- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ടെക്സസ് മേയർ സ്ഥാനാർത്ഥിയാവാൻ മത്സരത്തിനൊരുങ്ങി മലയാളിയും; ത്രികോണ മത്സരത്തിൽ പങ്കാളിയാവുന്നത് കൗൺസിലറായും പ്രോ- ടേം മേയർആയും പ്രവർത്തിച്ച് വന്ന സജി ജോർജ് സണ്ണിവെയ്ൽ
സണ്ണിവെയ്ൽ:സജി ജോർജ് സണ്ണിവെയ്ൽ (ടെക്സസ്) മേയർ സ്ഥാനത്തേക്ക് മത്സരിക്കുന്നു മെയ് അഞ്ചിനു നടക്കാനിരിക്കുന്ന മേയർ സ്ഥാനത്തേക്ക്വാശിയേറിയ ത്രികോണ മത്സരമാണ് നടക്കുന്നത്. സജി ജോർജിനെ കൂടാതെകാരൻഹിൽ, മൈക്കിൾ ഗോർഡാനോ എന്നിവരും മത്സരിക്കുന്നു. 28 വർഷം മുമ്പ് അമേരിക്കയിലേക്ക് ഉപരിപഠനാർത്ഥം കുടിയേറിയ സജി,ടെക്സസ് ടെക് യൂണിവേഴ്സിറ്റിയിൽ നിന്നും എൻജിനീയറിംഗിൽമാസ്റ്റർ ബിരുദവും, സതേൺ മെതഡിസ്റ്റ് യൂണിവേഴ്സിറ്റിയിൽ നിന്നുംഎം.ബി.എ ബിരുദവും കരസ്ഥമാക്കിയതിനുശേഷം അമേരിക്കയിലെ ഡിഫൻസ്‌കോൺട്രാക്ടിങ് കമ്പനിയായ ലോക്ഹീഡ് മാർട്ടിനിൽ സീനിയർഎക്സിക്യൂട്ടീവ് ആയി ജോലി ചെയ്യുന്നു. ഭാര്യ: ജയ ജോർജ്. മക്കൾ: ആനിജോർജ് (യു.ടി. ഓസ്റ്റിൻ), ആൻഡ്രൂ ജോർജ് (ടെക്സസ് ടെക്.) കഴിഞ്ഞ എട്ടുവർഷമായി സണ്ണി വെയ്ൽ കൗൺസിലറായും പ്രോ- ടേം മേയർആയും പ്രവർത്തിച്ച് എല്ലാവരുടേയും പ്രശംസ പിടിച്ചുപറ്റിയ വ്യക്തിയാണ് സജി. സണ്ണിവെയ്ൽ ടൗണിന്റെ ഗ്രാമീണ അന്തരീക്ഷം നിലനിർത്തി സിറ്റിയുടെസമഗ്ര വികസമാണ് ലക്ഷ്യം. സജി ജോർജിനുവേണ്ടി സണ്ണിവെയ്ലിലെ മലയാളി സമൂഹം ശക്തമാ
സണ്ണിവെയ്ൽ:സജി ജോർജ് സണ്ണിവെയ്ൽ (ടെക്സസ്) മേയർ സ്ഥാനത്തേക്ക് മത്സരിക്കുന്നു മെയ് അഞ്ചിനു നടക്കാനിരിക്കുന്ന മേയർ സ്ഥാനത്തേക്ക്വാശിയേറിയ ത്രികോണ മത്സരമാണ് നടക്കുന്നത്. സജി ജോർജിനെ കൂടാതെകാരൻഹിൽ, മൈക്കിൾ ഗോർഡാനോ എന്നിവരും മത്സരിക്കുന്നു.
28 വർഷം മുമ്പ് അമേരിക്കയിലേക്ക് ഉപരിപഠനാർത്ഥം കുടിയേറിയ സജി,ടെക്സസ് ടെക് യൂണിവേഴ്സിറ്റിയിൽ നിന്നും എൻജിനീയറിംഗിൽമാസ്റ്റർ ബിരുദവും, സതേൺ മെതഡിസ്റ്റ് യൂണിവേഴ്സിറ്റിയിൽ നിന്നുംഎം.ബി.എ ബിരുദവും കരസ്ഥമാക്കിയതിനുശേഷം അമേരിക്കയിലെ ഡിഫൻസ്‌കോൺട്രാക്ടിങ് കമ്പനിയായ ലോക്ഹീഡ് മാർട്ടിനിൽ സീനിയർ
എക്സിക്യൂട്ടീവ് ആയി ജോലി ചെയ്യുന്നു. ഭാര്യ: ജയ ജോർജ്. മക്കൾ: ആനിജോർജ് (യു.ടി. ഓസ്റ്റിൻ), ആൻഡ്രൂ ജോർജ് (ടെക്സസ് ടെക്.)
കഴിഞ്ഞ എട്ടുവർഷമായി സണ്ണി വെയ്ൽ കൗൺസിലറായും പ്രോ- ടേം മേയർആയും പ്രവർത്തിച്ച് എല്ലാവരുടേയും പ്രശംസ പിടിച്ചുപറ്റിയ വ്യക്തിയാണ് സജി. സണ്ണിവെയ്ൽ ടൗണിന്റെ ഗ്രാമീണ അന്തരീക്ഷം നിലനിർത്തി സിറ്റിയുടെസമഗ്ര വികസമാണ് ലക്ഷ്യം.
സജി ജോർജിനുവേണ്ടി സണ്ണിവെയ്ലിലെ മലയാളി സമൂഹം ശക്തമായ കാമ്പനിങ്‌നീക്കമാണ് നടത്തുന്നത്. എട്ടുവർഷം മുമ്പ് കൗൺസിലറായി സജിയുടെവിജയത്തിനു പിന്നിൽ ചുക്കാൻ പിടിച്ച ജോസ് കുഴിപ്പള്ളിൽ, ഫിലിപ്പ്‌സാമുവേൽ, സാമുവേൽ വർഗീസ് (സാം), സജി ചിറയിൽ, ഉമ്മൻ കോശി,പി.പി. ചെറിയാൻ, അനിൽ മാത്യു എന്നിവരെ കൂടാതെ സണ്ണി കെ. ജോൺ, അഡ്വ.ജോർജ് വർഗീസ്, ബാബു മാത്യു, റോബി ചെലഗിനി, രാജൻ മേപ്പുറം,വിൻസെന്റ് ജോണിക്കുട്ടി, തോമസ് കോശി, തോമസ് മാത്യു, എഡിസൺ കെ. ജോൺ,ജേക്കബ് മാത്യു, ജോർജ് മാത്യു, എൻ.വി. ഏബ്രഹാം എന്നിവരും ശക്തമായിപ്രവർത്തനരംഗത്തുണ്ട്.
ഫിലിപ്പ് സാമുവേൽ ആണ് കാമ്പയിൻ ട്രഷറർ. ഇലക്ഷൻ ഫണ്ടിലേക്ക്
സംഭാവന ചെയ്യാൻ താത്പര്യമുള്ളവർക്ക് സജിയുടെ ഇലക്ഷൻ വെബ്സൈറ്റിൽഅതിനു സൗകര്യമുണ്ട്. www.sajigeorge.net