- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ശബരിമലയിൽ അഴിഞ്ഞാടുന്നത് ഫ്യൂഡൽ ഹാംഗോവറിൽ അഭിരമിക്കുന്ന നമ്പർ1 കേരളത്തിന്റെ സ്ത്രീവിരുദ്ധ മനോഭാവം; ഏഴ് മണിക്ക് ശേഷം റോഡിലിറങ്ങുന്ന പെണ്ണുങ്ങൾ അപഥസഞ്ചാരികളാണെന്ന് കരുതുന്ന ഒരു ഫ്യൂഡൽ സമൂഹം മാത്രമാണ് കേരളം; അത്തരമൊരു നാട്ടിൽ ശബരിമല ദർശനത്തിന് ധൈര്യപ്പെടുന്ന യുവതി ഉരുമ്പെട്ടവളാണ്'; സജീവ് അല എഴുതുന്നു
ശബരിമലയിൽ ആചാരങ്ങളെ മുൻനിർത്തി ആൺകൊയ്മയുടെ കടന്നുകയറ്റം ആഘോഷമാക്കുന്നതിനെ ഭൂരിപക്ഷം വരുന്ന സ്ത്രീകളടക്കുമുള്ളവരും പിന്തുണയ്ക്കുമ്പോൾ അവിടെ മനഃപൂർവ്വവും അല്ലാതെയും സ്ത്രീകൾ മറന്നുപോകുന്ന ഒരു കാര്യമുണ്ട്. നിങ്ങൾ നിങ്ങളുടെ അവകാശങ്ങളാണ് അടിയറവ് വയ്ക്കുന്നത്. കാലാകാലങ്ങളായി തുടർന്നു വരുന്ന പുരുഷ മേധാവിത്വമെന്ന ചട്ടക്കൂടിൽ നിന്ന് സ്വതന്ത്രമാകാൻ ഉതകുന്ന തരത്തിലേക്കാണ് കാലം ഇന്ന് മുന്നോട്ട് പോകുന്നത്. അത്തരം പുരോഗമന ചിന്താഗതികളോട് മുഖം തിരിക്കുന്ന നടപടികൾ സ്വീകരിക്കാൻ നിങ്ങളെ പ്രേരിപ്പിക്കുന്നതിന് പിന്നിൽ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങൾ ഉണ്ടെന്നുള്ള തിരിച്ചറിവ് നിങ്ങൾക്കുണ്ടാവേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഈ 21ാം നൂറ്റാണ്ടിലക്ക് കടക്കുമ്പോഴും നാഴികയ്ക്ക് നാൽപ്പതുവട്ടം പുരോഗമനം വിളമ്പുന്ന കേരളത്തിൽ സ്ത്രികൾക്ക് എത്രത്തോളം തുല്യതയുണ്ടെന്ന് ശബരിമല വിഷയത്തിൽ പലപ്പോഴും തെളിയിക്കപ്പെട്ടു കഴിഞ്ഞു. ആചാരവും വിശ്വാസവും മുറുകെ പിടിക്കുന്നവർ എന്തെ സ്ത്രീകളുടെ അവകാശം സൗകര്യപൂർവ്വം മറന്നുകളയുന്നു. അല്ലെങ്കി
ശബരിമലയിൽ ആചാരങ്ങളെ മുൻനിർത്തി ആൺകൊയ്മയുടെ കടന്നുകയറ്റം ആഘോഷമാക്കുന്നതിനെ ഭൂരിപക്ഷം വരുന്ന സ്ത്രീകളടക്കുമുള്ളവരും പിന്തുണയ്ക്കുമ്പോൾ അവിടെ മനഃപൂർവ്വവും അല്ലാതെയും സ്ത്രീകൾ മറന്നുപോകുന്ന ഒരു കാര്യമുണ്ട്. നിങ്ങൾ നിങ്ങളുടെ അവകാശങ്ങളാണ് അടിയറവ് വയ്ക്കുന്നത്. കാലാകാലങ്ങളായി തുടർന്നു വരുന്ന പുരുഷ മേധാവിത്വമെന്ന ചട്ടക്കൂടിൽ നിന്ന് സ്വതന്ത്രമാകാൻ ഉതകുന്ന തരത്തിലേക്കാണ് കാലം ഇന്ന് മുന്നോട്ട് പോകുന്നത്. അത്തരം പുരോഗമന ചിന്താഗതികളോട് മുഖം തിരിക്കുന്ന നടപടികൾ സ്വീകരിക്കാൻ നിങ്ങളെ പ്രേരിപ്പിക്കുന്നതിന് പിന്നിൽ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങൾ ഉണ്ടെന്നുള്ള തിരിച്ചറിവ് നിങ്ങൾക്കുണ്ടാവേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
ഈ 21ാം നൂറ്റാണ്ടിലക്ക് കടക്കുമ്പോഴും നാഴികയ്ക്ക് നാൽപ്പതുവട്ടം പുരോഗമനം വിളമ്പുന്ന കേരളത്തിൽ സ്ത്രികൾക്ക് എത്രത്തോളം തുല്യതയുണ്ടെന്ന് ശബരിമല വിഷയത്തിൽ പലപ്പോഴും തെളിയിക്കപ്പെട്ടു കഴിഞ്ഞു. ആചാരവും വിശ്വാസവും മുറുകെ പിടിക്കുന്നവർ എന്തെ സ്ത്രീകളുടെ അവകാശം സൗകര്യപൂർവ്വം മറന്നുകളയുന്നു. അല്ലെങ്കിൽ അതിനെ ഹനിച്ചു കളയുന്നു.
