- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
വിശ്വാസം പാക്കേജ് ആയാണ് തലക്കുള്ളിൽ കയറ്റപ്പെടുന്നത്; ആ പാക്കേജിലുള്ള വിശ്വാസസാമാനങ്ങൾ ഒറ്റക്കൊറ്റക്കായി ഉപേക്ഷിക്കാൻ ആദ്യമൊക്കെ വലിയ പ്രയാസമായിരിക്കും; അതിന്റെ ഉദാഹരണമാണ് സ്ത്രീകൾ തന്നെ സ്വയം 'ഞങ്ങൾക്ക് ശുദ്ധിയില്ല' എന്ന മുദ്രാവാക്യവുമായി നാടു ചുറ്റുന്നത്; വിശ്വാസം, അതല്ലേ എല്ലാം; സജീവൻ അന്തിക്കാട് എഴുതുന്നു
അയ്യപ്പ സ്വാമിയിൽ വിശ്വസിക്കുന്ന ഒരു ശരാശരി ഭക്തന് ഒരു വിശ്വാസ പാക്കേജ് ഉണ്ട്. ആ പാക്കേജിൽ ഉൾപ്പെടുന്ന കാര്യങ്ങളാണ്; 1) അയ്യപ്പൻ സ്ത്രീയിൽ നിന്നും ജനിച്ചവനല്ല. തൃമൂർത്തികളിൽ രണ്ടു മൂർത്തികൾക്കുണ്ടായ കുട്ടിയാണ്. ഹരിഹരസുതൻ. കാട്ടിൽ നിന്നും അനാഥനായി കിട്ടി. രാജാവ് വളർത്തി. വില്ലാളി വീരനായിരുന്നു. ചതിക്കാനുള്ള ആസൂത്രണങ്ങൾ നടന്നു. അമ്മക്കു വേണ്ടി പുലിപ്പാലിനായി പൊൻ മകൻ കാട്ടിൽ പോയി പുലിപ്പുറത്ത് കയറി തിരിച്ചു വന്നു. വഞ്ചനയുടെയും ചതിയുടെയും ലോകം മടുത്ത് ശബരിമലയിൽ പോയി 'ഇരുന്നു ' അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരിയാണ്. 2) അയ്യപ്പനെ സംബന്ധിച്ച വിശ്വാസ പാക്കേജിൽ അതിപ്രധാനമായ മറ്റൊന്നാണ് ശുദ്ധി. ഇടവും വലവും ശുദ്ധി നോക്കുന്നതിന്റെ ഭാഗമായി കുടുംബമടക്കം കാലത്തെഴുന്നേറ്റുള്ള കുളിയുണ്ട്.പാചകമൊക്ക ശുദ്ധിയായി കുളിച്ചതിനു ശേഷം മാത്രം. ഭക്ഷണവും അങ്ങിനെ തന്നെ. പൂജകൾ പിന്നെ പറയേണ്ടതില്ലല്ലോ. ഇപ്രകാരം ശുദ്ധി നോക്കുന്നതിന്റെ ഭാഗമായാണ് ആർത്തവമുള്ള സ്ത്രീകളെ അകറ്റിയത് . 3) ശുദ്ധി എന്താണെന്ന് നിശ്ചയിക്കുന്നത് എപ്പോഴും
അയ്യപ്പ സ്വാമിയിൽ വിശ്വസിക്കുന്ന ഒരു ശരാശരി ഭക്തന് ഒരു വിശ്വാസ പാക്കേജ് ഉണ്ട്. ആ പാക്കേജിൽ ഉൾപ്പെടുന്ന കാര്യങ്ങളാണ്;
1) അയ്യപ്പൻ സ്ത്രീയിൽ നിന്നും ജനിച്ചവനല്ല.
തൃമൂർത്തികളിൽ രണ്ടു മൂർത്തികൾക്കുണ്ടായ കുട്ടിയാണ്. ഹരിഹരസുതൻ.
കാട്ടിൽ നിന്നും അനാഥനായി കിട്ടി.
രാജാവ് വളർത്തി.
വില്ലാളി വീരനായിരുന്നു.
ചതിക്കാനുള്ള ആസൂത്രണങ്ങൾ നടന്നു.
അമ്മക്കു വേണ്ടി പുലിപ്പാലിനായി പൊൻ മകൻ കാട്ടിൽ പോയി
പുലിപ്പുറത്ത് കയറി തിരിച്ചു വന്നു.
വഞ്ചനയുടെയും ചതിയുടെയും ലോകം മടുത്ത് ശബരിമലയിൽ പോയി 'ഇരുന്നു '
അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരിയാണ്.
