- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മകളുടെ മൃതദേഹം കാണേണ്ടിവന്ന ഒരമ്മയുടെ വിഭ്രാന്തിയായേ തനിക്കെതിരായ ആരോപണങ്ങളെ കാണുന്നൂള്ളൂ; ആരെങ്കിലും കരുതിക്കൂട്ടി അവരെക്കൊണ്ട് പറയിച്ചോ എന്നതിൽ സംശയമുണ്ട്; പോരായ്മകളുണ്ടെങ്കിൽ ആ അമ്മയോട് മാപ്പു പറയും: സാജു പോളിന് പറയാനുള്ളത്
പെരുമ്പാവൂർ: രാജ്യത്തെ നടുക്കിയ,ലോക മാദ്ധ്യമങ്ങളിൽ വരെ നിറഞ്ഞുനിൽക്കുന്ന സംഭവമാണ് പെരുമ്പാവൂരിൽ ദളിത് നിയമവിദ്യർത്ഥിനി ജിഷ കൊല്ലപ്പെട്ട സംഭവം. അരുംകൊലയുടെ വാർത്ത ആദ്യം പുറത്തുവന്നപ്പോൾ പ്രതിക്കൂട്ടിൽ നിന്നത് ആഭ്യന്തര വകുപ്പായിരുന്നു. പൊലീസിനും ആഭ്യന്തര വകുപ്പിനും എതിരായ പ്രതിഷേധം പ്രത്യക്ഷത്തിൽ ഉണ്ടാകുകയും ചെയ്തു. എന്നാൽ, ഇതിനിടെ ജിഷയുടെ മാതാവ് രാജേശ്വരിയെ സന്ദർശിക്കാനെത്തിയ ഇന്നസെന്റ് എംപിക്ക് മുമ്പിലും വി എസ് അച്യുതാനന്ദന്റെ മുമ്പിലും സ്ഥലം എംഎൽഎ സാജു പോളിനെതിരെ ആരോപണങ്ങൾ ഉന്നയിച്ചു. ഇതോടെ എംഎൽഎ പ്രതിക്കൂട്ടിലാകുകയും ചെയ്തു. എന്നാൽ, സംഭവത്തി്ൽ തന്റെ ഭാഗം വിശദീകരിച്ചു കൊണ്ട് സാജുപോൾ മറുനാടൻ മലയാളിയോട് സംസാരിച്ചു. ജിഷയുടെ മാതാവിന്റെ ആരോപണങ്ങൾക്ക് പിന്നിൽ മാറ്റാരുടെയെങ്കിലും പ്രേരണയുണ്ടോ എന്നാണ് തന്റെ സംശയമെന്നാണ് അദ്ദേഹം മറുനാടനോട് പറഞ്ഞത്. അല്ലെങ്കിൽ മകളുടെ മൃതദേഹം കാണേണ്ടി വന്ന മാതാവിന്റെ ദുരനുഭവമായാണ് ഇതിനെ കാണുന്നതെന്നും സാജു പോൾ മറുനാടനോട് വ്യക്തമാക്കി. സംഭവത്തെ കുറിച്ച് സാജു പോൾ വ്
പെരുമ്പാവൂർ: രാജ്യത്തെ നടുക്കിയ,ലോക മാദ്ധ്യമങ്ങളിൽ വരെ നിറഞ്ഞുനിൽക്കുന്ന സംഭവമാണ് പെരുമ്പാവൂരിൽ ദളിത് നിയമവിദ്യർത്ഥിനി ജിഷ കൊല്ലപ്പെട്ട സംഭവം. അരുംകൊലയുടെ വാർത്ത ആദ്യം പുറത്തുവന്നപ്പോൾ പ്രതിക്കൂട്ടിൽ നിന്നത് ആഭ്യന്തര വകുപ്പായിരുന്നു. പൊലീസിനും ആഭ്യന്തര വകുപ്പിനും എതിരായ പ്രതിഷേധം പ്രത്യക്ഷത്തിൽ ഉണ്ടാകുകയും ചെയ്തു. എന്നാൽ, ഇതിനിടെ ജിഷയുടെ മാതാവ് രാജേശ്വരിയെ സന്ദർശിക്കാനെത്തിയ ഇന്നസെന്റ് എംപിക്ക് മുമ്പിലും വി എസ് അച്യുതാനന്ദന്റെ മുമ്പിലും സ്ഥലം എംഎൽഎ സാജു പോളിനെതിരെ ആരോപണങ്ങൾ ഉന്നയിച്ചു. ഇതോടെ എംഎൽഎ പ്രതിക്കൂട്ടിലാകുകയും ചെയ്തു. എന്നാൽ, സംഭവത്തി്ൽ തന്റെ ഭാഗം വിശദീകരിച്ചു കൊണ്ട് സാജുപോൾ മറുനാടൻ മലയാളിയോട് സംസാരിച്ചു. ജിഷയുടെ മാതാവിന്റെ ആരോപണങ്ങൾക്ക് പിന്നിൽ മാറ്റാരുടെയെങ്കിലും പ്രേരണയുണ്ടോ എന്നാണ് തന്റെ സംശയമെന്നാണ് അദ്ദേഹം മറുനാടനോട് പറഞ്ഞത്. അല്ലെങ്കിൽ മകളുടെ മൃതദേഹം കാണേണ്ടി വന്ന മാതാവിന്റെ ദുരനുഭവമായാണ് ഇതിനെ കാണുന്നതെന്നും സാജു പോൾ മറുനാടനോട് വ്യക്തമാക്കി. സംഭവത്തെ കുറിച്ച് സാജു പോൾ വ്യക്തമാക്കിയത് ഇങ്ങനെ:
- താങ്കൾ എപ്പോഴാണ് ജിഷ കൊല്ലപ്പെട്ട വിവരം താങ്കൾ അറിയുന്നത്?
സംഭവദിവസം രാത്രി 9മണിയോടെയാണ് സംഭവത്തെക്കുറിച്ചറിയുന്നത്. 9.30 തോടെ ജിഷയുടെ വീട്ടിലെത്തി..
- ഈ സംഭവത്തിൽ താങ്കളുടെ ഇടപെടലുകൾ ?
സ്ഥലത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരിൽ നിന്നും വിവരങ്ങൾ മനസ്സിലാക്കി. രാത്രി തന്നെ എ ഡി ജി പി ഉൾപ്പെയുള്ളവരുമായി സംസാരിച്ചു. ഉടൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. തുടർന്ന് അവശയായ ജിഷയുടെ മാതാവ് രാജേശ്വരിയെ ആശുപത്രിയിലെത്തിക്കുന്നതിനും അവർക്ക് ഭക്ഷണവും വെള്ളവും മറ്റും ലഭ്യമാക്കുന്നതിനും നേതൃത്വം നൽകി. രാത്രി ഒരു മണിയോടെയാണ് ഇവിടെ നിന്നും മടങ്ങിയത്.
- ക്രൂരമായ കൊലപാതം പുറത്തറിയുന്നത് അഞ്ചാംദിവസമാണ് .താങ്കളുടെ ഇടപെടൽ ശക്തമായിരുന്നെങ്കിൽ ഇത്രയും ദിവസം ഈ സംഭവം പൊലീസിന് മൂടി വയ്ക്കാൻ കഴിയുമായിരുന്നോ?
തുടക്കം മുതൽ ഈ കേസ്സ് പൊലീസ് കൈകാര്യം ചെയ്തത് തികഞ്ഞ ലാഘവത്തോടെയാണ്. രാത്രി സംഭവ സ്ഥലത്ത് പൊലീസ് തിരച്ചിൽ നടത്തിയത് മൊബൈൽ ടോർച്ചിന്റെ വെളിച്ചത്തിലാണ്. ഈ കേസ്സ് വെളിച്ചം കാണാതിരിക്കുന്നതിന് പൊലീസിന്റെ ഭാഗത്തുനിന്നും ബോധപൂർവ്വമായ നീക്കവും ഉണ്ടായിട്ടുണ്ട്.
