- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
സജിമോൻ ആന്റണി ഫൊക്കാന ട്രഷറർ സ്ഥാനാർത്ഥി
ന്യൂജേഴ്സി: ഫൊക്കാന 2018-2020 ട്രഷറർ സ്ഥാനത്തേക്ക് മലയാളി അസോസിയേഷൻ ഓഫ് ന്യൂജേഴ്സി (മഞ്ച്) പ്രസിഡന്റ് സജിമോൻ ആന്റണി മത്സരിക്കുന്നു. ജനുവരി 28ന് ലിവിങ്സ്റ്റൺ ഐസ്നോവർ പാർക്ക് വേയിലുള്ള നൈറ്റ്സ് ഓഫ് കൊളംബസ് ഹാളിൽ നടന്ന മലയാളീ അസോസിയേഷൻ ഓഫ് ന്യൂ ജേഴ്സി ( മഞ്ച് ) ജനറൽ ബോഡി യോഗത്തിൽ സജിമോന്റെ സ്ഥാനാർത്ഥിത്വത്തിന് പൂർണ്ണ പിന്തുണയും അംഗീകാരവും നൽകി. 2018 -2020 ഫൊക്കാന ഭരണസമിതിയുടെ ഔദ്യോഗിക ട്രഷറർ സ്ഥാനാർത്ഥിയായി സജിമോൻ ആന്റണിക്കു അംഗീകാരം ലഭിക്കുകയായിരുന്നു. ഫൊക്കാനയുടെ ഇപ്പോഴത്തെ ട്രഷററും മഞ്ച് ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാനുമായ ഷാജി വർഗീസ് ആണ് ജനറൽ ബോഡി യോഗത്തിൽ സജിമോനെ എൻഡോഴ്സ് ചെയ്തത്. ജനറൽ ബോഡി ഷാജി വർഗീസിന്റെ നിർദ്ദേശത്തെ കരഘോഷത്തോടെ പാസാക്കി അംഗീകരിക്കുകയായിരുന്നു. ഫൊക്കാനയുടെ പുതിയ സ്ഥാനാർത്ഥി നിർണ്ണയ കമ്മിറ്റിയുടെ തുടക്കത്തിൽ തന്നെ സജീവമായി സജിമോൻ ആന്റണിയുടെ പേര് ട്രഷറർ സ്ഥാനത്തേക്ക് സജീവമായി പരിഗണിക്കപ്പെട്ടിരുന്നതായിരുന്നുവെങ്കിലും മാതൃസംഘടനയായ മഞ്ചിന്റെ ഔദ്യോഗികമായ അംഗീകാരത്തിനായി കാത
ന്യൂജേഴ്സി: ഫൊക്കാന 2018-2020 ട്രഷറർ സ്ഥാനത്തേക്ക് മലയാളി അസോസിയേഷൻ ഓഫ് ന്യൂജേഴ്സി (മഞ്ച്) പ്രസിഡന്റ് സജിമോൻ ആന്റണി മത്സരിക്കുന്നു.
ജനുവരി 28ന് ലിവിങ്സ്റ്റൺ ഐസ്നോവർ പാർക്ക് വേയിലുള്ള നൈറ്റ്സ് ഓഫ് കൊളംബസ് ഹാളിൽ നടന്ന മലയാളീ അസോസിയേഷൻ ഓഫ് ന്യൂ ജേഴ്സി ( മഞ്ച് ) ജനറൽ ബോഡി യോഗത്തിൽ സജിമോന്റെ സ്ഥാനാർത്ഥിത്വത്തിന് പൂർണ്ണ പിന്തുണയും അംഗീകാരവും നൽകി. 2018 -2020 ഫൊക്കാന ഭരണസമിതിയുടെ ഔദ്യോഗിക ട്രഷറർ സ്ഥാനാർത്ഥിയായി സജിമോൻ ആന്റണിക്കു അംഗീകാരം ലഭിക്കുകയായിരുന്നു.
ഫൊക്കാനയുടെ ഇപ്പോഴത്തെ ട്രഷററും മഞ്ച് ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാനുമായ ഷാജി വർഗീസ് ആണ് ജനറൽ ബോഡി യോഗത്തിൽ സജിമോനെ എൻഡോഴ്സ് ചെയ്തത്. ജനറൽ ബോഡി ഷാജി വർഗീസിന്റെ നിർദ്ദേശത്തെ കരഘോഷത്തോടെ പാസാക്കി അംഗീകരിക്കുകയായിരുന്നു.
