- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സിപിഐഎം ചെങ്ങന്നൂരിൽ കളിച്ചത് ആറന്മുള മണ്ഡലം പിടിക്കാൻ നടത്തിയ അതേ കളി: ഓർത്തഡോക്സ് സഭ മെത്രാപ്പൊലീത്തയുമായി മുഖ്യമന്ത്രിയും കോടിയേരിയും നടത്തിയ രഹസ്യ ചർച്ച ഫലം കണ്ടുവെന്ന് സൂചന: സാമുദായിക ധ്രുവീകരണത്തിലൂടെ വോട്ടുകൾ പെട്ടിയിലാക്കി ഇടതു മുന്നണി: ബിഡിജെഎസും മാണിഗ്രൂപ്പും സഹായിച്ചു: ചെങ്ങന്നൂരിൽ വിജയസാധ്യതയിൽ മുമ്പൻ സജി ചെറിയാൻ
ചെങ്ങന്നൂർ: ഭരണത്തിലിരിക്കുമ്പോൾ സിറ്റിങ് സീറ്റ് കൈവിട്ടു പോയാലുണ്ടാകുന്ന ഭവിഷ്യത്ത് ഏറ്റവും നന്നായി അറിയാവുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്. അതു കൊണ്ട് തന്നെ ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ വിജയിക്കാൻ സിപിഐഎം പയറ്റിയത് 19-ാമത്തെ അടവാണ്. സാമുദായിക ധ്രുവീകരണത്തിലൂടെ ഓർത്തഡോക്സ് സഭയുടെയും മറ്റ് ക്രൈസ്തവ വിഭാഗത്തിന്റെയും വോട്ടുകൾ സിപിഐഎം പെട്ടിയിലാക്കി കഴിഞ്ഞു. മാണി വലതിനു പിന്തുണ പ്രഖ്യാപിച്ചെങ്കിലും അതിന് മുൻപ് തന്നെ ഇടതിനെ മനസാ വരിച്ച ചെങ്ങന്നൂരിലെ മാണിഗ്രൂപ്പുകാരും കഴിഞ്ഞ തവണ എൻഡിഎയ്ക്ക് കുത്തിയ ബിഡിജെഎസിലെ വലിയൊരു വിഭാഗവും കൂടിയായതോടെ ജയസാധ്യതയിൽ മുന്നിൽ സജി ചെറിയാൻ തന്നെ. രണ്ടു നായർ സ്ഥാനാർത്ഥികൾക്ക് വേണ്ടി നായർ സമുദായത്തിന്റെ വോട്ട് പിരിഞ്ഞപ്പോൾ ക്രൈസ്തവ വോട്ടുകൾ ഒറ്റക്കെട്ടായി സജി ചെറിയാനിലേക്ക് എത്തിക്കാൻ കഴിഞ്ഞു. ബിജെപിയിലെയും കോൺഗ്രസിലെയും ഒരു വിഭാഗം സിപിഐഎമ്മിന് വോട്ട് മറിച്ചിട്ടുണ്ടെന്ന കാര്യവും വ്യക്തമായി. തെരഞ്ഞെടുപ്പിന് പിറ്റേന്ന് മുന്നണികൾ കൂട്ടിക്കിഴിച്ച് നടത്തിയ അവലോകനമാണ്
ചെങ്ങന്നൂർ: ഭരണത്തിലിരിക്കുമ്പോൾ സിറ്റിങ് സീറ്റ് കൈവിട്ടു പോയാലുണ്ടാകുന്ന ഭവിഷ്യത്ത് ഏറ്റവും നന്നായി അറിയാവുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്. അതു കൊണ്ട് തന്നെ ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ വിജയിക്കാൻ സിപിഐഎം പയറ്റിയത് 19-ാമത്തെ അടവാണ്. സാമുദായിക ധ്രുവീകരണത്തിലൂടെ ഓർത്തഡോക്സ് സഭയുടെയും മറ്റ് ക്രൈസ്തവ വിഭാഗത്തിന്റെയും വോട്ടുകൾ സിപിഐഎം പെട്ടിയിലാക്കി കഴിഞ്ഞു. മാണി വലതിനു പിന്തുണ പ്രഖ്യാപിച്ചെങ്കിലും അതിന് മുൻപ് തന്നെ ഇടതിനെ മനസാ വരിച്ച ചെങ്ങന്നൂരിലെ മാണിഗ്രൂപ്പുകാരും കഴിഞ്ഞ തവണ എൻഡിഎയ്ക്ക് കുത്തിയ ബിഡിജെഎസിലെ വലിയൊരു വിഭാഗവും കൂടിയായതോടെ ജയസാധ്യതയിൽ മുന്നിൽ സജി ചെറിയാൻ തന്നെ.
