- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തട്ടിക്കൊണ്ട് പോകലിൽ ഏര്യാ സെ്ക്രട്ടറിക്ക് സംഭവിച്ചത് ചെറിയ ജാഗ്രത കുറവ് മാത്രം; വിഷയത്തിൽ ഇടപെട്ടത് മറ്റൊരു പാർട്ടി കമ്മറ്റിയുടെ നിർദ്ദേശത്തെ തുടർന്ന്; കളമശ്ശേരിയിലെ തട്ടിക്കൊണ്ട് പോകലിൽ സക്കീർ ഹുസൈനെ കുറ്റവിമുക്തനാക്കി എളമരം കമ്മീഷൻ
കൊച്ചി: വ്യവസായിയെ തട്ടിക്കൊണ്ടുപോയി തടങ്കലിൽ വെച്ച് പീഡിപ്പിച്ചുവെന്ന ആരോപണത്തിൽ സി.പി.എം. ജില്ലാ കമ്മിറ്റി അംഗവും മുൻ ഏരിയ സെക്രട്ടറിയുമായ വി എം. സക്കീർ ഹുസൈനെ പാർട്ടി കുറ്റവിമുക്തനാക്കി. ആരോപണത്തെക്കുറിച്ച് അന്വേഷണം നടത്തിയ എളമരം കരീം ഏകാംഗ കമ്മിഷനാണ് സക്കീർ കുറ്റക്കാരനല്ലെന്നും ചെറിയ ജാഗ്രതക്കുറവ് മാത്രമാണ് ഉണ്ടായതെന്നുമുള്ള റിപ്പോർട്ട് പാർട്ടി സംസ്ഥാന നേതൃത്വത്തിന് സമർപ്പിച്ചത്. പാർട്ടിനേതൃത്വം അംഗീകരിച്ച റിപ്പോർട്ട് തിങ്കളാഴ്ച ജില്ലാ സെക്രട്ടേറിയറ്റിലും ജില്ലാ കമ്മിറ്റിയിലും അവതരിപ്പിച്ചു. മറ്റൊരു പാർട്ടി കമ്മിറ്റിയിൽ നിന്നുള്ള നിർദേശത്തെത്തുടർന്ന് ഏരിയ സെക്രട്ടറി എന്ന നിലയിൽ ഇടപെടുകമാത്രമാണുണ്ടായത്. എന്നാൽ, വിവാദവിഷയത്തിൽ ഇടപെടുമ്പോൾ വേണ്ട ജാഗ്രത കാട്ടിയില്ല. അതുകൊണ്ട് സക്കീറിനെതിരെ പാർട്ടിതലത്തിൽ ശിക്ഷാ നടപടികളുടെ ആവശ്യമില്ലെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ഇതോടെ ഏര്യാ സെക്രട്ടറി സ്ഥാനം സക്കീറിന് തിരിച്ചു നൽകാനുള്ള സാധ്യതയാണ് തെളിയുന്നത്. എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാന
കൊച്ചി: വ്യവസായിയെ തട്ടിക്കൊണ്ടുപോയി തടങ്കലിൽ വെച്ച് പീഡിപ്പിച്ചുവെന്ന ആരോപണത്തിൽ സി.പി.എം. ജില്ലാ കമ്മിറ്റി അംഗവും മുൻ ഏരിയ സെക്രട്ടറിയുമായ വി എം. സക്കീർ ഹുസൈനെ പാർട്ടി കുറ്റവിമുക്തനാക്കി. ആരോപണത്തെക്കുറിച്ച് അന്വേഷണം നടത്തിയ എളമരം കരീം ഏകാംഗ കമ്മിഷനാണ് സക്കീർ കുറ്റക്കാരനല്ലെന്നും ചെറിയ ജാഗ്രതക്കുറവ് മാത്രമാണ് ഉണ്ടായതെന്നുമുള്ള റിപ്പോർട്ട് പാർട്ടി സംസ്ഥാന നേതൃത്വത്തിന് സമർപ്പിച്ചത്. പാർട്ടിനേതൃത്വം അംഗീകരിച്ച റിപ്പോർട്ട് തിങ്കളാഴ്ച ജില്ലാ സെക്രട്ടേറിയറ്റിലും ജില്ലാ കമ്മിറ്റിയിലും അവതരിപ്പിച്ചു.
