- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇനി വിശുദ്ധനാകാൻ ദൈവത്തിനുവേണ്ടി മരിക്കണമെന്നില്ല; നല്ല ജീവിതം നയിക്കുകയും സഹജീവികൾക്കുവേണ്ടി ജീവൻ വെടിയുകയും ചെയ്യുന്നവരെക്കൂടി വിശുദ്ധരാക്കാമെന്ന് പ്രഖ്യാപിച്ച് പോപ്പ് ഫ്രാൻസിസ്; വിശുദ്ധീകരണ നടപടിയിലെ അഴിച്ചുപണി നൂറ്റാണ്ടുകൾക്കുശേഷം ആദ്യം
കത്തോലിക്കാ സഭയിൽ പ്രകടമായ പല മാറ്റങ്ങൾക്കും വഴിയൊരുക്കിയ മാർപ്പാപ്പയെന്ന പേരിലാകും ഫ്രാൻസിസ് മാർപാപ്പയെ ചരിത്രം വാഴ്‌ത്തുക. ഇതിനകം പല ശ്രദ്ധേയ തീരുമാനങ്ങളും കൈക്കൊണ്ട പോപ്പ്, വിശുദ്ധീകരണ പ്രക്രീയയിലും കാതലായ മാറ്റം കൊണ്ടുവരാൻ ഒരരുങ്ങുകയാണ്. സഭയ്ക്കുവേണ്ടി രക്തസാക്ഷികളായവർക്കും ദൈവത്തിനുവേണ്ടി ജീവൻ ബലി നൽകിയവർക്കും മാത്രമുണ്ടായിരുന്ന വിശുദധന്മാരുടെ പട്ടികയിലേക്ക് മറ്റുള്ളവർക്കായി സ്വന്തം ജീവൻ മാറ്റിവെച്ചവരേയും ചേർക്കാനൊരുങ്ങുകയാണ് കത്തോലിക്കാ സഭ. ശരിരായ കത്തോലിക്കാ ജീവിതം നയിക്കുകയും മറ്റുള്ളവർക്കായി ജീവിതം സമർപ്പിച്ച് മരിക്കുകയും ചെയ്തവെരെയും വിശുദ്ധന്മാരായി പ്രഖ്യാപിക്കാമെന്നാണ് പോപ്പ് നൽകിയിട്ടുള്ള പുതിയ നിർദ്ദേശം. നൂറ്റാണ്ടുകൾക്കിടെ ആദ്യമായാണ് വിശുദ്ധീകരണ പ്രക്രീയയിൽ ഒരു മാറ്റം വരുത്തുന്നത്. വിശ്വാസത്തിനുവേണ്ടിയുള്ള പോരാട്ടത്തിൽ രക്തസാക്ഷിത്വം വരിക്കാത്തവരെയും അത്ഭുതപ്രവർത്തികൾ കാണിക്കാത്തവരെയും ഈ നിരയിലേക്ക് ഇതോടെ പരിഗണിക്കാനാവും. വിശുദ്ധീകരണ പ്രക്രീയക്ക് നേതൃത്വം നൽകുന്ന ആർച്ച് ബിഷ
കത്തോലിക്കാ സഭയിൽ പ്രകടമായ പല മാറ്റങ്ങൾക്കും വഴിയൊരുക്കിയ മാർപ്പാപ്പയെന്ന പേരിലാകും ഫ്രാൻസിസ് മാർപാപ്പയെ ചരിത്രം വാഴ്‌ത്തുക. ഇതിനകം പല ശ്രദ്ധേയ തീരുമാനങ്ങളും കൈക്കൊണ്ട പോപ്പ്, വിശുദ്ധീകരണ പ്രക്രീയയിലും കാതലായ മാറ്റം കൊണ്ടുവരാൻ ഒരരുങ്ങുകയാണ്. സഭയ്ക്കുവേണ്ടി രക്തസാക്ഷികളായവർക്കും ദൈവത്തിനുവേണ്ടി ജീവൻ ബലി നൽകിയവർക്കും മാത്രമുണ്ടായിരുന്ന വിശുദധന്മാരുടെ പട്ടികയിലേക്ക് മറ്റുള്ളവർക്കായി സ്വന്തം ജീവൻ മാറ്റിവെച്ചവരേയും ചേർക്കാനൊരുങ്ങുകയാണ് കത്തോലിക്കാ സഭ.
