ക്തി തീയറ്റേഴ്‌സ് അബുദാബിയുടെ പ്രതിമാസ ചർച്ചയുടെ ഭാഗമായി നടത്തുന്ന അകത്തളം സംവാദ വേദിയിൽ പ്രശസ്ത എഴുത്തുകാരനും കഥാകൃത്തുമായ അഷ്റഫ് പെങ്ങാട്ടയിലിന് ആദരമൊരുക്കി. ഗ്രൗണ്ട് സീറോ , മണൽ ഘടികാരം എന്നീകൃതികളുടെ ആസ്വാദനവും ചർച്ചയും നടന്നു... അബുദാബി കേരള സോഷ്യൽസെന്ററിന്റെ വേദിയിൽ നടന്ന സാംസ്‌കാരിക കൂട്ടായ്മയിൽ കലാകാരനും,സാംസ്‌കാരിക പ്രവർത്തകനുമായ മൊയ്ദീൻ കോയ മുഖ്യാതിഥി ആയിരുന്നു.

സാമൂഹ്യ പ്രാധാന്യമുള്ള വിഷയങ്ങൾ അഷറഫിന്റെ ഭാവിരചനകളെ സമ്പുഷ്ടമാക്കാൻ സഹായകമാകട്ടെ എന്ന് അദ്ദേഹംആമുഖപ്രഭാഷണത്തിൽ പറഞ്ഞു... പ്രവാസികൾക്കിടയിൽ നിന്നും ഉയർന്നു വന്നശ്രദ്ധേയനായ എഴുത്തുകാരനാണ് അഷ്റഫ് എന്ന് പ്രശസ്ത എഴുത്തുകാരൻ
സർജു ചാത്തന്നൂർ അഭിപ്രായപ്പെട്ടു.

അഷ്റഫിന്റെ കൃതികളായ ഗ്രൗണ്ട് സീറോയിലെയും ,മണൽ ഘടികാരത്തിലെയും രണ്ടു കഥകൾ ,ബാബുരാജ് പീലിക്കോടും, ജമാൽ മുക്കുതലയും അവതരിപ്പിച്ചു...കണ്ണൻ ദാസ് ,ഷെറിൻ വിജയൻ,സുനിൽ മാടമ്പി, കെ.ടി.ഓഅബ്ദുറഹിമാൻ, രമേശ് നായർ, സുനീർ , റഫീഖ് സക്കറിയ,ഷമീന ഒമർ,എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.അഷ്റഫ് പെങ്ങാട്ടയിൽചർച്ചകൾക്ക് മറുപടി പറഞ്ഞു.

ശക്തി തീയറ്റേഴ്‌സ് പ്രസിഡന്റ് .വി.പികൃഷ്ണകുമാർ അധ്യക്ഷത വഹിച്ച യോഗത്തിന് ശക്തി തീയറ്റേഴ്‌സ് മീഡിയകോർഡിനേറ്റർ റഫീഖ് അലി സ്വാഗതവും, ശക്തി സാഹിത്യ വിഭാഗം സെക്രട്ടറി റഫീഖ് സക്കറിയ നന്ദിയും പറഞ്ഞു..