മറ്റൊരു പാർട്ടി കമ്മിറ്റിയിൽ നിന്നുള്ള നിർദേശത്തെത്തുടർന്ന് ഏരിയ സെക്രട്ടറി എന്ന നിലയിൽ ഇടപെടുകമാത്രമാണുണ്ടായത്. എന്നാൽ, വിവാദവിഷയത്തിൽ ഇടപെടുമ്പോൾ വേണ്ട ജാഗ്രത കാട്ടിയില്ല. അതുകൊണ്ട് സക്കീറിനെതിരെ പാർട്ടിതലത്തിൽ ശിക്ഷാ നടപടികളുടെ ആവശ്യമില്ലെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ഇതോടെ ഏര്യാ സെക്രട്ടറി സ്ഥാനം സക്കീറിന് തിരിച്ചു നൽകാനുള്ള സാധ്യതയാണ് തെളിയുന്നത്. എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുത്തിട്ടില്ല. എന്നാൽ, കുറ്റവിമുക്തനാക്കപ്പെട്ട സക്കീർ ഹുസൈനെ വീണ്ടും കളമശ്ശേരി ഏരിയ സെക്രട്ടറി ആക്കണോ എന്ന കാര്യത്തിൽ സംസ്ഥാന കമ്മിറ്റി തീരുമാനമൊന്നും പറഞ്ഞില്ല. ഇക്കാര്യത്തിൽ ജില്ലാ കമ്മിറ്റിക്ക് തീരുമാനമെടുക്കാമെന്നാണ് സംസ്ഥാനനേതൃത്വം അറിയിച്ചത്.
എന്നാൽ, സക്കീർ ഹുസൈനെ വീണ്ടും സെക്രട്ടറിയാക്കുന്ന കാര്യത്തിൽ ജില്ലാ കമ്മിറ്റിയിൽ വ്യത്യസ്തമായ അഭിപ്രായമാണ് ഉയർന്നത്. അതുകൊണ്ട് തത്കാലത്തേക്ക് തീരുമാനമെടുത്തിട്ടില്ല, എളമരം കമ്മിഷൻ കളമശ്ശേരി ഏരിയാ കമ്മിറ്റിയിൽ നിന്നും വ്യവസായിയിൽ നിന്നും അഭിപ്രായങ്ങൾ കേട്ടശേഷമാണ് റിപ്പോർട്ട് സമർപ്പിച്ചത്. കളമശ്ശേരിയിലെ വ്യവസായി ജൂബി പൗലോസിനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലാണ് നവംബർ നാലിന് ജില്ലാ സെക്രട്ടേറിയറ്റ് സക്കീർ ഹുസൈനെ കളമശ്ശേരി ഏരിയ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കം ചെയ്തത്. ജില്ലാ സെക്രട്ടേറിയറ്റിന്റെ തീരുമാനം അംഗീകരിച്ച സംസ്ഥാന സെക്രട്ടേറിയറ്റ് സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ എളമരം കരീമിനെ ചുമതലപ്പെടുത്തുകയായിരുന്നു.
ഏരിയ സെക്രട്ടറി എന്ന നിലയിൽ സക്കീർ ഹുസൈൻ വിഷയത്തിൽ ഇടപെടുക മാത്രമാണ് ഉണ്ടായതെന്നും എന്നാൽ, അക്കാര്യം കമ്മിറ്റിയെ ബോധ്യപ്പെടുത്തുന്ന കാര്യത്തിൽ ജാഗ്രത കാട്ടിയില്ലെന്നുമാണ് അന്വേഷണ കമ്മിഷന്റെ കണ്ടെത്തൽ. വിവാദവിഷയത്തിൽ ഇടപെടുമ്പോൾ വേണ്ട ജാഗ്രത കാട്ടിയില്ല. അതുകൊണ്ട് സക്കീറിനെതിരെ പാർട്ടിതലത്തിൽ ശിക്ഷാ നടപടികളുടെ ആവശ്യമില്ലെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. കളമശ്ശേരി ഏരിയ കമ്മിറ്റിയിൽ നിന്നുള്ള ഭൂരിപക്ഷ അംഗങ്ങളും കമ്മിഷനു മുന്നിൽ സക്കീർ ഹുസൈന് എതിരെയാണ് മൊഴി നൽകിയിരിക്കുന്നത്. ആ പശ്ചാത്തലത്തിൽ സക്കീറിനെ വീണ്ടും ഏരിയ സെക്രട്ടറിയാക്കാൻ കഴിയില്ലെന്നാണ് വിലയിരുത്തൽ.
ഈ സാഹചര്യത്തിൽ ടി.കെ. മോഹനൻ തന്നെ സെക്രട്ടറിയുടെ ചുമതല വഹിക്കട്ടെയെന്നാണ് തീരുമാനം. അന്വേഷണ കമ്മിഷൻ റിപ്പോർട്ട് സക്കീറിന് അനുകൂലമായിരിക്കുമെന്ന് നേരത്തെ തന്നെ പാർട്ടി നേതൃത്വത്തിന് അറിയാമായിരുന്നു. അതുകൊണ്ടുതന്നെ പാർട്ടിവേദികളിൽ അദ്ദേഹം പങ്കെടുക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയിരുന്നില്ല. ഇപ്പോൾ നടന്നുവരുന്ന പാർട്ടിക്ലാസുകളിൽ സക്കീർ ഹുസൈൻ അദ്ധ്യാപകനായി നേരത്തെ തന്നെ നിയോഗിക്കപ്പെടുകയും ചെയ്തിരുന്നു.