- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്ത് വർഷം പ്രണയിനിയെ മുറിയിൽ ഒളിപ്പിച്ചു താമസിപ്പിച്ച സംഭവം; വനിതാ കമ്മിഷൻ ഇന്ന് യുവതിയുടെ മൊഴിയെടുക്കും; സജിതയെ ആരുമറിയാതെ താമസിപ്പിച്ചുവെന്ന വാദത്തിൽ ഉറച്ചു റഹ്മാൻ
നെന്മാറ: പത്ത് വർഷം പ്രണയിനിയെ മുറിയിൽ ഒളിപ്പിച്ചു താമസിപ്പിച്ച സംഭവത്തിൽ വനിതാ കമ്മിഷൻ ഇന്ന് യുവതിയുടെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തും. വിഷയത്തിൽ നെന്മാറ പൊലീസ് ഇന്ന് കമ്മിഷന് റിപ്പോർട്ട് നൽകും. 10 വർഷവും യുവതി റഹ്മാന്റെ വീട്ടിൽ കഴിഞ്ഞതിന് തെളിവുകളുണ്ടെന്നാണ് പൊലീസിന്റെ വാദം.
സംഭവത്തിൽ സംസ്ഥാന വനിതാ കമ്മിഷൻ നേരത്തെ സ്വമേധയാ കേസെടുത്തിരുന്നു. ദൈനംദിനകാര്യങ്ങൾ പോലും നിറവേറ്റാനാവാതെയാണ് യുവതി താമസിച്ചതെന്ന് വിശ്വസിക്കാനാകുന്നില്ലെന്നും മനുഷ്യാവകാശലംഘനം നടന്നതായാണ് വിലയിരുത്തലെന്നും കമ്മിഷൻ അംഗം ഷിജി ശിവജി പറഞ്ഞിരുന്നു.
യുവതിയുടെ ആരോഗ്യസ്ഥിതി പരിശോധിക്കണമെന്നും, കൗൺസിലിങ് നൽകണമെന്നും കമ്മിഷൻ നിർദ്ദേശം നൽകിയിരുന്നു. അതേസമയം മൂന്ന് മുറികളുള്ള തന്റെ വീട്ടിൽ കാമുകിയായ സജിതയെ ആറുമറിയാതെ താമസിപ്പിച്ചുവെന്ന വാദത്തിൽ ഉറച്ചുനിൽക്കുകയാണ് റഹ്മാൻ.
മറുനാടന് മലയാളി ബ്യൂറോ