ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ സാക്ഷരതാ കോഴ്സ് രണ്ടാം ബാച്ചിലെ പഠിതാക്കളുടെ പരീക്ഷയായ മികവുത്സവം നവംബർ ഏഴ് മുതൽ 14 വരെ നടക്കും. ജില്ലയിൽ 4221 പേരാണ് പരീക്ഷയ്ക്കായി തയ്യാറെടുക്കുന്നത്.

പഠിതാക്കൾക്ക് ആത്മവിശ്വാസം പകരാനും തുടർപഠനം നടത്തുന്നതിന് പ്രോത്സാഹിപ്പിക്കുന്നതിനുമായി തദ്ദേശ സ്ഥാപനങ്ങളിലെ സാക്ഷരതാ സമിതികളുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്.