- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാളത്തൊപ്പി അണിഞ്ഞ കരിവീരൻ നെഹ്‌റു ട്രോഫിയുടെ ഭാഗ്യ ചിഹ്നം; തെരഞ്ഞെടുത്തത് മംഗളം അസിസ്റ്റന്റെ എഡിറ്റർ സജിത്ത് പരമേശ്വരന്റെ വര
ആലപ്പുഴ: അറുപത്തിനാലാമത് നെഹ്‌റു ട്രോഫി ജലോത്സവത്തിന്റെ ഭാഗ്യചിഹ്‌നമായി 'കളിത്തോണിയിലെ കുട്ടിക്കൊമ്പ'നെ തെരഞ്ഞെടുത്തു. 'മംഗളം' ദിനപത്രത്തിലെ അസിസ്റ്റന്റ് എഡിറ്റർ തിരുവല്ല കോയിപ്രം പൂവത്തൂർ വയക്കരവീട്ടിൽ സജിത്ത് പരമേശ്വരനാണ് ഭാഗ്യചിഹ്‌നം വരച്ചത്. പ്രശസ്ത സംവിധായകൻ ഫാസിൽ ഭാഗ്യചിഹ്‌നം പ്രകാശനം ചെയ്തു. സംവിധായകൻ ഫാസിലിന്റെ ആലപ്പുഴയിലെ വീട്ടിൽ നടന്ന ചടങ്ങിൽ നെഹ്‌റുട്രോഫി ബോട്ട്‌റേസ് സൊസൈറ്റി ചെയർപേഴ്‌സണായ ജില്ലാ കലക്ടർ ആർ. ഗിരിജയ്ക്ക് ഭാഗ്യചിഹ്‌നം നൽകിക്കൊണ്ടായിരുന്നു പ്രകാശനം. ജില്ലാ കലക്ടർ അധ്യക്ഷത വഹിച്ചു. ഭാഗ്യ ചിഹ്നഹ്‌നത്തിനായി ലഭിച്ച 84 എൻട്രികളിൽനിന്ന് ചിത്രകാരന്മാരായ സതീഷ് വാഴവേലി, ടി. ബേബി, സാംസ്‌കാര പ്രവർത്തകനായ ഹരികുമാർ വാലേത്ത് എന്നിവരടങ്ങിയ വിധി നിർണയ സമിതിയാണ് കുട്ടിക്കൊമ്പനെ തെരഞ്ഞെടുത്തത്. കുട്ടനാടൻ സംസ്‌കൃതിയുടെ പ്രതീകമായ പാളത്തൊപ്പിയണിഞ്ഞ കരിവീരൻ കായിക ശക്തിയുടെ പ്രതീകം കൂടിയാണെന്ന് വിധി നിർണയ സമിതി വിലയിരുത്തി.
ആലപ്പുഴ: അറുപത്തിനാലാമത് നെഹ്‌റു ട്രോഫി ജലോത്സവത്തിന്റെ ഭാഗ്യചിഹ്‌നമായി 'കളിത്തോണിയിലെ കുട്ടിക്കൊമ്പ'നെ തെരഞ്ഞെടുത്തു. 'മംഗളം' ദിനപത്രത്തിലെ അസിസ്റ്റന്റ് എഡിറ്റർ തിരുവല്ല കോയിപ്രം പൂവത്തൂർ വയക്കരവീട്ടിൽ സജിത്ത് പരമേശ്വരനാണ് ഭാഗ്യചിഹ്‌നം വരച്ചത്. പ്രശസ്ത സംവിധായകൻ ഫാസിൽ ഭാഗ്യചിഹ്‌നം പ്രകാശനം ചെയ്തു.
സംവിധായകൻ ഫാസിലിന്റെ ആലപ്പുഴയിലെ വീട്ടിൽ നടന്ന ചടങ്ങിൽ നെഹ്‌റുട്രോഫി ബോട്ട്‌റേസ് സൊസൈറ്റി ചെയർപേഴ്‌സണായ ജില്ലാ കലക്ടർ ആർ. ഗിരിജയ്ക്ക് ഭാഗ്യചിഹ്‌നം നൽകിക്കൊണ്ടായിരുന്നു പ്രകാശനം. ജില്ലാ കലക്ടർ അധ്യക്ഷത വഹിച്ചു. ഭാഗ്യ ചിഹ്നഹ്‌നത്തിനായി ലഭിച്ച 84 എൻട്രികളിൽനിന്ന് ചിത്രകാരന്മാരായ സതീഷ് വാഴവേലി, ടി. ബേബി, സാംസ്‌കാര പ്രവർത്തകനായ ഹരികുമാർ വാലേത്ത് എന്നിവരടങ്ങിയ വിധി നിർണയ സമിതിയാണ് കുട്ടിക്കൊമ്പനെ തെരഞ്ഞെടുത്തത്.
കുട്ടനാടൻ സംസ്‌കൃതിയുടെ പ്രതീകമായ പാളത്തൊപ്പിയണിഞ്ഞ കരിവീരൻ കായിക ശക്തിയുടെ പ്രതീകം കൂടിയാണെന്ന് വിധി നിർണയ സമിതി വിലയിരുത്തി.