ഫൊക്കാനയുടെ പുതിയ സ്ഥാനാർത്ഥി നിർണ്ണയ കമ്മിറ്റിയുടെ തുടക്കത്തിൽ തന്നെ സജീവമായി സജിമോൻ ആന്റണിയുടെ പേര് ട്രഷറർ സ്ഥാനത്തേക്ക് സജീവമായി പരിഗണിക്കപ്പെട്ടിരുന്നതായിരുന്നുവെങ്കിലും മാതൃസംഘടനയായ മഞ്ചിന്റെ ഔദ്യോഗികമായ അംഗീകാരത്തിനായി കാത്തുനിന്ന അദ്ദേഹം ഫൊക്കാനയുടെ തല മുതിർന്ന നേതാക്കളുടെ പ്രത്യേക താൽപ്പര്യത്തെക്കൂടി പരിഗണിച്ചാണ് സ്ഥാനാർത്ഥ്യ പ്രഖ്യാപനം നടത്തിയത്.
ന്യൂജേഴ്സിയിലെ സാംസ്കാരിക-സാമൂഹ്യമേഖലയിൽ ചുരുങ്ങിയ കാലം കൊണ്ട് ചുവടുറപ്പിച്ച സജിമോൻ ആന്റണിയുടെ നേതൃപാടവമാണ് ഫൊക്കാനയുടെ ട്രഷറർ സ്ഥാനത്തേക്കുള്ള വാതിൽ സജിമോൻ ആന്റണിക്കായി തുടക്കപ്പെടാനിടയായത്. ഇപ്പോൾ ഫൊക്കാനയുടെ ദേശീയ എക്സിക്യൂട്ടീവ് അംഗമായി പ്രവർത്തിക്കുന്ന അദ്ദേഹം ഫൊക്കാനയിലും മാതൃസംഘടനയായ മഞ്ചിലും പ്രകടിപ്പിച്ച സംഘടനാ പ്രവർത്തനങ്ങൾ ഏറെ മതിപ്പുളവാക്കുന്നതായിരുന്നു. വെറും രണ്ടു വർഷം കൊണ്ടു നേതൃത്വത്തിന്റെ സൽപ്രീതി നേടാൻ കഴിഞ്ഞ സജിമോൻ ആന്റണിയെ സംഘടനയിലെ മുതിർന്ന നേതാക്കൾ തന്നെ നേതൃനിരയിലേക്ക് കൈ പിടിച്ച് ഉയർത്തുകയായിരുന്നു. സജിമോൻ ആന്റണിയെപോലെ എല്ലാവരയെയും വിശാലമായി ഉൾകൊള്ളാൻ കഴിയുന്ന യുവ രക്തത്തെയാണ് നോർത്ത് അമേരിക്കയിലെ ആദ്യത്തേതും ഏറ്റവും വലിയ സംഘടനയുമായ ഫൊക്കാന എന്ന ദേശീയ മലയാളി സംഘടനക്ക് ആവശ്യമുള്ളതെന്ന ദേശീയ നേതൃത്വത്തിന്റെ തിരിച്ചറിവും അദ്ദേഹത്തിന്റെ സ്ഥാനാര്ഥിത്വത്തിനു ഗുണകരമായി.
2005-ൽ ന്യൂജേഴ്സിയിലെ ഈസ്റ്റ് ഹാനോവറിലുള്ള നോവാർട്ടീസ് ഇന്റർനാഷ്ണൽ ഫാർമസ്യൂട്ടിക്കലിന്റെ ഗ്ലോബർ ലീഡർ ആയി എത്തിയ സജിമോൻ രണ്ടു വഷത്തോളം ആ പദവി വഹിച്ചശേഷം കുടുംബത്തോടൊപ്പം അമേരിക്കയിൽ കുടിയേറുകയായിരുന്നു. പിന്നീട്. ഫിനാഷ്യൽ കൺസൾട്ടന്റ്, റിയൽ എസ്റ്റേറ്റ് മേഖലകളിലും മികവ് തെളിയിച്ച സജിമോൻ ഇപ്പോൾ കൺസ്ട്രഷൻ മേഖലയിലും ജൈത്രയാത്ര തുടരുകയാണ് എം.എസ്.ബി. ബിൽഡേഴ്സ് എന്ന കൺട്രഷൻ സ്ഥാപനത്തിന്റെ ഉടമ കൂടിയായ അദ്ദേഹം കൈവച്ച മേഖലകളിലെല്ലാം വിജയഗാഥ രചിച്ചു വെന്നിക്കൊടി പാറിച്ചു.