2) അയ്യപ്പനെ സംബന്ധിച്ച വിശ്വാസ പാക്കേജിൽ അതിപ്രധാനമായ മറ്റൊന്നാണ് ശുദ്ധി.
ഇടവും വലവും ശുദ്ധി നോക്കുന്നതിന്റെ ഭാഗമായി കുടുംബമടക്കം കാലത്തെഴുന്നേറ്റുള്ള കുളിയുണ്ട്.
പാചകമൊക്ക ശുദ്ധിയായി കുളിച്ചതിനു ശേഷം മാത്രം. ഭക്ഷണവും അങ്ങിനെ തന്നെ. പൂജകൾ പിന്നെ പറയേണ്ടതില്ലല്ലോ.
ഇപ്രകാരം ശുദ്ധി നോക്കുന്നതിന്റെ ഭാഗമായാണ് ആർത്തവമുള്ള സ്ത്രീകളെ അകറ്റിയത് .
3) ശുദ്ധി എന്താണെന്ന് നിശ്ചയിക്കുന്നത് എപ്പോഴും പ്രാകൃതമായ ബോധ്യങ്ങളാണ്. ഗോത്രീയ ജീവിതത്തിന്റെ ശേഷിപ്പ്.
'ഇതെന്താണീ നാലു ദിവസം വരുന്ന ചോര ' എന്ന് കൃത്യമായി വിശദീകരിക്കാൻ കഴിയാതിരുന്ന മനുഷ്യർ ഉണ്ടാക്കിയെടുത്ത അബദ്ധ ധാരണകളിലൊന്നാണ് ആർത്തവം സംബന്ധിച്ച അശുദ്ധി.
യുക്തിയുടെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ വിശദീകരിക്കാനാകാത്ത ഇത്തരം ധാരണകളെയാണ് അന്ധവിശ്വാസങ്ങൾ എന്ന് വിളിച്ചു പോരുന്നത്.
പക്ഷെ ആചരിച്ചാചരിച്ച് കാലപ്പഴക്കം വന്നാൽ പിന്നീടവക്ക് വിശദീകരണങ്ങൾ തന്നെ ആവശ്യമില്ലാതെ മനുഷ്യമസ്തിഷ്‌ക്കത്തിൽ ഉറച്ചു നിൽക്കാനാകും .
സയൻസിന്റെ വഴിയിലൂടെ സഞ്ചരിക്കുന്ന മനുഷ്യർ പിന്നീട് ഇത്തരം അന്ധവിശ്വാസങ്ങളെ യുക്തിയുടെയും തെളിവിന്റെയും അടിസ്ഥാനത്തിൽ കൃത്യമായി വിശദീകരിച്ചാൽ പോലും മസ്തിഷ്‌ക്കത്തിൽ ഉറച്ചു പോയ പഴയ ധാരണകളെ മാറ്റാൻ പലർക്കുമാകില്ല. ശാസ്ത്രജ്ഞന്മാർ പോലും അന്ധവിശ്വാസികളായി തുടരുന്നത് ഇതുകൊണ്ടാണ്.
4) ഇത്തരം വിഷയങ്ങളിൽ സയൻസിന്റെ അഭിപ്രായം പറയാൻ പരമ യോഗ്യരെന്ന് പൊതുസമൂഹം കരുതുന്നവരെ കൊണ്ട് (Authority) മാധ്യമങ്ങൾ വഴി നിരന്തരം പ്രചരിപ്പിച്ചാൽ പതിയെ തെല്ലുമാറ്റം കൊണ്ടുവരാൻ കഴിയും. വിശ്വാസം പാക്കേജ് ആയാണ് തലക്കുള്ളിൽ കയറ്റപ്പെടുന്നത് എന്നതിനാൽ ആ പാക്കേജിലുള്ള വിശ്വാസസാമാനങ്ങൾ ഒറ്റക്കൊറ്റക്കായി ഉപേക്ഷിക്കാൻ ആദ്യമൊക്കെ വലിയ പ്രയാസമായിരിക്കും.
