- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
കമൽറാം മാതൃഭൂമിയിൽ ചെയ്തത് എന്ത്? കമൽറാമിനെ സംഘിക്കു വേണ്ടി മാറ്റി എന്നാണ് പ്രചരണമെങ്കിൽ പകരം വന്ന ആൾ സംഘിയാകണം; പകരമെത്തിയ ശ്രീ സുഭാഷ് ചന്ദ്രനെ ഇതിൽ കൂടുതൽ അപമാനിക്കാനുണ്ടോ? മാതൃഭൂമിയിൽ ജോലി ചെയ്യുന്ന എഴുത്തുകാരൊക്കെ സംഘികളാണെന്നാണോ? സജീവൻ അന്തിക്കാട് എഴുതുന്നു
കമൽറാം സജീവ് ഏകദേശം 15 വർഷത്തോളം മാതൃഭൂമി ആഴ്ചപ്പതിപ്പിലുണ്ടായിരുന്നു. ആ വാരികയെ അദ്ദേഹത്തിന്റെ ബോധ്യത്തിനനുസരിച്ച് പുതുക്കി പണിയാൻ മാതൃഭൂമിയുടെ മാനേജ്‌മെന്റ് സമ്മതിച്ചതായി തോന്നിയിട്ടുണ്ട്. 15 വർഷം ഒരു പദവിയിലിരിക്കുന്നത് വലിയ കാര്യം തന്നെ. അതിനാൽ അദ്ദേഹം എന്നും ആ പദവിയിൽ ഇരിക്കണമെന്ന് അദ്ദേഹത്തോടിഷ്ടമുള്ള ആളുകൾക്ക് തോന്നുന്നത് സ്വാഭാവികം മാത്രമാണ് .അതേ സ്വാഭാവികത തന്നെയാണ് ദീർഘമായ സർവീസ് കാലയളവിൽ സംഭവിക്കുന്ന സ്ഥലം മാറ്റത്തിലുമുള്ളത്. അതിനെ മാനേജ്‌മെന്റിന്റെ സംഘിവൽക്കരണം ഫാസിസം എന്നീ ചാപ്പകളടിച്ച് ചർച്ചയാക്കുന്നത് കമൽറാമിനു പകരം വരുന്ന ആളെ പച്ചക്ക് അപമാനിക്കുന്നതിന് തുല്യമാണ്. കമൽറാമിനെ സംഘിക്കു വേണ്ടി മാറ്റി എന്നാണ് പ്രചരണമെങ്കിൽ പകരം വന്ന ആൾ സംഘിയാകണം. പകരമെത്തിയ ശ്രീ സുഭാഷ് ചന്ദ്രനെ ഇതിൽ കൂടുതൽ അപമാനിക്കാനുണ്ടോ? മാതൃഭൂമിയിൽ ജോലി ചെയ്യുന്ന എഴുത്തുകാരൊക്കെ സംഘികളാണെന്നാണോ? കേരള സമൂഹത്തിൽ നിലയും വിലയുള്ള എഴുത്തുകാരെയും ബുദ്ധിജീവികളെയും അപ്പാടെ സംഘിയാക്കി സംഘികൾക്കുള്ളിൽ ബുദ്ധിയുള്ളവരും
കമൽറാം സജീവ് ഏകദേശം 15 വർഷത്തോളം മാതൃഭൂമി ആഴ്ചപ്പതിപ്പിലുണ്ടായിരുന്നു. ആ വാരികയെ അദ്ദേഹത്തിന്റെ ബോധ്യത്തിനനുസരിച്ച് പുതുക്കി പണിയാൻ മാതൃഭൂമിയുടെ മാനേജ്‌മെന്റ് സമ്മതിച്ചതായി തോന്നിയിട്ടുണ്ട്.
15 വർഷം ഒരു പദവിയിലിരിക്കുന്നത് വലിയ കാര്യം തന്നെ. അതിനാൽ അദ്ദേഹം എന്നും ആ പദവിയിൽ ഇരിക്കണമെന്ന് അദ്ദേഹത്തോടിഷ്ടമുള്ള ആളുകൾക്ക് തോന്നുന്നത് സ്വാഭാവികം മാത്രമാണ് .
