മനാമ: കടലിൽ കുളിക്കാനിറങ്ങിയ മലയാളി യുവാവ് ബഹ്‌റൈനിൽ മുങ്ങിമരിച്ചു. പാനൂർ കരിയാട് പടന്നക്കര ഒറ്റപ്പുരയ്ക്കൽ ഇന്ദ്രധനുസിൽ സജിത്ത്ആണു മരിച്ചത്. 33 വയസായിരുന്നു പ്രായം.

റിട്ട. തമിഴ്‌നാട് എസ്‌ഐ ശങ്കരൻ നമ്പ്യാരുടെയും പാറയിൽ സതിയുടെയും മകനാണ് സജിത്ത്. സഹോദരൻ: ശ്രീജിത്ത്. സംസ്‌കാരം നാളെ വീട്ടുവളപ്പിൽ നടക്കും.