- എങ്കിൽ ഇക്കാര്യം എന്തുകൊണ്ട് താങ്കൾ മാദ്ധ്യമങ്ങളുമായി പങ്കുവച്ചില്ല. ഇത്തരത്തിൽ താങ്കളുടെ ഇടപെടൽ ഉണ്ടായിരുന്നെങ്കിൽ ഈ കേസിലെ പൊലീസിന്റെ നിരുത്തരവാദപരമായ ഇടപെടൽ നേരത്തെ പുറത്തുകൊണ്ടുവരാൻ കഴിയുമായുന്നല്ലോ?
ചെയ്യുന്ന കാര്യങ്ങൾ എല്ലാം പരസ്യപ്പെടുത്തി ജനശ്രദ്ധ നേടുന്നതിൽ എനിക്ക് താൽപര്യമില്ല. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന എല്ലാസ്ഥാനാർത്ഥികളും ബാവയോടൊപ്പം നിന്ന് ഫോട്ടോയെടുത്തു. ഇതിൽ നിന്നൊഴിവായ ഒരേഒരാൾ ഞാൻ മാത്രമാണ്. എന്നെ എന്റെ മണ്ഡലത്തിലെ ജനങ്ങൾക്കറിയാം.
- ജിഷയുടെ മാതാവ് താങ്കൾക്കെതിരെ ഗൗരവമായ ആരോപണങ്ങളാണല്ലോ ഉന്നയിച്ചിരിക്കുന്നത്?
മകളുടെ മൃതദ്ദേഹം കാണേണ്ടിവന്ന ഒരമ്മയുടെ മനസിന്റെ വിഭ്രാന്തിയായി മാത്രമേ ഞാനിതിനെ കാണുന്നുള്ളു ആരെങ്കിലും കരുതിക്കൂട്ടി എനിക്കെതിരെ അവരെക്കൊണ്ട് പറയിക്കുന്നതാണൊ എന്നും സംശമുണ്ട്.ഇതിന്റെയൊക്കെ പിന്നിൽ ഒരുപാട് ദുരൂഹതകളുണ്ട്.
- ഏതെങ്കിലും തരത്തിലുള്ള സഹായത്തിനായി ജിഷയോ മാതാവോ താങ്കളെ സമീപിച്ചിരുന്നോ?
ഒരു വർഷം മുമ്പ് മകളുടെ വിദ്യാഭ്യാസത്തിന്റെ ആവശ്യത്തിലേക്കായി സഹായം ആവശ്യപ്പെട്ട് രാജേശ്വരി എന്നെകാണാൻ ഓഫീസിൽ വന്നിരുന്നു. ഫീസ് ഇനത്തിൽ തുകയടക്കുന്നതു സംബന്ധിച്ച് കോളേജ് അധികൃതരുമായിയുണ്ടായിരുന്ന പ്രശ്‌നമാണ് ഇവർ പറഞ്ഞത്. അപ്പോൾ തന്നെ ജിഷയുടെ ഫീസ് ഞാൻ അടയ്ക്കാമെന്നും ഈ വിഷയത്തിൽ ജിഷയുടെ പഠിപ്പ് മുടങ്ങാൻ ഇടയാവരുതെന്നും നേരിട്ട് കോളേജ് മാനേജ്‌മെന്റിനെ അറിയിച്ചു. അപ്പോൾ കോളേജിലെ ഒരദ്ധ്യാപിക ജിഷയുടെ ഫീസ് അടച്ചുകൊള്ളാമെന്ന് എന്നെ അറിയിച്ചു. ഇത് ഞാൻ ജിഷയുടെ മാതാവിനെ അറിയിക്കുകയും കുറച്ച് രൂപ നൽകുകയും ചെയ്തു. ഏറെ സന്തോഷത്തോടെയാണ് അവർ അന്ന് ഓഫീസിൽ നിന്നും പിരിഞ്ഞത്. ഞാൻ പണം നൽകി സഹായിച്ചതായി ഈ സ്ത്രീ പലരോടും പറഞ്ഞതായും പിന്നീട് അറിഞ്ഞു. അന്ന് സഹായം തേടിയെത്തിയത് ജിഷയുടെ അമ്മയാണന്ന് അറിയുന്നത് പി എ വന്നുപറഞ്ഞപ്പോൾ മാത്രമാണ്. സംഭവത്തിലെ എന്റെ ഇടപെടലുകളിലെ സത്യാവസ്ഥ കാലം തെളിയിക്കും.