അഞ്ച് വർഷം മുമ്പ് ന്യൂജേഴ്സിയിൽ ആരംഭിച്ച മലയാളി അസോസിയേഷൻ ഓഫ് ന്യൂജേഴ്സി(മഞ്ച്) എന്ന സംഘടനയുടെ ബോർഡ് ഓഫ് ട്രസ്റ്റിയിലെ സ്ഥാപക അംഗമായി സംഘടനാ രംഗത്ത് പ്രവർത്തനം ആരംഭിച്ച സജിമോൻ മഞ്ചിന്റെ സ്ഥാപക വൈസ് പ്രസിഡന്റായിരുന്നു. മൂന്നു വർഷത്തെ ചുമതലക്കു ശേഷം 2016-ൽ സംഘടനയുടെ തലപ്പത്ത് എത്തിയ അദ്ദേഹം പ്രസിഡന്റ് എന്ന നിലയിൽ രണ്ട് വർഷം കൊണ്ട് മഞ്ച് എന്ന കൊച്ചു സംഘടനയെ വളർത്തി വലുതാക്കി ഫൊക്കാനയുടെ ഒരു അവിഭാജ്യ ഘടകമാക്കി മാറ്റി. നിരവധി സാംസ്കാരിക സംഘടനയുടെ വിളഭൂമിയായ ന്യൂജേഴ്സിയിൽ മഞ്ചിന്റെ വളർച്ച അസൂയാവഹമായിരുന്നു.
സജിമോൻ ആന്റണിയുടെ മാനേജ്മെന്റ് പാടവത്തിന്റെ ഫലമായി രണ്ടുവർഷം കൊണ്ട് ന്യൂജേഴ്സിയിൽ പ്രവർത്തനങ്ങൾകൊണ്ടും സംഘാടക മികവുകൾകൊണ്ടും മഞ്ച് എന്ന സംഘടന പ്രശസ്തിയുടെ ഉത്തംഗ ശൃംഖത്തിലെത്തിക്കാൻ കഴിഞ്ഞു. തന്റെ കരിയറിലുടനീളം കയ്യൊപ്പു ചാർത്തിയ വിജയം എന്ന ഒറ്റ മന്ത്രമായിരുന്നു വിവിധ മേഖലകളിലെ മികവുകളുടെ സമന്വയമെന്നു വിശേഷിപ്പിക്കുന്ന വ്യക്തിത്വത്തിനുടമയായ സജിമോൻ ആന്റണിയുടെ വിജയരഹസ്യം. രണ്ടു വർഷം കൊണ്ട് അദ്ദേഹം നടത്തിയ സംഘാടക മികവിന്റെ അംഗീകാരമായിട്ടാണ് സജിമോൻ ആന്റണിയുടെ കൈകളിൽ ഫൊക്കാനയുടെ പണപ്പെട്ടി സൂക്ഷിപ്പുകാരന്റെ റോൾ ഭദ്രമായിരിക്കുമെന്ന് ഫൊക്കാനയുടെ മുതിർന്ന നേതാക്കളെ പ്രേരിപ്പിക്കാൻ കാരണമായത്.
യുവത്വത്തിന്റെ പ്രസരിപ്പ് ഫൊക്കാനയുടെ തുടർ വർഷങ്ങളിൽ പ്രതിഫലിക്കുമെന്ന ആത്മവിശ്വാസവും ട്രഷറർ സ്ഥാനം സജിമോൻ ആന്റണിയെ യോഗ്യതയുടെ മുൻ നിരയിൽ എത്തിക്കും. എത്ര സങ്കീർണ്ണമായ പ്രശ്നങ്ങളും സൗമ്യതയോടെയും നയതന്ത്രമികവോടെയും കൈകാര്യം ചെയ്യാൻ ഫൊക്കാന ദേശീയ എക്സിക്യൂട്ടീവ് അംഗം എന്ന നിലയിൽ കഴിഞ്ഞുവെന്നതും ട്രഷറർ സ്ഥാനം അലങ്കരിക്കാനുള്ള അംഗീകാരമായി.