'കുടുംബത്തിൽ' പിറന്ന ഒരു പെണ്ണും തെങ്ങിൽ കയറുകയോ ആചാരം ലംഘിച്ച് പതിനെട്ടാം പടി ചവിട്ടാൻ ഇറങ്ങി പുറപ്പെടുകയോ ചെയ്യില്ല.അത്രത്തോളം പുരോഗമനം മാത്രം മതിയെന്നാണ് ആധുനിക കേരളം ആണയിട്ട് ആവർത്തിക്കുന്നത്.
ഫ്യൂഡൽ ഹാംഗോവറിൽ അഭിരമിക്കുന്ന നമ്പർ.1 കേരളത്തിന്റെ സ്ത്രീവിരുദ്ധ മനോഭാവമാണ് ശബരിമലയിൽ അഴിഞ്ഞാടുന്നത്.മലയാളിപൂവന്റെ കൊക്കിൽ ജീവനുള്ളിടത്തോളം കാലം ഒരു പിടക്കോഴിയേയും കൂവാൻ അനുവദിക്കില്ല ശബരിമലയിലെ മുതലെടുപ്പുകൾ തുറന്നുകാട്ടി എഴുത്തുക്കാരനും സോഷ്യൽമീഡിയ ആക്ടിവിസ്റ്റുമായ സജീവ് അലയുടെ ഫെയ്ബുക്ക് പോസ്റ്റ്
കുറിപ്പിന്റെ പൂർണ രൂപം
സ്ത്രീകൾക്ക് ഏറ്റവും അപകടം പിടിച്ചൊരിടമായി ശബരിമല മാറിയിരിക്കുന്നു
ഒരു പറ്റം ഭക്തവേഷം കെട്ടിയ സാമൂഹ്യവിരുദ്ധർ അയ്യപ്പദർശനത്തിനെത്തുന്ന സ്ത്രീകളെ ശാരീരികമായി ആക്രമിക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ വഷളായിരിക്കുന്നു.ഇന്നത്തെ ടൈംസ് ഓഫ് ഇന്ത്യയുടെ ഹെഡ്‌ലൈൻ സ്വയം സംസാരിക്കുന്നു.
RSS 'padi puja' ensures Sabarimala is no safe place for young women.
ശബരിമലയിൽ നിന്ന് എങ്ങനെയെങ്കിലും ഒരു ബലിദാനിയെ ഒപ്പിച്ചേ മതിയാവൂ എന്ന വാശിപ്പുറത്ത് നടക്കുന്ന സംഘപരിവാർ അതിനായി ഏത് തീക്കളിയും നടത്തുമെന്ന് വ്യക്തമാക്കിക്കഴിഞ്ഞിരിക്കുന്നു.
ബലിദാനിയുടെ പടവും ചിതാഭസ്മവുമൊക്കെ വച്ച് കാസർഗോഡ് നിന്നൊരു ഫൈവ്സ്റ്റാർ രഥയാത്ര ശ്രീധരൻപിള്ളയുടെ മനസ്സിൽ കിടന്ന് ലഡു പൊട്ടിക്കുന്നു.
എന്തുകൊണ്ടാണ് സംഘപരിവാറിന് ഇങ്ങനെ ശബരിമലയിൽ അഴിഞ്ഞാടാൻ കഴിയുന്നത്..?
ആരാണ് ഇതിന്റെ ഉത്തരവാദി..?ഒറ്റവാക്കിൽ പറഞ്ഞാൽ കേരളീയ സമൂഹമാണ് ശബരിമലയിലെ നടക്കുന്ന അതിക്രമങ്ങൾക്ക് പൂർണ്ണ ഉത്തരവാദി.പുറമേയുള്ള പുരോഗമനവീമ്പിളക്കമല്ലാതെ ആന്തരികമായി നമ്മുടെ സിവിൽ സൊസൈറ്റി അടിമുടി യാഥാസ്ഥിതികമാണ്.
