- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാർണിവലിനു സജീവമാകാൻ സഖി വീണ്ടും
ഡബ്ലിൻ: അയർലണ്ടിലെ സ്ത്രീ സംഘടനയായ സഖി ഇത്തവണ കാർണിവലിനു വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന വനിതകളെ ഉൾപ്പെടുത്തിക്കൊണ്ട് സജീവമാകുന്നു, അയർലണ്ടിലെ മലയാളികൾക്കിടയിൽ സുപരിചിതമായിക്കൊണ്ടിരിക്കുന്ന ലോകപ്രശസ്തമായ വ്യായാമ പരിശീലന രീതിയായ സുംബയുടെ പ്രദർശനം അയർലണ്ടിലെ ഏക മലയാളി പരിശീലകയായ സരിക രവീന്ദ്രന്റെ നേതൃത്വത്തിൽ സഖി അണിയിച്ചൊരുക്കുന്നു. സാധാരണ വ്യായാമ പരിശീലന രീതികളിൽ നിന്നും തികച്ചും വ്യതസ്തമായ സുംബയുടെ ഗുണങ്ങളെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുക എന്നതാണ് സഖി ഇതിലൂടെ ലകഷ്യമിടുന്നത് .മികച്ച കോസ്‌മെടിക്‌സ് ഉല്പന്നങ്ങളുടെ വില്പനയുമായി ബന്ധപ്പെട്ട വനിതകളെയും, രുചിയൂറും ലഘുഭക്ഷണ ഉല്പന്നങ്ങളുടെ വിപണനവുമായി ബന്ധപ്പെട്ട വനിതകളെയും ഉൾപ്പെടുത്തി അവർക്കുവേണ്ട പ്രോത്സാഹനം നൽകുന്നതിനുമാണ് സഖി തങ്ങളുടെ കാർണിവൽ ദിനം ഇത്തവണ വിനിയോഗിക്കുന്നത്.ജൂൺ 18 ന് നടക്കുന്ന കാർണിവലിനു ഏവരെയും സ്വാഗതം ചെയ്യുന്നതായി സഖി അയർലണ്ട് അറിയിച്ചു.
ഡബ്ലിൻ: അയർലണ്ടിലെ സ്ത്രീ സംഘടനയായ സഖി ഇത്തവണ കാർണിവലിനു വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന വനിതകളെ ഉൾപ്പെടുത്തിക്കൊണ്ട് സജീവമാകുന്നു,
അയർലണ്ടിലെ മലയാളികൾക്കിടയിൽ സുപരിചിതമായിക്കൊണ്ടിരിക്കുന്ന ലോകപ്രശസ്തമായ വ്യായാമ പരിശീലന രീതിയായ സുംബയുടെ പ്രദർശനം അയർലണ്ടിലെ ഏക മലയാളി പരിശീലകയായ സരിക രവീന്ദ്രന്റെ നേതൃത്വത്തിൽ സഖി അണിയിച്ചൊരുക്കുന്നു. സാധാരണ വ്യായാമ പരിശീലന രീതികളിൽ നിന്നും തികച്ചും വ്യതസ്തമായ സുംബയുടെ ഗുണങ്ങളെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുക എന്നതാണ് സഖി ഇതിലൂടെ ലകഷ്യമിടുന്നത് .
മികച്ച കോസ്‌മെടിക്‌സ് ഉല്പന്നങ്ങളുടെ വില്പനയുമായി ബന്ധപ്പെട്ട വനിതകളെയും, രുചിയൂറും ലഘുഭക്ഷണ ഉല്പന്നങ്ങളുടെ വിപണനവുമായി ബന്ധപ്പെട്ട വനിതകളെയും ഉൾപ്പെടുത്തി അവർക്കുവേണ്ട പ്രോത്സാഹനം നൽകുന്നതിനുമാണ് സഖി തങ്ങളുടെ കാർണിവൽ ദിനം ഇത്തവണ വിനിയോഗിക്കുന്നത്.
ജൂൺ 18 ന് നടക്കുന്ന കാർണിവലിനു ഏവരെയും സ്വാഗതം ചെയ്യുന്നതായി സഖി അയർലണ്ട് അറിയിച്ചു.