നോവാർട്ടീസ് ഫാർമസ്യൂട്ടിക്കലിന്റെ ഇന്ത്യയിലെ ഏറ്റവും മികച്ച ലീഡർഷിപ്പിനുള്ള അംഗീകാരമാണ് ന്യൂജേഴ്സിയിലെ ഓഫീസിൽ അന്താരാഷ്ട്രതലത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഒമ്പത് ഗ്ലോബൽ ലീഡർമാരിൽ സജിമോൻ ആന്റണിയെ കമ്പനി തെരഞ്ഞെടുത്തത്. ഇതിൽ ഇന്ത്യയിൽ നിന്നും രണ്ടു പേര് മാത്രമാണുണ്ടായിരുന്നത്. 003 ഇൽ നൊവാർട്ടീസ് ഇന്ത്യയുടെ ലിമിറ്റഡിന്റെ ഇന്ത്യയിലെ ഏറ്റവും നല്ല മാനേജർക്കുള്ള പുരസ്‌കമായിരുന്നു ജീവിതത്തിലെ ഏറ്റവും വലിയ കരിയർ നേട്ടം. തേ തുടർന്ന് സിംഗപ്പൂരിൽ കമ്പനി പ്രത്യേക പരിശീലനത്തിനയച്ച സജിമോൻ പിന്നീടും കരിയറിന്റെ ഏറ്റവും ഉന്നതിയിൽ തിളങ്ങി നിൽക്കുമ്പോൾ ബിസിനസ് രംഗത്ത് കാലുറപ്പിക്കാൻ തീരുമാനിച്ച അദ്ദേഹം പിന്നീട് തിരിഞ്ഞു നോക്കിയിട്ടില്ല.
നല്ലൊരു പ്രഭാഷകനും പ്രസന്റേറ്ററുമായ സജിമോൻ ടോസ്സ് മാസ്റ്റർ ഇന്റർനാഷണൽ കോംപീറ്റന്റ് കമ്മ്യൂണിക്കേറ്റർ എന്ന അംഗീകാരവും ലഭിച്ചിട്ടുണ്ട്. തുടക്കത്തിൽ ഫിനാൻഷ്യൽ കൺസൾറ്റന്റ് രംഗത്ത് ചുവടുറപ്പിച്ച അദ്ദേഹം അവിടെയും ഉന്നതിക്കുള്ള പുരസ്‌കാരങ്ങൾ വാരിക്കൂട്ടി. നിരവധി വേദികളിൽ ഫിനാൻസിൽ പ്ലാന്നിങ്കൾക്കു പ്രസന്റേഷൻ നടത്തിയിട്ടുള്ള സജിമോൻ റിയൽ എസ്റ്റേറ്റ് മേഖലയിലും മികവ് തുടർന്നു. ന്യൂ ജേഴ്സിയിൽ നിരവധി പേർക്ക് വീടുകൾ വാങ്ങുന്നതിനു സഹായിച്ച അദ്ദേഹം നിരവധി വർഷം ഏറ്റവും കൂടുതൽ വീടുകൾ വിൽപ്പന നടത്തിയതിനുള്ള അവാർഡുകളും നേടി. ഇപ്പോൾ കൈവച്ച മേഖലകൾ എല്ലാം പൊന്നാക്കിയ അദ്ദേഹം ന്യൂജേഴ്സിയിലെ പാവങ്ങളുടെ നല്ല സമരിയാക്കാരൻ എന്നറിയപ്പെടുന്ന ഫാ.മാത്യു കുന്നത്തിന്റെ പേരിൽ ആരംഭിച്ച ഫാ.മാത്യു കുന്നത്ത് ചാരിറ്റബിൾ ഫൗണ്ടേഷനിലൂടെ സന്നദ്ധ പ്രവർത്തന രംഗത്ത് കടന്നു വന്നു.
2010-ൽ ട്രസ്റ്റിന്റെ പ്രസിഡന്റായി സേനവനമനുഷ്ഠിച്ച കാലത്ത് ഫാ.മാത്യുവിന്റെ പൗരോഹിത്യ സുവർകമ്പനിയുടെ പരിശീലന രംഗത്തും സജീവമായി. ജൂബിലിയോടനുബന്ധിച്ച് ഒരു വലിയ മഹാസംഗമം തന്നെ ന്യൂജേഴ്സിയിൽ സംഘടിപ്പിച്ചു. അതോടനുബന്ധിച്ച് പുറത്തിറക്കിയ സുവനീർ എഡിറ്റോറിയൽ കമ്മിറ്റിയിൽ പ്രവർത്തിച്ച സജിമോൻ പ്രസിഡന്റ് ബറാക്ക് ഒബാമ, ഇന്ത്യൻ പ്രസിഡന്റ് പ്രതിഭാ പാട്ടീൽ, കേന്ദ്രമന്ത്രിമാരായ ഏ.കെ.ആന്റണി, വയലാർ രവി, മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് വി എസ്. അച്യുതാനന്ദൻ തുടങ്ങിയ നേതാക്കളുടെ ആശംസകൾ ഉൾപ്പെടുത്തിയ ബൃഹത്തായ ഗ്രന്ഥമാണ് പുറത്തിറക്കിയത്.
