- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മസ്‌കത്തിൽ മലയാളി യുവാവ് ജോലി സ്ഥലത്ത് കുഴഞ്ഞ് വീണ് മരിച്ചു; ചാവക്കാട് സ്വദേശിയുടെ വിവാഹം കഴിഞ്ഞിട്ട് അഞ്ച് മാസം
മസ്‌കത്ത്: മലയാളി യുവാവ് ജോലി സ്ഥലത്ത് കുഴഞ്ഞ് വീണ് മരിച്ചു. ചാവക്കാട് സ്വദേശി മണത്തല വലിയവീട്ടിൽ പരേതനായ സലീമിന്റെ മകൻ സജിത്താണ് (32) മരിച്ചത്. അൽഖുവൈറിലെ നിമർ കോൺട്രാക്ടിങ് കമ്പനി ജീവനക്കാരനായിരുന്നു. താമസസ്ഥലത്തുനിന്ന് ഓഫിസിലത്തെിയപ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു. സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്
മസ്‌കത്ത്: മലയാളി യുവാവ് ജോലി സ്ഥലത്ത് കുഴഞ്ഞ് വീണ് മരിച്ചു. ചാവക്കാട് സ്വദേശി മണത്തല വലിയവീട്ടിൽ പരേതനായ സലീമിന്റെ മകൻ സജിത്താണ് (32) മരിച്ചത്. അൽഖുവൈറിലെ നിമർ കോൺട്രാക്ടിങ് കമ്പനി ജീവനക്കാരനായിരുന്നു. താമസസ്ഥലത്തുനിന്ന് ഓഫിസിലത്തെിയപ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു.
സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. എട്ടുവർഷം മുമ്പ് മസ്‌കത്തിലത്തെിയ സജിത്തിന്റെ വിവാഹം കഴിഞ്ഞ മേയിലായിരുന്നു. ഒരു മാസത്തെ ലീവിനുശേഷമാണ് തിരിച്ചത്തെിയത്. നിഷിതയാണ് ഭാര്യ.
കുഞ്ഞാമിനയാണ് മാതാവ്. രണ്ട് സഹോദരിമാരുണ്ട്. സഹോദരിയുടെ ഭർത്താവ് അബ്ദുറസാഖ് മസ്‌കത്തിൽ ദിവാൻ ഓഫ് റോയൽ കോർട്ട് ജീവനക്കാരനാണ്. ഖൗല ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം ബുധനാഴ്ച നാട്ടിലേക്ക് കൊണ്ടുപോകും.
Next Story