- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പന്തളം കൊട്ടാരത്തിലെ തല മുതിർന്ന അംഗമായ രാധ തമ്പുരാട്ടി പറയുന്നു: 'ശബരിമലയിലെ അനുഷ്ഠാനങ്ങൾ തകർക്കാൻ ശ്രമിച്ച നീതിപീഠവും സർക്കാരും കണ്ണീര് കുടിക്കേണ്ടി വരും'; ഈ രാധ തമ്പുരാട്ടിയെ കണ്ടിട്ട് നല്ല പരിചയം തോന്നുന്നുവെന്ന് സജിത മഠത്തിൽ; സോഷ്യൽ മീഡിയയിലെ ഒരുവ്യാജപ്രചാരണം ഇങ്ങനെ
തിരുവനന്തപുരം: ശബരിമലയിൽ പ്രായഭേദമെന്യേ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിയുടെ അനുരണനങ്ങൾ സോഷ്യൽ മീഡിയയിൽ ശക്തമായി തുടരുകയാണ്. തങ്ങൾ പിന്തുണയ്ക്കുന്ന ഭാഗം വിശ്വിസിപ്പിക്കാൻ ചിലർ വ്യാജപ്രചാരണവുമായി രംഗത്തെത്തയിട്ടുണ്ട്. ശബരിമലയിലെ ആചാരങ്ങൾ തകർക്കാൻ ശ്രമിച്ച നീതിപീഠവും സർക്കാരും കണ്ണീര് കുടിക്കേണ്ടി വരും എന്നാണ് വ്യാജ സന്ദേശം. പന്തളം കൊട്ടാരത്തിലെ മുതിർന്ന അംഗമായ രാധ തമ്പുരാട്ടിയുടെ വാക്കുകൾ എന്ന പേരിലാണ് പ്രചരണം. സിനിമാ, നാടക നടി സജിതാ മഠത്തിലിന്റെ ചിത്രം ഉപയോഗിച്ചാണ് വ്യാജപ്രചാരണം. ശബരിമലയിൽ ഞങ്ങളുടെ പൂർവികർ രൂപപ്പെടുത്തിയ അനുഷ്ഠാനങ്ങൾ തകർക്കാൻ ശ്രമിച്ച നീതിപീഠവും സംസ്ഥാന സർക്കാരും ഒരുപാട് കണ്ണീര് കുടിക്കേണ്ടി വരും. ഇത് ഈ നാട് ഭരിച്ച രാജവംശത്തിന്റെ അമ്മയുടെ ശാപമായ് കരുതിക്കോളൂ. ഈ മാതൃശാപം എന്നും അഗ്‌നിയായി നീറി നിൽക്കട്ടെ എന്നാണ് സജിതയുടെ ചിത്രം സഹിതം പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത് വ്യാജ പ്രചരണത്തിനെതിരെ സജിത മഠത്തിൽ തന്നെ രംഗത്ത് വന്നിട്ടുണ്ട്. ഈ രാധ തമ്പുരാട്ടിയെ കണ്ടിട
തിരുവനന്തപുരം: ശബരിമലയിൽ പ്രായഭേദമെന്യേ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിയുടെ അനുരണനങ്ങൾ സോഷ്യൽ മീഡിയയിൽ ശക്തമായി തുടരുകയാണ്. തങ്ങൾ പിന്തുണയ്ക്കുന്ന ഭാഗം വിശ്വിസിപ്പിക്കാൻ ചിലർ വ്യാജപ്രചാരണവുമായി രംഗത്തെത്തയിട്ടുണ്ട്. ശബരിമലയിലെ ആചാരങ്ങൾ തകർക്കാൻ ശ്രമിച്ച നീതിപീഠവും സർക്കാരും കണ്ണീര് കുടിക്കേണ്ടി വരും എന്നാണ് വ്യാജ സന്ദേശം. പന്തളം കൊട്ടാരത്തിലെ മുതിർന്ന അംഗമായ രാധ തമ്പുരാട്ടിയുടെ വാക്കുകൾ എന്ന പേരിലാണ് പ്രചരണം. സിനിമാ, നാടക നടി സജിതാ മഠത്തിലിന്റെ ചിത്രം ഉപയോഗിച്ചാണ് വ്യാജപ്രചാരണം.
ശബരിമലയിൽ ഞങ്ങളുടെ പൂർവികർ രൂപപ്പെടുത്തിയ അനുഷ്ഠാനങ്ങൾ തകർക്കാൻ ശ്രമിച്ച നീതിപീഠവും സംസ്ഥാന സർക്കാരും ഒരുപാട് കണ്ണീര് കുടിക്കേണ്ടി വരും. ഇത് ഈ നാട് ഭരിച്ച രാജവംശത്തിന്റെ അമ്മയുടെ ശാപമായ് കരുതിക്കോളൂ. ഈ മാതൃശാപം എന്നും അഗ്‌നിയായി നീറി നിൽക്കട്ടെ എന്നാണ് സജിതയുടെ ചിത്രം സഹിതം പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്
വ്യാജ പ്രചരണത്തിനെതിരെ സജിത മഠത്തിൽ തന്നെ രംഗത്ത് വന്നിട്ടുണ്ട്. ഈ രാധ തമ്പുരാട്ടിയെ കണ്ടിട്ട് നല്ല പരിചയം തോന്നുന്നു (ഈ വൃത്തികേടുകൾ നിർത്താൻ എന്തു ചെയ്യാൻ സാധിക്കുമെന്നും സജിത ഫേസ്‌ബുക്ക് പോസ്റ്റിൽ ചോദിച്ചു. നേരത്തെ മരിച്ചു പോയ പന്തളം അമ്മയുടെ പേരിലും സിപിഎം പോളിറ്റ് ബ്യുറോ അംഗം സുഭാഷിണി അലിയുടെ അമ്മയും സ്വാതന്ത്ര്യ സമര സേനാനിയുമായ ക്യാപ്റ്റൻ ലക്ഷ്മിയുടെ ചിത്രം ഉപയോഗിച്ചും വ്യാജ പ്രചരണം നടന്നിരുന്നു.