ന്യൂയോർക്ക്: വിശുദ്ധ ചാവറയച്ചന്റെ തിരുനാൾ സിഎംഐ സഭയുടെ അമേരിക്കയിലെ ആസ്ഥാനമായ ബ്രൂക്‌ലിനിൽ ഡിസംബർ 13ന് (ഞായർ) ആഘോഷിക്കുന്നു.

വൈകുന്നേരം നാലിനു നടക്കുന്ന ആഘോഷമയ തിരുനാൾ കുർബാനയ്ക്ക് ബ്രൂക്ക്‌ലിൻ രൂപത സഹായ മെത്രാൻ റവ. റെയ്മണ്ട് ചപ്പാറ്റനോ മുഖ്യകാർമികത്വം വഹിക്കും. തുടർന്നു കലാപരിപാടികളും സ്‌നേഹവിരുന്നും ഉണ്ടായിരിക്കും.

വിവരങ്ങൾക്ക്: ഫാ. കാവുങ്കൽ ഡേവി (സിഎംഐ കോഓർഡിനേറ്റർ ജനറൽ, യുഎസ്എ ആൻഡ് കാനഡ) 718 290 3691 FREE, ഫാ. ജിൽസൺ ജോർജ് (Parochial Vicar) 347 283 0631 FREE.

വിലാസം: 862 Manhattan avenue, Brooklyn, Newyork.