ശരിരായ കത്തോലിക്കാ ജീവിതം നയിക്കുകയും മറ്റുള്ളവർക്കായി ജീവിതം സമർപ്പിച്ച് മരിക്കുകയും ചെയ്തവെരെയും വിശുദ്ധന്മാരായി പ്രഖ്യാപിക്കാമെന്നാണ് പോപ്പ് നൽകിയിട്ടുള്ള പുതിയ നിർദ്ദേശം. നൂറ്റാണ്ടുകൾക്കിടെ ആദ്യമായാണ് വിശുദ്ധീകരണ പ്രക്രീയയിൽ ഒരു മാറ്റം വരുത്തുന്നത്. വിശ്വാസത്തിനുവേണ്ടിയുള്ള പോരാട്ടത്തിൽ രക്തസാക്ഷിത്വം വരിക്കാത്തവരെയും അത്ഭുതപ്രവർത്തികൾ കാണിക്കാത്തവരെയും ഈ നിരയിലേക്ക് ഇതോടെ പരിഗണിക്കാനാവും.
വിശുദ്ധീകരണ പ്രക്രീയക്ക് നേതൃത്വം നൽകുന്ന ആർച്ച് ബിഷപ്പ് മാഴ്‌സലോ ബർത്തലൂഷ്യനാണ് വിശുദ്ധീകരണ പ്രക്രീയയിൽ വരുത്തുന്ന മാറ്റങ്ങൾ വെളിപ്പെടുത്തിയത്. നിലവിൽ പതിനായിരത്തിലേറെ വിശുദ്ധന്മാരാണ് കത്തോലിക്കാ സഭയിലുള്ളത്. ഇതിൽ മദർ തെരേസയടക്കം 850-ഓളം പേരെ പോപ്പ് ഫ്രാൻസിസാണ് വിശുദ്ധന്മാരായി പ്രഖ്യാപിച്ചത്.
കഴിഞ്ഞവർഷമാണ് മദർ തെരേസയെ വിശുദ്ധയായി പോപ്പ് പ്രഖ്യാപിച്ചത്. അനാഥർക്കും രോഗികൾക്കുംവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച കന്യാസ്ത്രീയയായിരുന്നു മദർ തെരേസ. കത്തോലിക്കാ സഭയുടെ പ്രതീകങ്ങളിലൊന്നായി മാറിയ ജീവിതമായിരുന്നു മദറിന്റേത്. ജീവിതംകൊണ്ട് ദൈവസേവനമെന്തെന്ന് തെളിയിച്ച മഹതി.
മദറിനെപ്പോലെ സ്വന്തം ജീവിതംകൊണ്ട് സന്ദേശമായി തീർന്ന ഒരുപാടുപേർക്ക് വിശുദ്ധപദവി ലഭിക്കുന്നതിനുള്ള സാഹചര്യമാണ് പോപ്പിന്റെ പുതിയ പ്രഖ്യാപനത്തോടെ വന്നിരിക്കുന്നത്. ഐതീഹ്യങ്ങളിലും കെട്ടുകഥകളിലും ഉൾപ്പെട്ടവരെക്കാൾ, ജീവിതവുമായി കൂടുതൽ ബന്ധമുള്ള വിശുദ്ധരെ ലഭിക്കാനുള്ള അവസരവും കത്തോലിക്കാ സഭയ്ക്ക് ഇതോടെ കൈവന്നിരരിക്കുകയാണ്.