അതേ സ്വാഭാവികത തന്നെയാണ് ദീർഘമായ സർവീസ് കാലയളവിൽ സംഭവിക്കുന്ന സ്ഥലം മാറ്റത്തിലുമുള്ളത്. അതിനെ മാനേജ്‌മെന്റിന്റെ സംഘിവൽക്കരണം ഫാസിസം എന്നീ ചാപ്പകളടിച്ച് ചർച്ചയാക്കുന്നത് കമൽറാമിനു പകരം വരുന്ന ആളെ പച്ചക്ക് അപമാനിക്കുന്നതിന് തുല്യമാണ്.
കമൽറാമിനെ സംഘിക്കു വേണ്ടി മാറ്റി എന്നാണ് പ്രചരണമെങ്കിൽ പകരം വന്ന ആൾ സംഘിയാകണം. പകരമെത്തിയ ശ്രീ സുഭാഷ് ചന്ദ്രനെ ഇതിൽ കൂടുതൽ അപമാനിക്കാനുണ്ടോ? മാതൃഭൂമിയിൽ ജോലി ചെയ്യുന്ന എഴുത്തുകാരൊക്കെ സംഘികളാണെന്നാണോ? കേരള സമൂഹത്തിൽ നിലയും വിലയുള്ള എഴുത്തുകാരെയും ബുദ്ധിജീവികളെയും അപ്പാടെ സംഘിയാക്കി സംഘികൾക്കുള്ളിൽ ബുദ്ധിയുള്ളവരും നല്ലവരുമുണ്ട് എന്ന് തോന്നിപ്പിക്കുന്നത് എന്തിനാണ്?
കേരളത്തിൽ കമൂണിസ്റ്റ് - അല്ലെങ്കിൽ ബി.ജെപി എന്ന ദ്വന്ദം നിലനിന്നാൽ മതി എന്ന അജണ്ടയുമായി പ്രവർത്തിക്കുന്ന ഒരു വലിയ ഇടതു സാംസ്കാരിക സംഘമാണ് ഇതിനു പിറകിൽ. കേരളത്തിൽ BJP വളർന്നാൽ BJP യെ ഭയന്ന് 45% മുള്ള ന്യൂനപക്ഷങ്ങൾ ഇടതിനോടൊപ്പം ചേരുമെന്നും ബംഗാളിലേതു പോലെ ദശാബ്ദങ്ങൾ ഭരിക്കാമെന്നും ആ ഇടതുസംഘം സ്വപ്നം കാണുന്നു. ആ സ്വപ്നം പൂവണിയാൻ സുഭാഷ് ചന്ദ്രനെയല്ല BJP യുടെ ലോക്‌സഭാ സ്വപ്നം തകർത്ത ശശി തരൂരിനെ വരെ ഇവർ സംഘിയാക്കും.
കമൽറാം മാതൃഭൂമിയിൽ ചെയ്തത് എന്ത്?
1 ) വാക്‌സിൻ വിരുദ്ധത പ്രചരിപ്പിച്ച് ഒരു മത വിഭാഗത്തെ തെറ്റിദ്ധരിപ്പിക്കുകയും ആ മതവിഭാഗത്തിന് നിർണ്ണായകത്വമുള്ള ഒരു ജില്ലയിൽ ഡിഫ്തീരിയ ബാധിച്ച് കുറെ കുട്ടികൾ മരിക്കാൻ ഇടയാക്കുകയും ചെയ്തു. ഡോ: ഖദീജ മുംതാസിനെയും ജീവൻ ജോബ് തോമസിനെയും പോലുള്ള നാട്ടിൽ നല്ല പേരുള്ള വ്യക്തികളെ കൊണ്ട് പോലും വാക്‌സിൻ വിരുദ്ധത നിർബന്ധിച്ച് എഴുതിപ്പിച്ചു. മറിച്ചുള്ള ലേഖനങ്ങൾ പ്രസിദ്ധീകരിക്കാൻ വിസമ്മതിക്കുകയും ചെയ്തു.