അതിന്റെ ഉദാഹരണമാണ് സ്ത്രീകൾ തന്നെ സ്വയം 'ഞങ്ങൾക്ക് ശുദ്ധിയില്ല' എന്ന മുദ്രാവാക്യവുമായി നാടു ചുറ്റുന്നത്. പണ്ട് സുപ്രീം കോടതി മുസ്ലിം പുരുഷന്മാരുടെ 'തോന്നും പോലെ മൊഴി ചൊല്ലുന്ന ' സമ്പ്രദായത്തിൽ ഇടപെട്ട് ഉപേക്ഷിക്കപ്പെട്ട സ്ത്രീക്കിത്തിരി ജീവനാംശം കൊടുക്കാൻ വിധിച്ചപ്പോൾ മുസ്ലിം സ്ത്രീകൾ കാടിളകി വന്ന് ആ വിധിക്കെതിരെ പ്രകടനം നടത്തുകയുണ്ടായി.
അന്ന് പ്രകടനം നടത്തിയ മുസ്ലിം സ്ത്രീകളും ഇന്ന് തെറി പറഞ്ഞ് പ്രകടനം നടത്തുന്ന കുലസ്ത്രീകളും മതം നൽകിയ വിശ്വാസപാക്കേജുകൾ മുള്ളോടെ വിഴുങ്ങിയ അന്ധവിശ്വാസികൾ ആകുന്നു .താനും ഒരു സ്ത്രീയാണെന്നുള്ള ആത്മാഭിമാനമില്ലാത്തവരായി അവരെ ഇത്രക്ക് അധ:പതിപ്പിച്ചത് പ്രധാനമായും അവരുടെ മത വിദ്യാഭ്യാസമാണ്.
ശാസ്ത്രീയ മനോഭാവം പകർന്നു കൊടുക്കാൻ ഉതകുന്ന വിദ്യാഭ്യാസം ലഭ്യമല്ലാത്തതിനാൽ മത വിദ്യാഭാസത്തിലൂടെ കിട്ടുന്ന അറിവാണ് യഥാർത്ഥ അറിവെന്ന് ഭൂരിപക്ഷവും കരുതുന്നു. പാഠപുസ്തകങ്ങളിൽ നിന്ന് കിട്ടുന്ന അറിവൊക്കെ 'ജോലിക്ക് വേണ്ടിയുള്ള ' വെറും പരിശീലനം മാത്രം.
5) അൽപ്പം വിവരമുണ്ടെന്ന് കരുതുന്ന പുരോഗമനകാരികളായ ആളുകൾ പറയുന്നത് ഇത്തരം വിശ്വാസങ്ങളെ ബഹുമാനിക്കണമെന്നാണ്.
എഴുത്തിനിരുത്താനും ഹരിശ്രീ കുറിക്കാനുമൊക്കെ സാംസ്കാരിക നായകളുടെ തള്ള് ഉദാഹരണം. ശ്രീകൃഷ്ണൻ എന്തോ ഒരു പ്രത്യേക ടൈപ്പ് ദൈവമാണെന്നും പുള്ളിയെ തിരിച്ചുപിടിക്കേണ്ടതുണ്ടെന്നുമൊക്കെ തള്ളി മറിക്കുന്നവരും ഇഷ്ടം പോലുണ്ട്.
ഗീതയും ബൈബിളും ഖുറാനുമൊക്കെ നാട്ടിലെ മ്യൂസിയങ്ങളിലും ലൈബ്രറികളിലും അടച്ചു സൂക്ഷിച്ചാൽ നാടുരക്ഷപ്പെടുമെന്ന് പറയേണ്ട സാംസ്കാരിക നായകർ ഇവയൊക്കെ വ്യാഖ്യാനിച്ച് കയ്യടി വാങ്ങുന്ന മത പ്രാസംഗികരുടെ നിലയിലേക്ക് അധ:പതിച്ചതോടെ വിശ്വാസപൊട്ടത്തരങ്ങൾക്കൊക്കെ സമൂഹത്തിൽ ഒരു വിലയുണ്ടായി. സുന്നത്ത് പോലെ കുട്ടികളെ ദോഷകരമായി ബാധിക്കുന്ന വിശ്വാസങ്ങളെ പോലും ശാസ്ത്രം കൊണ്ട് മുട്ടുകൊടുത്തു നിർത്തുന്ന ശാസ്ത്ര പ്രചാരകരായ ഡോക്ടർമാർ കേരളത്തിൽ സർവ്വ സാധാരണമായി.
സർവ്വോപരി 'വിശ്വാസം അതല്ലേ എല്ലാം' എന്നത് കേരളത്തിൽ ഏറ്റവും പ്രചാരമുള്ള പരസ്യവാചകവുമായി.
(ചലച്ചിത്ര സംവിധായകനും എഴുത്തുകാരനും സ്വതന്ത്ര ചിന്തകനുമായ സജീവൻ അന്തിക്കാട് ഫേസ്‌ബുക്കിൽ കുറിച്ചത്)