- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
ഒത്തൊരുമയുടെ സന്ദേശമുണർത്തി ശക്തി തിയറ്റേഴ്‌സ് അബുദാബിയുടെ ഓണസദ്യ
ശക്തി തിയറ്റേഴ്‌സ് അബുദാബി കേരള സോഷ്യൽ സെന്റെറിൽ നടത്തിയ ഇത്തവണത്തെ ഓണസദ്യ ഒത്തൊരുമയുടെ സന്ദേശം നല്കുന്നതായി മാറി.അബുദാബിയിൽ വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന തൊഴിലാളികളടക്കം,വ്യത്യസ്ത മതവിശ്വാസികളും, ആശയകാരും,വ്യവസായ പ്രമുഖരും ,വിവിധ സാംസ്‌കാരിക സംഘടന പ്രതിനിധികളും തുടങ്ങി ജീവിതത്തിന്റെ എല്ലാ രംഗങ്ങളിലുമുള്ള ആളുകൾ ഓണസദ്യയിൽ
ശക്തി തിയറ്റേഴ്‌സ് അബുദാബി കേരള സോഷ്യൽ സെന്റെറിൽ നടത്തിയ ഇത്തവണത്തെ ഓണസദ്യ ഒത്തൊരുമയുടെ സന്ദേശം നല്കുന്നതായി മാറി.അബുദാബിയിൽ വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന തൊഴിലാളികളടക്കം,വ്യത്യസ്ത മതവിശ്വാസികളും, ആശയകാരും,വ്യവസായ പ്രമുഖരും ,വിവിധ സാംസ്‌കാരിക സംഘടന പ്രതിനിധികളും തുടങ്ങി ജീവിതത്തിന്റെ എല്ലാ രംഗങ്ങളിലുമുള്ള ആളുകൾ ഓണസദ്യയിൽ പങ്കെടുത്തു.
കേരളത്തിൽ നിന്നും വന്ന പാചക വിദഗ്ദൻ പ്രമോദ്.ജി.ഉണ്ണിയുടെ നേതൃത്വത്തിലാണ് ഓണസദ്യ ഒരുക്കിയിരുന്നത്. അബുദാബിയുടെ വിവിധ ഭാഗങ്ങളിൽനിന്നും രണ്ടായിരത്തിലധികം പേർ സദ്യ കഴിക്കാൻ എത്തിയിരുന്നു.ശക്തി തിയറ്റേഴ്‌സ് പ്രസിഡന്റെ് കെടിഹമീദ്, ജനറൽസെക്രട്ടറി ഗോവിന്ദൻ, ഓണസദ്യ കോർഡിനേഷൻ കമറ്റി അംഗങ്ങളായ പത്മനാഭൻ, ബീരാൻകുട്ടി, കൃഷ്ണകുമാർ, കെ.ബി.മുരളി,മധുപരവൂർ.പ്രകാശ് പല്ലികട്ടിൽ, ജമാൽമുക്കുതല,രവി കല്ലിയോട്ട്,മനോഹരൻ,രവിന്ദ്രൻ,മുജീബ്അത്തംപറമ്പിൽ സുനിൽ മാടമ്പി,രാജൻ കഞ്ഞങ്ങാട്,ബാബുരാജ് പീലികോട് എന്നിവരുടെ മേൽനോട്ടത്തിൽ 250 തോളം വരുന്ന ശക്തിയുടെ പുരുഷ വനിതാ പ്രവർത്തകരും കൂടെ ബാലസംഘം കൂട്ടുകാരും ചേർന്നാണ് ഓണസദ്യ തയ്യാറാക്കാൻ നേതൃത്വം നൽകിയിത്.
ചിട്ടയായ നടത്തിപ്പ് കൊണ്ടും ബഹുജന പങ്കാളിത്തം കൊണ്ടും അബുദാബി കേരള സോഷ്യൽ സെന്ററിൽ ശക്തി തിയറ്റേഴ്‌സ് അബുദാബി നടത്തിയ ഓണസദ്യ വൻവിജയമാക്കിത്തീർത്ത എല്ലാ ശക്തി കുടുബങ്ങളെകും മറ്റു അഭ്യുദയകാംക്ഷികൾക്കും ഭാവാഹികൾ നന്ദി അറിയിച്ചു.