- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നീ തീർന്നെടാ തീർന്നു; കർഷക സമരത്തെ കേരളത്തിലിരുന്ന് എതിർത്താൽ നീ തീർന്നെടാ തീർന്നു; ഇന്ത്യൻ കൃഷിക്കാരെ മണ്ഡി ഡ്രാക്കുളമാരുടെ പിടിയിൽ നിന്ന് രക്ഷപെടുത്താനുള്ള ഒരു ചെറിയ കാൽവയ്പാണ് പുതിയ കാർഷിക നിയമങ്ങൾ; ഈ തോന്ന്യാസസമരം പരാജയപ്പെടുക തന്നെ വേണം: സജീവ് ആല എഴുതുന്നു
നീ തീർന്നെടാ തീർന്നു. കർഷക സമരത്തെ കേരളത്തിലിരുന്ന് എതിർത്താൽ നീ തീർന്നെടാ തീർന്നു. അതെന്താ ജനാധിപത്യവാദിച്ചേട്ടാ അങ്ങനെ....? നീ കൂടുതലൊന്നും പണയണ്ട ഞങ്ങള് പറയുന്നത് അങ്ങോട്ടങ്ങ് കേട്ടാ മതി. ഇതാണ് ഇവിടുത്തെ നടപ്പ് അഭിപ്രായസമത്വം.
ഭരണഘടന ആർട്ടിക്കിൾസ് അംബേദ്കർ നെഹ്റു എന്നൊക്കെ സദാസമയവും ഉരുട്ടിമറിക്കുന്നവർ തന്നെ ഡൽഹിയിൽ നടക്കുന്ന ഖാപ് പഞ്ചായത്ത് സമരത്തെ എതിർക്കുന്നവരെ കശാപ്പ് ചെയ്യണമെന്ന് കട്ടായം വാദിക്കുന്നു.പൊലീസുകാർക്ക് നേരെ അതിവേഗത്തിൽ ട്രാക്ടറുകൾ ഓടിച്ചുകയറ്റി അക്രമം അഴിച്ചുവിട്ട് റിപ്പബ്ലിക് ദിനത്തിൽ ചെങ്കോട്ട പിടിച്ചെടുത്ത് അവിടെനിന്ന് ത്രിവർണ്ണ പതാക വലിച്ചെറിഞ്ഞ് സിഖ് മതപതാക ഉയർത്തിയ കൊടും തീവ്രവാദികളെ രൂക്ഷമായി വിമർശിച്ച് എഴുതേണ്ടത് എന്റെ പൗരധർമ്മമാണെന്ന് തന്നെയാണ് വിശ്വാസം.
എന്റെയാ പോസ്റ്റെടുത്ത് വില്ലേജാപ്പീസറുടെ അതിക്രമം എന്നരീതിയിൽ വാട്ട്സ്ആപിൽ വ്യക്തിപരമായ ആക്രമണം ഒരുസംഘം അഴിച്ചുവിട്ടിരുന്നു.മാതൃരാജ്യത്തിന്റെ പരമാധികാരം ചോദ്യം ചെയ്യപ്പെടുമ്പോൾ, എത് ഓഫീസർ കസേരയിലിരുന്നാലും, അതിനെതിരെ പ്രതികരിക്കേണ്ടത് ഓരോ ഭാരതപൗരന്റെയും കടമയും കർത്തവ്യമാണ്. ട
പെൺകുട്ടികൾ ജീൻസ് ധരിക്കാൻ പാടില്ല പെൺകുട്ടികൾ അന്യജാതിക്കാരെ പ്രണയിക്കാൻ പാടില്ല അന്യമതസ്ഥരെ വിവാഹം കഴിക്കാൻ പാടില്ല എന്നൊക്കെ തിട്ടുരമിറക്കുന്ന പഞ്ചാബ്- ഹരിയാന ഖാപ് ഫ്യൂഡൽ പ്രാകൃതർ കാർഷിക മേഖലയെ മാർക്കറ്റുമായി കണക്ട് ചെയ്യുന്ന സ്വതന്ത്ര വ്യാപാരനിയമത്തെ എതിർത്ത് രാജ്യതലസ്ഥാനം ഉപരോധിക്കുമ്പോൾ അവർക്ക് കീജെയ് വിളിക്കാൻ മനസ്സില്ല.
