌കൂൾ സൊസൈറ്റിയെ പ്രതിനിധീകരിച്ച് ഡെൽഹിയിൽ നടക്കുന്ന പ്രശസ്തമായ സുബ്രതോ മുഖർജി ഫുട്‌ബോൾ ടൂർണമെന്റിൽ പങ്കെടുക്കും.

മേളയോടനുബന്ധിച്ച് ഫുട്‌ബോൾ, ഹോക്കി, വോളിബോൾ, ബാസ്‌ക്കറ്റ്‌ബോൾ എന്നീ മത്സരങ്ങൾക്ക് പുറമേ ക്വിസ,് ഡിബേറ്റ്, സാംസ്‌കാരിക മത്സരങ്ങളും സംഘടിപ്പിച്ചിട്ടുൺ്. സമാപന ദിനത്തിൽ കേഡറ്റുകൾ വിവിധ സംസ്ഥാനങ്ങളുടെ കലാ-സാംസ്‌കാരിക പരിപാടികൾ അവതരിപ്പിക്കും.