- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സോഷ്യൽ മീഡിയിയിൽ സാജൻ പള്ളുരുത്തി മരിച്ചെന്നു പ്രചാരണം; സുഹൃത്തുക്കളെ ഈ വാർത്ത നിങ്ങളാരും വിശ്വസിക്കരുതെന്ന് സാജൻ; മരിച്ചത് കലാഭവൻ സാജൻ
മരിച്ചെന്നതരത്തിൽ സോഷ്യൽ മീഡിയിയിൽ വ്യാപകമായ പ്രചാരണം നടത്തുന്നതിനിടെ താൻ മരിച്ചിട്ടില്ലെന്നും ഷൂട്ടിൽ ലൊക്കേഷനിലാണെന്നും വ്യക്തമാക്കുന്ന വീഡിയോയുമായി നടനും മിമിക്രി കലാകാരനുമായ സാജൻ പള്ളുരുത്തി. കരൾ രോഗത്തെ തുടർന്ന് മിമിക്രി കലാകാരനായ കലാഭവൻ സാജൻ അന്തരിച്ചിരുന്നു. ഇതേത്തുടർന്നാണ് സാജൻ പള്ളുരുത്തി മരിച്ചെന്ന തരത്തിലുള്ള വാർത്ത സോഷ്യൽ മീഡിയിയിൽ വ്യാപകമായത്. മരിച്ചയാൾ സാജൻ പള്ളുരുത്തിയാണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിൽ അദ്ദേഹത്തിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. വാർത്തകണ്ടതോടെ പരിഭ്രാന്തിയിലായ ബന്ധുക്കളും സുഹൃത്തുക്കളും ഫോണിൽ ബന്ധപ്പെട്ടതിനെത്തുടർന്നാണ് താൻ മരിച്ചിട്ടില്ലെന്നു പറഞ്ഞ് സാജൻ പള്ളുരുത്തി ഫേസ്‌ബുക്കിൽ വീഡിയോ ഷെയർ ചെയ്തത്. 'സുഹൃത്തുക്കളെ ഈ വാർത്തകൾ നിങ്ങളാരും വിശ്വസിക്കരുത്. അതുകൊണ്ടാണ് ഞാൻ നേരിട്ട് വന്നത്. ഇപ്പോൾ ഞാൻ ഒരു സിനിമയുടെ ലൊക്കേഷനിലാണ്'- സാജൻ വ്യക്തമാക്കി.
മരിച്ചെന്നതരത്തിൽ സോഷ്യൽ മീഡിയിയിൽ വ്യാപകമായ പ്രചാരണം നടത്തുന്നതിനിടെ താൻ മരിച്ചിട്ടില്ലെന്നും ഷൂട്ടിൽ ലൊക്കേഷനിലാണെന്നും വ്യക്തമാക്കുന്ന വീഡിയോയുമായി നടനും മിമിക്രി കലാകാരനുമായ സാജൻ പള്ളുരുത്തി.
കരൾ രോഗത്തെ തുടർന്ന് മിമിക്രി കലാകാരനായ കലാഭവൻ സാജൻ അന്തരിച്ചിരുന്നു. ഇതേത്തുടർന്നാണ് സാജൻ പള്ളുരുത്തി മരിച്ചെന്ന തരത്തിലുള്ള വാർത്ത സോഷ്യൽ മീഡിയിയിൽ വ്യാപകമായത്. മരിച്ചയാൾ സാജൻ പള്ളുരുത്തിയാണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിൽ അദ്ദേഹത്തിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
വാർത്തകണ്ടതോടെ പരിഭ്രാന്തിയിലായ ബന്ധുക്കളും സുഹൃത്തുക്കളും ഫോണിൽ ബന്ധപ്പെട്ടതിനെത്തുടർന്നാണ് താൻ മരിച്ചിട്ടില്ലെന്നു പറഞ്ഞ് സാജൻ പള്ളുരുത്തി ഫേസ്‌ബുക്കിൽ വീഡിയോ ഷെയർ ചെയ്തത്.
'സുഹൃത്തുക്കളെ ഈ വാർത്തകൾ നിങ്ങളാരും വിശ്വസിക്കരുത്. അതുകൊണ്ടാണ് ഞാൻ നേരിട്ട് വന്നത്. ഇപ്പോൾ ഞാൻ ഒരു സിനിമയുടെ ലൊക്കേഷനിലാണ്'- സാജൻ വ്യക്തമാക്കി.