- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്റ്റേജ് ഷോയിൽ പങ്കെടുക്കാനായി എത്തിയ നൃത്താധ്യാപികയെ വീട്ടിൽ താമസിപ്പിച്ചു; നേഴ്സായ ഭാര്യ പിണങ്ങിയതോടെ പേയിങ് ഗസ്റ്റിനെ വധുവായി സ്വീകരിച്ച് വിവാഹം കഴിച്ചു; സാമ്പത്തിക തർക്കം മൂർച്ഛിക്കവേ രണ്ടാം ഭാര്യ വിവാഹ മോചനം നടത്തിയിട്ടില്ലെന്ന് തിരിച്ചറിഞ്ഞു; അമേരിക്കയിലെ ഹൂസ്റ്റണിൽ താമസിക്കുന്ന സ്റ്റേജ് ഷോ സംഘാടകനായ അങ്കമാലിക്കാരൻ സാജു മാളിയേക്കൽ തനിക്ക് നഷ്ടമായ കോടികൾക്ക് വേണ്ടി കോടതിയിൽ നൽകിയ കേസിന്റെ വിവരങ്ങൾ പുറത്തു വിട്ട് മറുനാടൻ
അങ്കമാലി: ആദ്യവിവാഹബന്ധം നിലനിൽക്കേ നൃത്ത അദ്ധ്യാപിക അമേരിക്കൻ വ്യവസായിയെ വിവാഹം കഴിച്ച് സ്വത്തും പണവും തട്ടിയെടുത്തതു സംമ്പന്ധിച്ച കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. നെടുങ്കണ്ടം ചോറ്റുപാറ കല്ലാർ പട്ടം കോളനി പറനാട്ടുവീട്ടിൽ ശ്രീദേവി മാളിയേക്കൽ എന്ന ശ്രീദേവി സുരേഷിനെതിരെ അമേരിക്കൻ വ്യവസായിയായ അങ്കമാലി കറുകുറ്റി മാളിയേക്കൽ സജു നടത്തി വരുന്ന നിയമ നടപടികളെകുറിച്ചുള്ള പൂർണ്ണവിവരങ്ങളാണ് മറുനാടൻ പുറത്തുവിടുന്നത്. നെടുംങ്കണ്ടം പൊലീസിൽ പരാതി നൽകിയിട്ടും ഫലമുണ്ടാവാത്തതിനെത്തുടർന്ന് സജു ഇതുസംമ്പന്ധിച്ച് നെടുങ്കണ്ടം ജുഡിഷണൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ അന്യായം ഫയൽ ചെയ്യുകയായിരുന്നു. ഇതേത്തുടർന്ന് സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്താൻ കോടതി നെടുംങ്കണ്ടം പൊലീസിനോട് ആവശ്യപ്പെട്ടു.ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ 19-ന് എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് നെടുംങ്കണ്ടം പൊലീസ് ആന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഐ പി സി 193,196 ,406 ,420 ,494 ,495 ,496 ,34 തുടങ്ങിയ വകുപ്പുകളാണ് കേസിൽ ഉൾപ്പെടുത്തിട്ടുള്ളത്.2015 ഫെബ്രുവരി 2
അങ്കമാലി: ആദ്യവിവാഹബന്ധം നിലനിൽക്കേ നൃത്ത അദ്ധ്യാപിക അമേരിക്കൻ വ്യവസായിയെ വിവാഹം കഴിച്ച് സ്വത്തും പണവും തട്ടിയെടുത്തതു സംമ്പന്ധിച്ച കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. നെടുങ്കണ്ടം ചോറ്റുപാറ കല്ലാർ പട്ടം കോളനി പറനാട്ടുവീട്ടിൽ ശ്രീദേവി മാളിയേക്കൽ എന്ന ശ്രീദേവി സുരേഷിനെതിരെ അമേരിക്കൻ വ്യവസായിയായ അങ്കമാലി കറുകുറ്റി മാളിയേക്കൽ സജു നടത്തി വരുന്ന നിയമ നടപടികളെകുറിച്ചുള്ള പൂർണ്ണവിവരങ്ങളാണ് മറുനാടൻ പുറത്തുവിടുന്നത്. നെടുംങ്കണ്ടം പൊലീസിൽ പരാതി നൽകിയിട്ടും ഫലമുണ്ടാവാത്തതിനെത്തുടർന്ന് സജു ഇതുസംമ്പന്ധിച്ച് നെടുങ്കണ്ടം ജുഡിഷണൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ അന്യായം ഫയൽ ചെയ്യുകയായിരുന്നു.
