- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
തലച്ചോറിൽ രക്തം കട്ട പിടിച്ചതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കൊല്ലം സ്വദേശി നിര്യാതനായി; ബഹ്‌റിനിൽ മരിച്ച മലയാളി യുവാവ് നാട്ടിൽ നിന്നെത്തിയത് മൂന്ന് മാസം മുമ്പ്
തലച്ചോറിൽ രക്തം കട്ട പിടിച്ചതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കൊല്ലം സ്വദേശി നിര്യാതനായി. ബഹ്‌റിനിലെ അസ്‌കോൺ കോൺട്രാക്ടിങ് കന്പനിയിൽ പ്ലംബറായി ജോലി ചെയ്ത് വരികയായിരുന്ന കൊല്ലം കൊട്ടാരക്കര ഓടനാവട്ടം സ്വദേശി സജീവ് കുമാർ ആണ് തലച്ചോറിൽ രക്തം കട്ട പിടിച്ചതിനെ തുടർന്ന് ചികിത്സയിലായിരിക്കെ മരിച്ചത്. പരേതന് 38 വയസായിരുന്നു പ്രായം. കഴിഞ്ഞ വ്യാഴാഴ്ചയാണ് കുഴഞ്ഞ് വീണതിനെ തുടർന്ന് ഇദ്ദേഹത്തെ സൽമാനിയ ആശുപത്രി തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. മുന്പ് പ്രവാസം അവസാനിപ്പിച്ചു മടങ്ങിയ സജീവ് മൂന്ന് മാസം മുന്പാണ് വീണ്ടും ബഹ്‌റിനിലെത്തിയത്. 15 വർഷത്തോളമായി ബഹ്‌റിനിൽ ജോലി ചെയ്തു വരികയായിരുന്നു. പിതാവ് പഞ്ച വിള വീട്ടിൽ കാർത്തികേയൻ, ഭാര്യ അശ്വിനി, ചെറിയ രണ്ട് കുട്ടികൾ ഉണ്ട്. മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകാനുള്ള നടപടികൾ സ്വീകരിച്ചുവരുന്നു.
തലച്ചോറിൽ രക്തം കട്ട പിടിച്ചതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കൊല്ലം സ്വദേശി നിര്യാതനായി. ബഹ്‌റിനിലെ അസ്‌കോൺ കോൺട്രാക്ടിങ് കന്പനിയിൽ പ്ലംബറായി ജോലി ചെയ്ത് വരികയായിരുന്ന കൊല്ലം കൊട്ടാരക്കര ഓടനാവട്ടം സ്വദേശി സജീവ് കുമാർ ആണ് തലച്ചോറിൽ രക്തം കട്ട പിടിച്ചതിനെ തുടർന്ന് ചികിത്സയിലായിരിക്കെ മരിച്ചത്. പരേതന് 38 വയസായിരുന്നു പ്രായം.
കഴിഞ്ഞ വ്യാഴാഴ്ചയാണ് കുഴഞ്ഞ് വീണതിനെ തുടർന്ന് ഇദ്ദേഹത്തെ സൽമാനിയ ആശുപത്രി തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. മുന്പ് പ്രവാസം അവസാനിപ്പിച്ചു മടങ്ങിയ സജീവ് മൂന്ന് മാസം മുന്പാണ് വീണ്ടും ബഹ്‌റിനിലെത്തിയത്.
15 വർഷത്തോളമായി ബഹ്‌റിനിൽ ജോലി ചെയ്തു വരികയായിരുന്നു. പിതാവ് പഞ്ച വിള വീട്ടിൽ കാർത്തികേയൻ, ഭാര്യ അശ്വിനി, ചെറിയ രണ്ട് കുട്ടികൾ ഉണ്ട്. മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകാനുള്ള നടപടികൾ സ്വീകരിച്ചുവരുന്നു.
Next Story