പരിഷ്കൃത ജനാധിപത്യ രാജ്യങ്ങളിൽ ഒരിടത്തും കർഷകർക്ക് അവരുടെ ഉല്പന്നങ്ങൾ വില്ക്കുന്നതിന് ഒരു നിയന്ത്രണവുമില്ല. ഒരുപറ്റം ഫ്യൂഡൽ ജന്മിമാരും അവരുടെ കങ്കാണികളും പിണിയാളുകളും നിയന്ത്രിക്കുന്ന ഉത്തരേന്ത്യൻ മണ്ഡി പ്രാപ്പിടയന്മാരിൽ നിന്ന് കൃഷിക്കാരെ വിമോചിപ്പിക്കുന്ന വിപ്ലവകരമായ പുതിയ കാർഷിക നിയമങ്ങളെ അനുകൂലിച്ചാൽ കേരളീയ പുരോഗമനത്തിന്റെ പുറമ്പോക്കിൽ പോലും നിങ്ങൾക്ക് പ്രവേശനം നിഷേധിക്കപ്പെടും. എന്നാലും സാരമില്ല സത്യത്തിനൊപ്പം തന്നെ നില്ക്കും.
ബാർബഡോസിലെ പാട്ടുകാരി കർഷക സമരത്തെ അനുകൂലിച്ച് ട്വീറ്റ് ചെയ്തു പോലും.തീർച്ചയായും ആ ഗായികയ്ക്ക് സമരത്തെ അനുകൂലിക്കാനുള്ള അവകാശമുണ്ട്. പക്ഷെ ഈ വെസ്റ്റിൻഡീസ് പാട്ടുകാരിയെ ലോകം അറിഞ്ഞത് ആഗോളവത്കരണത്തിന്റെ ഫലമായാണ്.
ബാർബഡോസിലെ ഒരു പ്രത്യേക സ്ഥലത്ത് മാത്രമേ അവർക്ക് പാടാൻ അനുവാദമുണ്ടായിരുന്നുള്ളു എങ്കിൽ അവർ പുറംലോകം അറിയാത്ത വെറുമൊരു പ്രാദേശിക ഗായികയായി ചുരുങ്ങിപ്പോകുമായിരുന്നു.
പിന്നെയാ സ്വീഡിഷ് ത്വറ്റംബെർഗ് പെങ്കൊച്ച്വിമാനത്തിൽ കയറിയാൽ പ്രകൃതി നശിച്ചുപോകും എന്നതിനാൽ പായക്കപ്പലിൽ അറ്റ്ലാന്റിക് സമുദ്രം കടന്ന് അമേരിക്കയിലെത്തിയ ആ പെൺകുട്ടിക്ക് പരിസ്ഥിതി തീവ്രവാദ അസുഖമാണ്. അവരെ ആരാധിക്കുന്നവർ മെട്രോ ട്രെയിൻ ഉപേക്ഷിച്ച് കാളവണ്ടിയിലോ കഴുതപ്പുറത്തോ കൊച്ചി നഗരം ചുറ്റി കാണേണ്ടതാണ്.
സച്ചിന്റെ ക്ളാസ് ബാറ്റിംഗിനേക്കാൾ വീരേന്ദ്ര സെവാഗിന്റെ സാഹസികതയെ ആരാധിച്ചവനാണ് ഈയുള്ളവൻ.എന്നാൽ രാജ്യത്തിനെതിരെ കള്ളപ്രചരണം ദുഷ്ടലാക്കോടെ അഴിച്ചുവിടപ്പെടുമ്പോൾ അതിനെതിരെ ക്ളാസ് ട്വീറ്റിലൂടെ പ്രതികരിച്ച സച്ചിനോട് കുറച്ച് കൂടുതൽ ഇഷ്ടം തന്നെ തോന്നുന്നു.
ജാതീയതയുടെ പ്രാകൃതാചാരങ്ങളുടെ ഫ്യൂഡലിസത്തിന്റെ ജന്മിത്വത്തിന്റെ കേന്ദ്രങ്ങളാണ് മഹാപഞ്ചായത്തുകൾ. അവിടുത്തെ കിരീടമണിഞ്ഞ രാജാവായിരുന്നു മഹേന്ദ്രസിങ് ടിക്കായത്ത്. അയാളുടെ മകനാണ് ഇപ്പോൾ ഡൽഹി പിടിച്ചെടുക്കാൻ നടക്കുന്ന രാകേഷ് ടിക്കായത്ത്.
ഇന്ത്യൻ കൃഷിക്കാരെ മണ്ഡി ഡ്രാക്കുളമാരുടെ പിടിയിൽ നിന്ന് രക്ഷപെടുത്താനുള്ള ഒരു ചെറിയ കാൽവയ്പാണ് പുതിയ കാർഷിക നിയമങ്ങൾ.ആദ്യത്തെ ഇഎംഎസ് മന്ത്രിസഭ കൊണ്ടുവന്ന കാർഷിക- വിദ്യാഭ്യാസ പരിഷ്കരണങ്ങൾക്കെതിരെ നടന്ന വിമോചനസമരം പോലെ എല്ലാ പ്രതിലോമശക്തികളും ഒന്നിച്ചുനടത്തുന്ന ഈ തോന്യാസസമരം പരാജയപ്പെടുക തന്നെ വേണം. എന്നും എന്നെന്നും ആധുനികതയ്ക്ക് ഒപ്പം.