മസ്‌കറ്റ്: താമസിക്കുന്ന കെട്ടിടത്തിന്റെ മുകളിൽ നിന്ന് കാൽതെന്നി താഴേക്ക് വീണ് മലയാളി മരിച്ചു. മസ്‌കറ്റിനടുത്ത് ഗുബ്രയിൽ ആണ് സംഭവം. കൊല്ലം സ്വദേശിയും പവർ പ്ലാന്റ് വിഭാഗത്തിലെ ഉദ്യോഗസ്ഥനായ വെളവൂർകോണം സ്വദേശി സജുമോൻ ആണ് മരിച്ചത്.

മുറിയിൽ നിന്ന് കെട്ടിടത്തിന്റെ മുകളിലെത്തിയ സജുമോൻ കാൽത്തെന്നി താഴേക്ക് വീഴുകയായിരുന്നു. സംഭവ സ്ഥലത്തുവെച്ചു തന്നെ മരണം സംഭവിച്ചിരുന്നു.