- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡാലസിലെ മലയാളി സമൂഹത്തിനാകെ ഞെട്ടൽ; അക്രമിയുടെ വെടിയേറ്റ് മരിച്ച സാജൻ മാത്യൂസ് ബ്യൂട്ടി സപ്ലൈ സ്റ്റോർ തുടങ്ങിയത് അടുത്തിടെ; കോഴഞ്ചേരി സ്വദേശി കുവൈറ്റിൽ നിന്ന് യുഎസിൽ എത്തിയത് 16 വർഷം മുമ്പ്; കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച് മലയാളികൾ
ഡാലസ്: യുഎസിലെ ഡാലസിൽ അക്രമിയുടെ വെടിയേറ്റ് മരിച്ച കോഴഞ്ചേരി സ്വദേശി സാജൻ മാത്യൂസ് അടുത്തിടെയാണ് സൗന്ദര്യ വർദ്ധകവസ്തുക്കളുടെ കട തുടങ്ങിയത്. ഡാലസ് കൗണ്ടി മസ്‌കിറ്റ് സിറ്റിയിലെ ഗലോവയിലാണ് ബ്യൂട്ടി സപ്ലൈ സ്റ്റോർ നടത്തിവന്നത്.
കോഴഞ്ചേരി ചെരുവിൽ കുടുംബാംഗമായ സാജൻ മാത്യൂസ് 2005 ലാണ് കുവൈത്തിൽ നിന്ന് അമേരിക്കയിൽ എത്തിയത്. ഡാലസ് സെഹിയോൻ മാർത്തോമ ചർച്ച് അംഗമാണ്. മെസ്‌കിറ്റിൽ സുഹൃത്തുക്കളിൽ ചിലരുമായി ചേർന്നാണ് സാജൻ ബ്യൂട്ടി സപ്ലൈ സ്റ്റോർ തുടങ്ങിയത്. ഡാലസ് പ്രസ്ബിറ്റീരിയൻ ഹോസ്പിറ്റലിൽ നഴ്സായ മിനി സജിയാണ് ഭാര്യ. രണ്ട് മക്കളുണ്ട്.
സെഹിയോൻ മാർത്തോമാ ചർച്ചിലെ യുവജന സഖ്യത്തിലെ സജീവ അംഗമായിരുന്നു സാജൻ. ഡാലസിലെ മലയാളി സമൂഹത്തിലാകെ സാജന്റെ മരണം ഞെട്ടലുണ്ടാക്കി. കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുന്നതിനായി നിരവധി മലയാളികളാണ് എത്തിയത്
ഉച്ചയ്ക്ക് 1.40 ഓടെ സ്റ്റോറിലേക്ക് അതിക്രമിച്ചു കയറിയ അക്രമി മോഷണശ്രമത്തിനിടെ കൗണ്ടറിൽ ഉണ്ടായിരുന്ന സാജനു നേരെ നിറയൊഴിക്കുകയായിരുന്നു. വെടിവയ്‌പ്പുണ്ടായ വിവരം അറിഞ്ഞെത്തിയ പൊലീസ് ഉടന് തന്നെ സാജനെ(56) അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പ്രതിയെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.
#BREAKING Just arrived on scene at Victoria's Beauty Supply in #Mesquite. Police say one person is dead after a robbery and shooting at this business. pic.twitter.com/6EXqCebe5u
- Alex Rozier (@RozierReports) November 17, 2021
മറുനാടന് മലയാളി ബ്യൂറോ