പിന്നീട് മഞ്ചിൽ നടത്തിയ പ്രവർത്തനങ്ങളും ശ്ലാഘനീയമാണ്. മനുഷ്യമനസാക്ഷിയെ മരവിപ്പിച്ച പുറ്റിംഗൽ വെടിക്കെട്ടു ദുരന്തത്തിൽ മരിച്ചവർക്ക് സർവ്വമതപ്രാർത്ഥന നടത്തിയകോൺസ്റ്റക്ഷന് മേഖലയിലും ചുവടുറപ്പിച്ച സജിമോൻ ഇതിനകം പള്ളികൾ, കോൺവെന്റുകൾ തുടങ്ങി കൊമേർഷ്യൽ നിർമ്മാണ രംഗത്തേക്കും കടന്നു കഴിഞ്ഞു.തായിരുന്നു ശ്രദ്ധേയം. അമേരിക്കയിലെ പല സംഘടനകളും മറന്ന്പോയ അനുസ്മരണപ്രാത്ഥന സർവമത പ്രാത്ഥനയിലൂടെ ട്രൈസ്റ്റേറ്റ് മേഖലയിലെ നിരവധി നേതാക്കൾ പങ്കെടുത്തു അവസ്മരണീയമാക്കി. അദ്ദേഹം പ്രസിഡന്റ് ആയിരുന്നപ്പോൾ മഞ്ചിൽ നിരവധി കാരുണ്യ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകിയിരുന്നു.
കൂടാതെ അംഗങ്ങൾക്കായി വിവിധ തലങ്ങളിലായി ഉന്നമന പ്രവർത്തനങ്ങളും കാഴ്ചവെച്ചു. സ്‌ട്രോക്ക്. മഞ്ച് ഓണം, ഹോളിഡേ പാർട്ടി, ബീച്ച് സ്പ്ലാഷ്, ക്രിസ്മസ് ന്യൂ ഇയർ ആഘോഷണങ്ങളും ഇവക്കു പുറമെ ആരോഗ്യപരിപാലനത്തിനായി രണ്ടു ദിവസം നീണ്ടു നിന്ന സ്‌ട്രോക്ക് സെമിനാറും സംഘടിപ്പിച്ചു. വിവിധ ധനസമാഹരണ പ്രവർത്തനങ്ങൾ വിജയകരമായി നടത്തി നിരവധി കാരുണ്യങ്ങൾ നടത്തുവാനും സംഘടനാ അംഗങ്ങൾക്കായി വിവിധ കൂട്ടായ്മകൾ സംഘടിപ്പിക്കാനും സാധിച്ചു. ധനസമാഹരണത്തിൽ നടത്തിയ സാമ്പത്തിക തന്ത്രങ്ങളും സ്പോൺസർഷിപ്പുകളും സംഘടനയുടെ അടിസ്ഥാന മൂലധനത്തിൽ മുതൽകൂട്ടേകി. ഭാര്യ:ഷീന സജിമോൻ (നേഴ്‌സ് എഡ്യൂക്കേറ്റർ, മോറിസ്ടൗൺ മെഡിക്കൽ സെന്റർ). മക്കൾ:ഇവാ, എവിൻ, ഇത്തൻ
സജിമോൻ ആന്റണിയുടെ വിജയത്തിനായി അദ്ദേഹത്തെ സ്നേഹിക്കുന്ന ഫൊക്കാനയിലെ എല്ലാ പ്രവർത്തകരും ജൂലൈയിൽ പെൻസിൽവാനിയായിൽ നടക്കുന്ന സമ്മേളനത്തിൽ പങ്കെടുത്ത് വോട്ടുരേഖപ്പെടുത്തണമെന്ന് മഞ്ച് ജനറൽ ബോഡി ഐക്യകണ്ഠേന അഭ്യർത്ഥിച്ചു.