കേരള രാഷ്ട്രീയത്തെ ഇളക്കി മറിച്ച സരിതാ നായർ ബാർ ഡാൻസറുടെ വേഷത്തിൽ കേരളത്തിലെ തീയറ്ററുകളെയും ഇളക്കി മിറക്കാൻ എത്തുന്നു. വയ്യാവേലി എന്ന സിനിമയാലാണ് നിശാഗന്ധി എന്ന ബാർ ഡാൻസറായി സരിത എത്തുന്നത്.

സരിതാ നായർ നായികയായി അഭിനയിക്കുന്ന വയ്യാവേലിയുടെ ഷൂട്ടിങ് ഇപ്പോൾ തൃശൂരിൽ പുരോഗമിക്കുന്നത്. ഷാജി കൈലാസ് സംവിധാനം ചെയ്ത സുരേഷ് ഗോപി ചിത്രത്തിലാണ് സരിത അഭിനയിച്ചു കൊണ്ടിരിക്കുന്ന മറ്റൊരു ചിത്രം. എന്നാൽ ഈ ചിത്രം ഷൂട്ടിങ് പൂർത്തിയാക്കിയിട്ടില്ല. ഇത് സരിതയുടെ ജീവിതവുമായി ബന്ധപ്പെട്ടതാണ് എന്നാണു സൂചന.

ഇതിനിടയിലാണ് സരിതയെ നായികയാക്കി പുതിയ സിനിമയെത്തുന്നത്. സരിതയും ചെറുപ്പക്കാരും അഭിനയിക്കുന്ന നൃത്തരംഗത്തോടെയാണ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചത്. നേരത്തെ ഗൾഫു കാരന്റെ ഭാര്യ എന്ന ലഘു ചിത്രത്തിലൂടെ സരിത സിനിമാലോകത്ത് എത്തുന്നത്.