2) മനുഷ്യായുസ് ദീർഘിച്ചതിൽ മോഡേൺ മെഡിസിനുള്ള പങ്ക് മറച്ചുവെച്ചു കൊണ്ട് 'ഇംഗ്ലീഷ് മരുന്നിനെ ' പറ്റി ജനങ്ങൾക്കിടയിൽ ഭീതി പരത്താനായി മാതൃഭൂമിയുടെ പല പ്രതികളും ഏകദേശം മുഴുവൻ പേജും മാറ്റിവെച്ചു. മറിച്ചുള്ള അഭിപ്രായങ്ങൾക്ക് പേജുകൾ അനുവദിച്ചില്ല.
3) സയൻസിന്റെ നേട്ടങ്ങൾ ആവോളം ആസ്വദിച്ചു കൊണ്ട് ശാസ്ത്രീയ മനോവ്വത്തി എന്ന മനോഭാവത്തിന്റെ കടക്കൽ മഴു കൊണ്ട് വെട്ടുന്ന കുറെ മനുഷ്യരെ ഉണ്ടാക്കിയെടുക്കാൻ പര്യാപ്തമായ ലേഖനങ്ങൾ കൊണ്ട് മാതൃഭൂമിയുടെ പേജുകൾ നിറച്ചു. എതിരഭിപ്രായങ്ങൾക്ക് സ്‌പേസ് കൊടുത്തില്ല.
4) ഭക്ഷ്യക്ഷാമം മൂലം കോടിക്കണക്കിനു പേർ പട്ടിണി കിടന്ന് മരിച്ചിരുന്ന ഇന്ത്യയെ ഭക്ഷ്യോൽപാദനത്തിൽ സ്വാശ്രയത്വം കൈവരിക്കാൻ സഹായിച്ച ശാസ്ത്രീയ കൃഷിക്കെതിരെ വൻതോതിൽ പ്രചാരണമഴിച്ചുവിടാനായി ആഴ്ചപതിപ്പിനെ കമൽ റാം ഉപയോഗിച്ചു. മറിച്ചുള്ള അഭിപ്രായങ്ങൾക്ക് സ്‌പേസ് കൊടുത്തതുമില്ല.
5) ഇന്ത്യയിലെ മൊത്തം വിഷയങ്ങൾക്കും കാരണമായി അമേരിക്കൻ - ഇസ്രേയൽ ഗൂഢാലോചനയെ പ്രതിഷ്ഠിച്ചു. മുസ്ലിം സമുദായ പ്രീണനത്തിന്റെ ഭാഗമായി വിഷത്തിൽ നല്ല വിഷം ഇസ്ലാമിസവും പൊട്ട വിഷം ഹിന്ദുത്വയുമാണെന്ന് കണ്ടെത്തിയത് ഭൂരിപക്ഷമത തീവ്രവാദികൾക്ക് മാതൃഭൂമിയെ ആക്രമിക്കാനുള്ള എളുപ്പമാർഗ്ഗമായി.
6) മാവോയിസത്തെ ആദർശവൽക്കരിച്ചു കൊണ്ട് ജനാധിപത്യമെന്നത് എന്തോ കുറവുള്ള വ്യവസ്ഥയായി ചിത്രീകരിച്ചു. ജനാധിപത്യവാദികൾക്കുള്ള വാരികയിലെ സ്‌പേസ് പടിപടിയായി കുറച്ചു കൊണ്ടുവന്നു.
എണ്ണിയെണ്ണി പറയാൻ ഒരുപാടുണ്ട്. മൊത്തം കാര്യങ്ങൾ ഒറ്റ വാചകത്തിൽ പറയുകയാണെങ്കിൽ ഇങ്ങിനെ പറയാം. 'കമൽറാം റിഗ്രസ്സീവ് ആയിരുന്നു.' അദ്ദേഹത്തെ പോലുള്ളവർ സൃഷ്ടിച്ച ശാസ്ത്ര വിരുദ്ധരും യുക്തിഹീനരുമാണ് കയ്യിൽ ചരടും കെട്ടി നാടു ചുറ്റുന്നത് എന്ന് പറയാതെ വയ്യ.