- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഴഗപ്പനെ അറിയാത്ത സിനിമാ സംവിധായകനെ ഇടിക്കാൻ ജയസൂര്യ കൈയോങ്ങിയെന്നു ഗോസിപ്പു കോളങ്ങൾ; വാർത്തകൾ സാങ്കൽപ്പിക സൃഷ്ടിയെന്ന് 'ഇടി'യുടെ സംവിധായകൻ സാജിദ് യഹ്യ; തെറ്റായ വാർത്ത നൽകിയ മാദ്ധ്യമങ്ങൾ തിരുത്തൽ നൽകി മാന്യത കാട്ടണമെന്നും സാജിദ്
പ്രശസ്ത ക്യാമറാമാൻ അഴഗപ്പനെ അറിയില്ലെന്നു പറഞ്ഞ സിനിമാസംവിധായകനെ ഇടിക്കാൻ നടൻ ജയസൂര്യ കൈയോങ്ങിയെന്നു സിനിമാഗോസിപ്പു കോളങ്ങൾ. സംഭവം വിവാദമായതോടെ ഇക്കാര്യം നിഷേധിച്ചു സംവിധായകനും രംഗത്തെത്തി. ജയസൂര്യ നായകനായ പുതിയ ചിത്രം 'ഇടി'യുടെ സംവിധായകൻ സാജിദ് യഹ്യയെക്കതിരെയാണു ഗോസിപ്പ് കോളങ്ങൾ വാർത്തയെഴുതിയത്. ഇടിയുടെ സെറ്റിൽവച്ച് ജയസൂര്യ സംവിധായകനെ തല്ലാൻ കൈയോങ്ങിയെന്നും ചുറ്റുമുണ്ടായിരുന്നവരുടെ സമയോചിതമായ ഇടപെടലാണ് പ്രശ്നങ്ങൾ ഒഴിവാക്കിയതെന്നുമാണു വാർത്ത. മുതിർന്ന ക്യാമറാമാൻ അഴകപ്പൻ സിനിമയുടെ സെറ്റിലെത്തിയപ്പോഴായിരുന്നു സംഭവമെന്നും ഗോസിപ്പു കോളങ്ങൾ എഴുതി. ജയസൂര്യ അഴകപ്പനെ സ്വീകരിച്ച് ഇരുത്തി വിശേഷങ്ങൾ പങ്കുവച്ചു. ഈ സമയത്താണ് ചിത്രത്തിന്റെ സംവിധായകൻ സാജിദ് യാഹിയ അതുവഴി കടന്നുപോയത്. ജയസൂര്യയെ വിഷ് ചെയ്ത സാജിത് അഴകപ്പനെ കണ്ടഭാവം നടിച്ചില്ല. ഇതിൽ ദേഷ്യം പൂണ്ട ജയൂസര്യ സാജിതിനെ ശകാരിച്ചു. എന്നാൽ അഴകപ്പനെ അറിയില്ലെന്നും അറിയാത്ത ഒരാളെ വിഷ് ചെയ്യുന്നത് എന്തിനെന്നും സംവിധായകൻ തിരിച്ച് ചോദിച്ചു. അഴകപ്പൻ എന്ന പ
പ്രശസ്ത ക്യാമറാമാൻ അഴഗപ്പനെ അറിയില്ലെന്നു പറഞ്ഞ സിനിമാസംവിധായകനെ ഇടിക്കാൻ നടൻ ജയസൂര്യ കൈയോങ്ങിയെന്നു സിനിമാഗോസിപ്പു കോളങ്ങൾ. സംഭവം വിവാദമായതോടെ ഇക്കാര്യം നിഷേധിച്ചു സംവിധായകനും രംഗത്തെത്തി.
ജയസൂര്യ നായകനായ പുതിയ ചിത്രം 'ഇടി'യുടെ സംവിധായകൻ സാജിദ് യഹ്യയെക്കതിരെയാണു ഗോസിപ്പ് കോളങ്ങൾ വാർത്തയെഴുതിയത്. ഇടിയുടെ സെറ്റിൽവച്ച് ജയസൂര്യ സംവിധായകനെ തല്ലാൻ കൈയോങ്ങിയെന്നും ചുറ്റുമുണ്ടായിരുന്നവരുടെ സമയോചിതമായ ഇടപെടലാണ് പ്രശ്നങ്ങൾ ഒഴിവാക്കിയതെന്നുമാണു വാർത്ത.
മുതിർന്ന ക്യാമറാമാൻ അഴകപ്പൻ സിനിമയുടെ സെറ്റിലെത്തിയപ്പോഴായിരുന്നു സംഭവമെന്നും ഗോസിപ്പു കോളങ്ങൾ എഴുതി. ജയസൂര്യ അഴകപ്പനെ സ്വീകരിച്ച് ഇരുത്തി വിശേഷങ്ങൾ പങ്കുവച്ചു. ഈ സമയത്താണ് ചിത്രത്തിന്റെ സംവിധായകൻ സാജിദ് യാഹിയ അതുവഴി കടന്നുപോയത്. ജയസൂര്യയെ വിഷ് ചെയ്ത സാജിത് അഴകപ്പനെ കണ്ടഭാവം നടിച്ചില്ല. ഇതിൽ ദേഷ്യം പൂണ്ട ജയൂസര്യ സാജിതിനെ ശകാരിച്ചു. എന്നാൽ അഴകപ്പനെ അറിയില്ലെന്നും അറിയാത്ത ഒരാളെ വിഷ് ചെയ്യുന്നത് എന്തിനെന്നും സംവിധായകൻ തിരിച്ച് ചോദിച്ചു. അഴകപ്പൻ എന്ന പേര് മലയാള സിനിമാ ഇൻഡസ്ട്രിയിൽ കേട്ടിട്ട് പോലുമില്ലെന്ന് സാജിത് വാദിച്ചുവെന്നും മറ്റുമാണ് പ്രചാരണം.