ആയുർദൈർഘ്യം കൂടിയതുകൊണ്ടോ,ശിശുമരണനിരക്കോ, മാതൃമരണനിരക്കോ കുറഞ്ഞതുകൊണ്ടോ ഒരു സമൂഹവൂം പ്രോഗ്രസീവായി മാറുന്നില്ല.ചമ്പൂർണ്ണ സാച്ചരതാ ബന്ദർ കി ബച്ചേ എന്നൊരു സിനിമയിൽ തമാശയായി പറഞ്ഞതിൽ സത്യത്തിന്റെ യാഥാർത്ഥ്യത്തിന്റെ പ്രതിഫലനമുണ്ട്.ഹിന്ദു -മുസ്ലിം- ക്രൈസ്തവ ഭേദമെന്യേ കേരളത്തിലെ ഏതാണ്ട് 80% ജനങ്ങളും ശബരിമലയിലെ സ്ത്രീപ്രവേശനത്തിന് എതിരാണ്.
കമ്മ്യൂണിസ്റ്റ് പാർട്ടി അണികളിലും നേതാക്കളിലും മഹാഭൂരിപക്ഷവും ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ മനോഘടനയിൽ വാർത്തെടുക്കപ്പെട്ടവരാണ്.മുഖ്യമന്ത്രി പിണറായി വിജയൻ മാത്രമാണ് ഏക അപവാദം
സംഘപരിവാർ എന്ന് കേൾക്കുമ്പോൾ തന്നെ ഹാലിളകിയിരുന്ന മുസ്ലിം ലീഗും എസ്ഡിപിഐയും ശബരിമലയിൽ പെണ്ണുങ്ങൾ കയറുന്നതിനെ ശക്തിയുക്തം എതിർക്കുന്നു ഭക്തവേഷം ധരിച്ച് നടക്കുന്ന കാവിഗുണ്ടകൾക്ക് അവർ പരസ്യപിന്തുണ അർപ്പിക്കുന്നു.
അച്ചായന്മാർക്കും ആർത്തവമെന്ന് കേട്ടാൽ ആകെ അശുദ്ധിയും സൂക്കേടുമാണ്.ചുരുക്കത്തിൽ ഒരു ചെറുന്യൂനപക്ഷം ഒഴികെ കേരളീയർ ഒന്നടങ്കം ശബരിമലയിലെ സ്ത്രീപ്രവേശനത്തിന് എതിരാണെന്ന് സംഘപരിവാർ തിരിച്ചറിഞ്ഞു കഴിഞ്ഞിരിക്കുന്നു.
അതുകൊണ്ട് ആർത്തവലഹളയുടെ ഭാഗമായി എന്തതിക്രമം കാട്ടിയാലും ഭൂരിപക്ഷ മലയാളിമനസ്സ് തങ്ങളോടൊപ്പമാണെന്ന് ശ്രീധരൻപിള്ളയ്ക്കും ശശികലയ്ക്കും നന്നായി അറിയാം.വൈകുന്നേരം ഏഴ് മണിക്ക് ശേഷം റോഡിലിറങ്ങുന്ന പെണ്ണുങ്ങൾ അപഥസഞ്ചാരികളാണെന്ന് കരുതുന്ന ഒരു ഫ്യൂഡൽ സമൂഹം മാത്രമാണ് കേരളം. അത്തരമൊരു നാട്ടിൽ ശബരിമല ദർശനത്തിന് ധൈര്യപ്പെടുന്ന യുവതി ഉരുമ്പെട്ടവളാണ്.
'കുടുംബത്തിൽ' പിറന്ന ഒരു പെണ്ണും തെങ്ങിൽ കയറുകയോ ആചാരം ലംഘിച്ച് പതിനെട്ടാം പടി ചവിട്ടാൻ ഇറങ്ങി പുറപ്പെടുകയോ ചെയ്യില്ല.അത്രത്തോളം പുരോഗമനം മാത്രം മതിയെന്നാണ് ആധുനിക കേരളം ആണയിട്ട് ആവർത്തിക്കുന്നത്.
ഫ്യൂഡൽ ഹാംഗോവറിൽ അഭിരമിക്കുന്ന നമ്പർ.1 കേരളത്തിന്റെ സ്ത്രീവിരുദ്ധ മനോഭാവമാണ് ശബരിമലയിൽ അഴിഞ്ഞാടുന്നത്.മലയാളിപൂവന്റെ കൊക്കിൽ ജീവനുള്ളിടത്തോളം കാലം ഒരു പിടക്കോഴിയേയും കൂവാൻ അനുവദിക്കില്ല ..!