രണ്ടു നായർ സ്ഥാനാർത്ഥികൾക്ക് വേണ്ടി നായർ സമുദായത്തിന്റെ വോട്ട് പിരിഞ്ഞപ്പോൾ ക്രൈസ്തവ വോട്ടുകൾ ഒറ്റക്കെട്ടായി സജി ചെറിയാനിലേക്ക് എത്തിക്കാൻ കഴിഞ്ഞു. ബിജെപിയിലെയും കോൺഗ്രസിലെയും ഒരു വിഭാഗം സിപിഐഎമ്മിന് വോട്ട് മറിച്ചിട്ടുണ്ടെന്ന കാര്യവും വ്യക്തമായി. തെരഞ്ഞെടുപ്പിന് പിറ്റേന്ന് മുന്നണികൾ കൂട്ടിക്കിഴിച്ച് നടത്തിയ അവലോകനമാണ് ജയസാധ്യത സജി ചെറിയാന് പ്രവചിക്കുന്നത്. മതേതരത്വത്തിന്റെ വക്താക്കളെന്ന് മേനി നടിക്കുന്ന സിപിഎം ഇറക്കിയ ജാതിക്കാർഡ് കണ്ട് ഞെട്ടിത്തരിച്ചു നിൽക്കുകയാണ് കോൺഗ്രസും ബിജെപിയും. തെരഞ്ഞെടുപ്പിന് മുൻപ് ഹോട്ടൽ ഭഗവത് ഗാർഡൻസിൽ ഓർത്തഡോക്സ് സഭയുടെ മെത്രാപ്പൊലീത്തയെ കൊണ്ടു വന്ന് പിണറായിയും കോടിയേരിയും ചർച്ച നടത്തിയിരുന്നു.
അതീവ രഹസ്യമായി നടത്തിയ ഈ ചർച്ച ഒരു മാധ്യമത്തിനും കണ്ടു പിടിക്കാൻ കഴിഞ്ഞിട്ടില്ല. ഇപ്പോൾ ഈ വിവരം പുറത്തു വന്നത് അകമ്പടി പോയ ചില രഹസ്യപ്പൊലീസുകാരിൽ നിന്നാണ്. ചെങ്ങന്നൂരിൽ പ്രചാരണം തുടങ്ങിയപ്പോൾ പിഎസ് ശ്രീധരൻ പിള്ളയായിരുന്നു മുന്നിൽ. മറ്റു രണ്ടു മുന്നണികളും ആ സമയത്ത് സ്ഥാനാർത്ഥികളെ പോലും പ്രഖ്യാപിച്ചിരുന്നില്ല. എൽഡിഎഫും യുഡിഎഫും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതോടെ ബിഡിജെഎസ് ഇടഞ്ഞ് എൻഡിഎയുടെ പ്രചാരണം കുളമായി. പിന്നെ പ്രചാരണത്തിൽ മുൻപന്തിയിൽ സജി ചെറിയാൻ ആയിരുന്നു. മാണിയുടെയും ബിഡിജെഎസിന്റെയും വോട്ട് കൂടിയാകുന്നതോടെ ഈസി വാക്കോവർ പ്രതീക്ഷിച്ചിരുന്ന സജിക്ക് പിന്നീട് കാര്യങ്ങൾ പ്രതികൂലമാകുന്നതാണ് കണ്ടത്. മാണിഗ്രൂപ്പ് യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചു.
ബിഡിജെഎസ് മനസാക്ഷി വോട്ടിന് ആഹ്വാനം ചെയ്തു. ഇതിനിടെ ഉമ്മൻ ചാണ്ടി അടക്കമുള്ളവർ ചെങ്ങന്നൂരിൽ തമ്പടിച്ച് പ്രചാരണവും തുടങ്ങിയതോടെ കാര്യങ്ങൾ ഡി വിജയകുമാറിന് അനുകൂലമായി. പ്രചാരണം സമാപനത്തോട് അടുത്തപ്പോൾ ബിജെപിയിലും ഒരു ഉണർവ് വന്നു. വിജയകുമാറിന് ജയസാധ്യത തെളിഞ്ഞത് മനസിലാക്കിയതോടെ സജി ചെറിയാനും സമ്മർദത്തിലാക്കി. തോറ്റാൽ ഒറ്റ ലോക്കൽ കമ്മറ്റിയെയും ബ്രാഞ്ച് കമ്മറ്റിയെയും വച്ചു പൊറുപ്പിക്കില്ലെന്ന ഭീഷണിയും മുഴങ്ങി. മാറിയ രാഷ്ട്രീയ കാലാവസ്ഥയിലെ ഉപതെരഞ്ഞെടുപ്പ് തോൽവി മറ്റൊരു തിരിച്ചടിയാകുമെന്ന് കരുതിയാണ് സാമുദായിക പിന്തുണ തേടിയത്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ആറന്മുളയിൽ പരീക്ഷിച്ച അതേ തന്ത്രം തന്നെ ഇവിടെയും പ്രയോഗിക്കുകയാണ് പിന്നീട് ചെയ്തത്. ആറന്മുളയിൽ ഓർത്തഡോക്സ് സഭയുടെ സഹായത്തോടെയാണ് വീണയെ വിജയിപ്പിച്ചെടുത്തത്. ബിഡിജെഎസ് വോട്ടുകൾ അന്ന് എൻഡിഎയ്ക്ക് പോയപ്പോൾ എംടി രമേശിനും ശിവദാസൻ നായർക്കുമായി നായർ വോട്ടുകൾ വിഘടിച്ചതോടെ വിജയം വീണയ്ക്ക് ഒപ്പമായി. ഇതേ തന്ത്രം വിജയകരമായി നടപ്പാക്കാൻ സിപിഎമ്മിനായി എന്ന് കോൺഗ്രസും ബിജെപിയും വിലയിരുത്തുന്നു. ശ്രീധരൻ പിള്ള മൂന്നാം സ്ഥാനത്തേക്ക് പോകുമെന്ന് സിപിഎം കണക്കു കൂട്ടുന്നു. ഭൂരിപക്ഷം കുറയുമെങ്കിലും സജി ചെറിയാൻ ജയിക്കുമെന്ന് തന്നെയാണ് വിലയിരുത്തൽ.