സിനിമാ സംവിധായകനായ താൻ അതേ മേഖലയിലെ പ്രശസ്തനായ വ്യക്തിയെ അറിയില്ലെങ്കിൽ പിന്നെ എന്തുമനുഷ്യനാടോ എന്ന് തിരിച്ച് ചോദിച്ച് ജയസൂര്യ ചൂടായെന്നും അഴകപ്പൻ ഇടപ്പെട്ട് ജയസൂര്യയെ തണുപ്പിക്കുകയായരുന്നുവെന്നും വാർത്ത പ്രചരിച്ചു. ചില ഓൺലൈൻ മാദ്ധ്യമങ്ങൾ ഈ വാർത്ത ആഘോഷമാക്കുകയും ചെയ്തു.
ഇതിനു പിന്നാലെയാണു സംവിധായകൻ സാജിദ് യഹ്യ ഇക്കാര്യം ആരുടെയോ സാങ്കൽപ്പിക സൃഷ്ടിയാണെന്നു വ്യക്തമാക്കി രംഗത്തെത്തിയത്. 'ഈ വാർത്തയിൽ പറയുന്ന പോലെ ഒരു സംഭവം ഇടിയുടെ സെറ്റിൽ നടന്നിട്ടില്ല. ജയേട്ടനെ കാണാൻ അവിടെ അഴഗപ്പൻ സാർ വന്നിട്ടില്ല. അത്‌കൊണ്ട് ഈ വാർത്ത തീർത്തും ആരുടെയോ ഒരു സാങ്കല്പിക സൃഷ്ടിയാണ്. ഇടിയുടെ സെറ്റിൽ ഉണ്ടായിരുന്ന ആരോട് വേണേലും ഇതിനെ കുറിച്ച് അന്വേഷിച്ചാൽ സത്യാവസ്ഥ അറിയാം.'- യഹ്യ പറഞ്ഞു.
'ചെറു ചെറു വേഷങ്ങളിലൂടെയാണ് ഞാൻ സിനിമയിലേക്ക് വന്നത്. അന്ന് ഞാൻ ആദ്യമായി മനസിലാക്കിയ കാര്യംഎന്താണെന്ന് വച്ചാൽ സിനിമയിൽ വലുതും ചെറുതുമായി ആരുമില്ല. എല്ലാരുടെയും കൂട്ടായ അധ്വാനത്തിന്റെ ഫലമാണ് സിനിമ. അതുകൊണ്ട് എല്ലാർക്കും സ്‌നേഹവും ബഹുമാനവും നൽകിയാണ് ഞാൻ എന്നുംപെരുമാറിയിട്ടുള്ളത്.ഇത്രയും സീനിയറായ അഴഗപ്പൻ സാർ എന്ന ക്യാമറമാനോടും സംവിധായകനോടും എന്നും ബഹുമാനം മാത്രമേയുള്ളൂ, കാരണം ഞാൻ കണ്ടുവളർന്ന സിനിമകളുടെ പിന്നിൽ അദ്ദേഹത്തിന്റെ കൈകൾ ചലിച്ചിട്ടുണ്ട്.
ഇങ്ങനെയൊരു വ്യാജ വാർത്ത എഴുതി പോസ്റ്റ്ചെയ്യുന്ന മുന്നേ ഞങ്ങളെയൊന്നു വിളിച്ച് ഇതിന്റെ സത്യാവസ്ഥയെ കുറിച്ച് തിരക്കാഞ്ഞത് തീർത്തും മാദ്ധ്യമ ധർമ്മത്തിന് എതിരാണ് എന്ന് ഓർമ്മിപ്പിച്ചു കൊള്ളുന്നു. എന്റെഭാഗത്ത് നിന്നും ഇങ്ങനെയൊരു പ്രവർത്തി ഒരിക്കലുംഉണ്ടാവുകയില്ല എന്ന് എന്നെഅറിയാവുന്ന എന്റെ അടുത്ത സുഹൃത്തുകൾക്ക് അറിയാം. എന്നാൽ പേജ് ക്ലിക്കിനോ, വെബ്‌സൈറ്റ് ട്രാഫിക്കിനോ വേണ്ടി നിങ്ങൾ ഇങ്ങനെയുള്ള നുണകഥകൾ പ്രചരിപ്പിക്കുമ്പോൾ എന്നെ അറിയാത്ത പലരും അത് സത്യമാണെന്ന് വിശ്വസിച്ചു പോകും. അതുകൊണ്ടാണ് ഇങ്ങനെയൊരു വിശദീകരണം നൽകുന്നത്.
സംഭവത്തിന്റെ സത്യാവസ്ഥ മനസ്സിലായെങ്കിൽ വാർത്ത കൊടുത്ത ന്യൂസ് വെബ്‌സൈറ്റ്കൾ അത് പിൻവലിച്ചു തിരുത്തൽ നൽകി മാന്യത കാണിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നല്ല വാർത്തകളും നല്ല ചിന്തകളും പ്രചരിപ്പിക്കാനും പരസ്പരം സഹായിക്കാനും നമുക്ക് ഈ ഓൺലൈൻ മീഡിയം ഉപയോഗിക്കാം എന്ന ഓർമ്മപ്പെടുത്തലോടെ നിർത്തുന്നു.'വെന്നും ഫേസ്‌ബുക്ക് കുറിപ്പിൽ യഹ്യ വ്യക്തമാക്കുന്നു.