ജീവിച്ചിരിക്കുമ്പോൾ സ്വന്തം മക്കളുടെ മൃതശരീരം കാണുക എന്നുള്ളതാണ് ലോകത്ത് എതൊരു മാതാപിതാക്കൾക്കും ഏറ്റവും ബുദ്ധി മുട്ടായിട്ടുള്ളത്, അവർ പറഞ്ഞിട്ടുള്ള കാര്യങ്ങളിൽ, നവ മാദ്ധ്യമങ്ങളിൽ അടക്കം വന്ന ആരോപണങ്ങളിൽ എന്റെ പ്രതികരണമായി ഈ വീഡിയോകൾ കണക്കാക്കാവുന്നതാണ്. എന്റെ ഭാഗത്ത് നിന്നും എന്തെങ്ങിലും പോരായ്മകളോ വീഴ്ചകളോ സംഭവിച്ചിട്ടുണ്ടെങ്കിൽ ആ അമ്മയുടെ മുൻപിൽ എന്തു പ്രായശ്ചിത്തം ചെയ്യുന്നതിനും ഞാൻ തയ്യാറാണ്. ഈ അമ്മ വീടിന്റെ വിഷയവുമായി ബന്ധപ്പെട്ട് എന്നെ സമീപിച്ചിട്ടില്ല. എന്നെ ബന്ധപ്പെട്ട കാര്യം കോളേജ് ഫീസുമായി ബന്ധപ്പെട്ട കാര്യമാണ്. അത് പരിഹരിച്ചിരുന്നു. പട്ടികജാതി വകുപ്പിൽ നിന്ന് മുടക്കുഴയിൽ വീട് അനുവദിച്ചിട്ടുണ്ട്. ഇത്രയും ദിവസങ്ങൾ കഴിഞ്ഞിട്ടും ഈ കൊടും ക്രൂരതക്ക് ഉത്തരവാദികൾ ആയവരെ. കണ്ടു പിടിക്കാൻ സാധി ക്കാത്ത പൊലീസിന്റെ അനാസ്ഥക്ക് എതിരെ പ്രതികരിക്കുക എന്നുള്ളത് നമ്മുടെ ഓരോരുത്തരുടേയും ധാർമിക ഉത്തരവാദിത്തം ആണ്.
നേതാക്കളുടെയും മാദ്ധ്യമങ്ങളുടെയും സാന്നിധ്യത്തിൽ ജിഷയുടെ അമ്മ കരഞ്ഞുപറഞ്ഞ കാര്യങ്ങളാണ് സിപിഎമ്മിനും പെരുമ്പാവൂർ എംഎൽഎക്കും തിരിച്ചടിയായത്. സാജു പോൾ കള്ളനാണ്, തെണ്ടിയാണ്, അവനെ കൊല്ലണം എന്നാണ് ജിഷയുടെ അമ്മ ആശുപത്രിയിൽ അലമുറയിടുന്നത്. ഇടതുപക്ഷക്കാരായ ഈ ദലിത് കുടുംബം കനാൽ പുറമ്പോക്കിൽ വീടില്ലാതെ സാമൂഹിക വിരുദ്ധരുടെ അതിക്രമത്തിൽ പൊറുതിമുട്ടിയപ്പോൾ സഹായം അഭ്യർത്ഥിച്ച് ഓടിച്ചെന്നത് സാജുപോളിനടുത്തേക്കും സിപിഐ.എം പെരുമ്പാവൂർ ഏരിയാകമ്മിറ്റി ഓഫീസിലേക്കും ആയിരുന്നുവെന്നം പറഞ്ഞ് കോൺഗ്രസ് നേതാക്കളും രംഗം കൊഴുപ്പിച്ചു. ഇതോടെയാണ് എംഎഎൽഎ തന്റെ ഭാഗം വിശദീകരിച്ചു കൊണ്ട് രംഗത്തുവന്നത്.