കൊച്ചി: മാണിക്യ മലരായ പൂവി എന്ന ഒറ്റ ഗാനത്തിലൂടെ ഇന്ത്യ മുഴുവൻ താരമായ പെൺകുട്ടിയാണ് തൃശൂരുകാരിയായ പ്രിയ വാര്യർ. ഒരു കണ്ണിറുക്കലിലൂടെ ഇൻസ്റ്റഗ്രാമിൽ അമ്പത് ലക്ഷത്തിലധികം ഫോളോവേഴ്‌സിനെ നേടിയ താരമായ പ്രിയ ഇൻസ്റ്റാഗ്രാമിലെ ഇൻഫ്‌ളുവൻസർ മാർക്കറ്റിങിന്റേയും താരമാണ്.

സോഷ്യൽ മീഡിയയിൽ താരമാകുന്നത് സാധാരണ ഗതിയിൽ പെട്ടന്നാണ്. അത്തരത്തിൽ താരമായ പ്രിയയെ കടത്തി വെട്ടാൻ ഒരു ഡൽഹിക്കാരി പെൺകുട്ടി എത്തിയിരിക്കുകയാണ്. ബോം ദിഗി ദിഗി എന്ന ഹിറ്റ് ബോളിവുഡ് ഡാൻസ് നമ്പറിലൂടെ പ്രശസ്ഥയായ സാക്ഷി മാലിക് എന്ന പെൺ കുട്ടിയാണ് ഇത്.

സാക്ഷിയെ നിരവധി പേരാണ് ഇൻസ്റ്റ്ഗ്രാം വഴി ഫോളോ ചെയ്യുന്നത്. സാക്ഷി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങൾക്ക് അൻപതിനായിരത്തിനും മുകളിലാണ് ലൈക്കുകളും ലഭിക്കുന്നത്. പത്ത് ലക്ഷം പേരാണ് ഇപ്പോൾ സാക്ഷിയെ ഫേസ്‌ബുക്കിൽ ഫോളോ ചെയ്യുന്നത്.

 

 

Know your worth. Then add tax.

A post shared by Sakshi Malik (@sakshix) on

 

A post shared by Sakshi Malik (@sakshix) on