ഇതേത്തുടർന്ന് സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്താൻ കോടതി നെടുംങ്കണ്ടം പൊലീസിനോട് ആവശ്യപ്പെട്ടു.ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ 19-ന് എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് നെടുംങ്കണ്ടം പൊലീസ് ആന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഐ പി സി 193,196 ,406 ,420 ,494 ,495 ,496 ,34 തുടങ്ങിയ വകുപ്പുകളാണ് കേസിൽ ഉൾപ്പെടുത്തിട്ടുള്ളത്.2015 ഫെബ്രുവരി 2-ന് അമേരിക്കയിൽ നടന്ന വിവാഹത്തിന്റെ സർട്ടിഫിക്കറ്റും മുൻ വിവാഹ ബന്ധം വേർപെടുത്തിയതായി കാണിച്ച് ശ്രീദേവി അമേരിക്കൻ കോടതിക്ക് നൽകിയ അഫിഡവേറ്റിന്റെ കോപ്പിയുമാണ് തെളിവായി കോടതിയിൽ സമർപ്പിച്ചിട്ടുള്ള രേഖകൾ.
തന്റെ സമ്പത്ത് തട്ടിയെടുക്കുക എന്ന ലക്ഷ്യത്തിൽ ശ്രീദേവി വ്യാജരേഖകൾ തയ്യാറാക്കി അമേരിക്കയിലെ കോടതിയിൽ നൽകിയെന്നും ഇതുപ്രകാരം താനും ശ്രീദേവിയുമായുള്ള വിവാഹം നടന്നെന്നും തുടർന്ന് പലവകയിൽ ശ്രീദേവിയും ബന്ധുക്കളും ചേർന്ന് 22 ലക്ഷം രൂപ കൈപ്പറ്റിയെന്നും ഇതുവരെ തിരിച്ചുനൽകാത്ത സാഹചര്യത്തിൽ നടത്തിയ അന്വേഷണത്തിൽ ഇവരുടെ മുൻ വിവാഹ ബന്ധം തുടരുന്നതായി മനസ്സിലായെന്നും അതിനാൽ ഇക്കാര്യത്തിൽ പ്രതി ഭാഗത്തുള്ളവർക്കെതിരെ 193,196 ,406 ,420 ,494 ,495 ,496 ,34 എന്നീ വകുപ്പുകൾ പ്രകാരമുള്ള ശിക്ഷാനടപടികൾ ഉണ്ടാവണമെന്നുമാണ് ഹർജിയിലെ ആവശ്യം.
പ്രമുഖ സിനിമതാരങ്ങളെ ഉൾപ്പെടുത്തി അമേരിക്കയിൽ നിരവധി പരിപാടികൾ സംഘടിപ്പിച്ചിട്ടുള്ള സജുവിന് ഈ കേസ്സിന് ആധാരമായ സംഭവ പരമ്പരകളുടെ പേരിൽ ഹൂസ്റ്റണിൽ സ്വന്തമായി നടത്തി വന്നിരുന്ന നൃത്ത-സംഗീത വിദ്യാലയവും നഷ്ടമായി. ഈ വിവാഹ ബന്ധത്തിന്റെ പേരിൽ തന്റെ കോടിക്കണക്കിന് രൂപ നഷ്ടമായെന്നും യാതൊരു രേഖകളും ഇല്ലാത്തിനാൽ ഈ തുക തിരിച്ചുപിടിക്കാനാവാത്ത അവസ്ഥയിലാണെന്നുമാണ് സജു അടുപ്പക്കാരുമായി പങ്കിട്ട വിവരം.
ശ്രീദേവിയാണ് കേസിലെ ഒന്നാം പ്രതി.ഇവരുടെ ആദ്യ ഭർത്താവ് ചോറ്റുപാറ കല്ലാർപ്പട്ടം കോളനി പറനാട്ടുവീട്ടിൽ സുരേഷ് ,മകൾ ഗീതു സുരേഷ് ,ശ്രീദേവിയുടെ പിതാവ് രാജപ്പൻ നായർ, മാതാവ് രാജമ്മ രാജപ്പൻ, സഹോദരൻ മോഹനൻ,ബന്ധുനെടുംങ്കണ്ടം അണക്കര നെറ്റിതൊഴുകൊച്ചറ ശോഭന ഇവരുടെ മകൾ അമ്പിളിമോൾ എന്നിവരാണ് യഥാക്രകമം 2 മുതൽ 8 വരെയുള്ള പ്രതികൾ. 22 ലക്ഷം രൂപ തട്ടിയെടുത്തതായിട്ടാണ് ഹർജിയിൽ ആരോപിച്ചിട്ടുള്ളത്.നൃത്താധാപികയുമായ ശ്രീദേവി ഭർത്താവായ പി ജി സുരേഷുമായുള്ള വിവാഹബന്ധം വേർപ്പെടുത്തിയെന്ന് തെറ്റിദ്ധരിപ്പിച്ചാണ് 15 വർഷമായി അമേരിക്കയിൽ സംഗീത-നൃത്ത വിദ്യാലയം നടത്തിവന്നിരുന്ന തന്നേ വിവാഹം കഴിച്ചതെന്നും പണം തട്ടിയെടുത്തതെന്നുമാണ് പരാതിക്കാരന്റെ പ്രധാന ആരോപണം.
