ഫിലാഡൽഫിയ: കൊമ്പനാട് കോട്ടപ്പുറം വീട്ടിൽ പരേതനായ മാത്യു സ്‌കറിയായുടെയും ഏലിയാമ്മ സ്‌കറിയായുടെയും മകൻ സജി സ്‌കറിയാ (43)   ഫിലാഡൽഫിയായിൽ നിര്യാതനായി.  ഫിലാഡൽഫിയ ന്യു ടെസ്റ്റ്‌മെന്റു  ചർച്ച് മെമ്പറും ആത്മീയ പ്രവർത്തനങ്ങളിലെ സജീവ സാന്നിധ്യവും ആയിരുന്നു സജി.  റിയാ  ട്രാവൽസ്സ്, ഗ്ലോബൽ ട്രാവൽസ്സ് എന്നിവിടങ്ങളിൽ ദീർഘകാലം സേവനമനുഷ്ടിച്ച സജി ഫിലാഡൽഫിയ മലയാളികൾക്ക് സുപരിചിതനും സഹായിയുമായിരുന്നു.    

മഞ്ജു ഐസക്ക് ആണ് ഭാര്യ. സൂസ്സൻ, അന്നമ്മ, പാപ്പച്ചൻ, സിസ്സി, സാലി, സിബി എന്നിവർ സഹോദരങ്ങളാണ്.   

പൊതു ദർശനം നാലിന് വെള്ളിയാഴ്ച വൈകിട്ട്  7 മുതൽ 9 വരെയും സംസ്‌കാര ശുസ്രൂഷകൾ മാർച്ച്  5ന്  ശനിയാഴ്ച  9:30 മുതൽ 10:30 വരെയും ഫിലാഡൽഫിയ പെന്തക്കൊസ്തൽ ചർച്ച്  ഓഫ് ഗോഡിൽ വച്ച്  നടത്തപ്പെടും. ( 7101 Pennway street, Philadelphia, PA 19111). തുടർന്ന് മൃതദേഹം, ലെവിക്ക് സ്ട്രീറ്റിലുള്ള മഗ്‌നോളിയ സെമിത്തേരിയിൽ സംസ്‌കരിക്കും. (4500 Levick tSreet, Philadelphia, PA 19135).