വിവാഹത്തെയും തുടർന്ന് നടന്ന സംഭവങ്ങളെക്കുറിച്ചും സജി മാളിയേക്കൽ ഹർജിയിൽ വിവരിക്കുന്നത് ഇങ്ങിനെ...
കഴിഞ്ഞ 14 വർഷമായി അമേരിക്കയിൽ സംഗീത-നൃത്ത വിദ്യാലയം നടത്തി വരുന്ന കലാകാരനാണ് ഞാൻ. 2011-ൽ പ്രമുഖ കലാകാരന്മാരെ പങ്കെടുപ്പിച്ച് അമേരിക്കയിൽ നൃത്ത-സംഗീത പരിപാടി സംഘടിപ്പിച്ചിരുന്നു. ഈ പരിപാടിയിൽ നൃത്തം അവതരിപ്പിക്കാൻ അവസരം നൽകണം എന്ന് അഭ്യർത്ഥിച്ച് മക്കളോടൊപ്പം ശ്രീദേവി അങ്കമാലിയിലെ വീട്ടിലെത്തി എന്നേ കണ്ടു.
നൃത്ത പരിപാടി അവതരിപ്പിക്കാൻ അവസരം നൽകി. ഇതിന് ശേഷം സ്ഥാപനത്തിൽ തൊഴിലവസരമുണ്ടോ എന്ന് ശ്രീദേവി തിരക്കി. നൃത്ത അദ്ധ്യാപികയെ അന്വേഷിച്ച് നടന്നിരുന്ന സമയമായതിനാൻ നിയമ നടപടികൾ പൂർത്തിയാക്കി ഇവരെ സ്ഥാപനത്തിൽ നിയമിച്ചു. എന്റെ വീട്ടിൽ പെയിങ് ഗസ്റ്റായിട്ടായിരുന്നു ഇവർ താമസിച്ചിരുന്നത്. ഒരു ജിവനക്കാരി എന്ന നിലയിൽ മാത്രമാണ് ശ്രീദേവിയെ കണ്ടിരുന്നത്. നേഴ്സായ എന്റെ ഭാര്യ ജോലിക്കുപോകുമ്പോൾ കുട്ടികളേ നോക്കിയും മറ്റും ഇവർ കുടുംബത്തിന്റെ വിശ്വാസം പിടിച്ചുപറ്റി. ഈ കാലയളവിൽ കൃത്യമായി ശമ്പളം നൽകുകയും ചെയ്തിരുന്നു.
കുറച്ചുനാളുകൾക്ക് ശേഷം വിവാഹ ബന്ധം വേർപെടുത്തിയെന്നും പറഞ്ഞ് മക്കളെയും അമേരിക്കയിലേയ്ക്ക് കൊണ്ടുവന്നു. ഈ സമയത്ത് എന്റെ ഭാര്യ നിസ്സാര കാര്യങ്ങളുടെ പേരിൽ വഴക്ക് കൂടുന്നത് പതിവായി. ഇത് വിവാഹ മോചനത്തിൽ കലാശിച്ചു. മൂന്ന് മക്കളെ എൽപ്പിച്ചാണ് ഭാര്യ വിവാഹ ബന്ധം വേർപെടുത്തി വേറെ താമസം തുടങ്ങിയത്. ഈ സ്ഥിതിയിൽ ഒരു ദിവസം ശ്രീദേവി രാത്രി മുറിയിൽ എത്തി വിവാഹം കഴിക്കാൻ ആഗ്രഹമുണ്ട് എന്ന് അറിയിച്ചു. വീട്ടിൽ ആലോചിച്ചിട്ട് വിവരം അറിയിക്കാമെന്ന് പറഞ്ഞ് അവരെ മടക്കി. കാര്യങ്ങൾ ബോദ്ധ്യപ്പെടുത്തിയപ്പോൾ വിവാഹം കഴിക്കാൻ എന്റെ വീട്ടുകാർ നിർബന്ധിച്ചു. കുട്ടികളെ നോക്കാൻ ആളാവുമെന്നു കരുതിയാണ് വീട്ടുകാർ ഈ വിവാഹത്തിന് കൂട്ടുനിന്നത്.
നിയമപരമായി വിവാഹ ബന്ധം വേർപെടുത്തിയ രേഖ കൊണ്ടുവരാൻ ഈ ഘട്ടത്തിൽ ഞാൻ ശ്രീദേവിയോട് ആവശ്യപ്പെട്ടു. പിന്നാലെ നാട്ടിലെത്തി ഇവരുടെ മാതാപിതാക്കളെ കണ്ട് വിവാഹക്കാര്യം സംസാരിക്കുകയും ചെയ്തു. ഈ അവസരത്തിൽ നെടുംങ്കണ്ടത്തുള്ള അഭിഭാഷകൻ കെ സി സെബാസ്റ്റ്യൻ മുഖേന വിവാഹ ബന്ധം വേർപെടുത്തിയെന്ന് കാണിച്ചുള്ള സത്യാവാംങ്മൂലം തയ്യാറാക്കി നൽകി. ഇത് ഹാജരാക്കി അമേരിക്കയിലെ കോടതി വഴി വിവാഹം നടന്നു. എന്റെ ഭാര്യ വിവാഹമോചനം നേടാൻ കാരണം ശ്രീദേവി നുണക്കഥകൾ പ്രചരിപ്പിച്ചതു കൊണ്ടാണെന്ന് പിന്നീട് മനസ്സിലായി. മുൻ വിവാഹ ബന്ധം വേർപെടുത്തിയതായി തയ്യാറാക്കിയ സത്യാവാംങ്മൂലം വ്യാജമാണെന്നും മനസ്സിലാക്കി.
ഇതിനിടയിൽ നെടുംങ്കണ്ടത്തിനടുത്ത് ചോറ്റുപാറയിൽ തന്റെ മുൻ ഭർത്താവുമായുള്ള വിവാഹബന്ധം വേർപ്പെടുത്തിയതുമായി ബന്ധപ്പെട്ടുള്ള കരാർ പ്രകാരം ഒന്നര ഏക്കർ സ്ഥലം ലഭിച്ചു എന്നും ഇതിൽ പാതി അവകാശം തനിക്കാണെന്നും പറഞ്ഞ് വിശ്വസിപ്പിച്ചു. ഈ വസ്തു ഈടായി മുൻ ഭർത്താവ് സുരേഷ് ബാങ്കിൽ നിന്നും ലോണെടുത്തിട്ടുണ്ടെന്നും ഇത് അടച്ചു തീർത്താൽ ഭൂമിയുടെ മൊത്തം അവകാശം കിട്ടുമെന്നും ധരിപ്പിച്ച് ശ്രീദേവി 19 ലക്ഷം രൂപവാങ്ങി. ശ്രീദേവിയുടെ സഹോദരൻ മോഹനനും ബന്ധു ശോഭനയും ചേർന്ന് 1.65,000 രുപയും ശോഭനയുടെ മകൾ അമ്പിളിമോൾ 10,000 രൂപയും വാങ്ങി. ഈ തുകയും ആറ് മാസത്തിനുള്ളിൽ തിരിച്ച് നൽകാമെന്ന് പറഞ്ഞിട്ട് ഇതുവരെ ലഭിച്ചിട്ടില്ല.
മുൻ വിവാഹബന്ധം നിലനിൽക്കെ, ഇത് വേർപെടുത്തിയതായി വ്യാജ രേഖ ചമച്ച് ഞാനുമായുള്ള വിവാഹത്തിനായി ഈ കൃത്യമ രേഖ കോടതിയിൽ ഹാജരാക്കുകയും ചെയ്ത് കബളിപ്പിച്ച് പണം സമ്പാദിക്കണം എന്ന ലക്ഷ്യത്തിലായിരുന്നെന്ന് മനസ്സിലായതിന്റെ അടിസ്ഥാനത്തിലാണ് നിയമ നടപടിക്ക് തയ്യാറായിട്ടുള്ളത്. നീതി ലഭിക്കും വരെ ഇക്കാര്യത്തിൽ നിയമ നടപടികളുമായി മുന്നോട്ടുപോകും.