അബുദാബി മുസ്സഫ: ശക്തി തിയറ്റേഴ്‌സ് അബുദാബിയുടെ ആഭിമുഖ്യത്തിൽ മുസ്സഫയിൽ 'സാംസ്‌കാരിക സമ്മേളനവും കലാസന്ധ്യ'യും, മലയാള സിനിമാ രംഗത്തെ പ്രമുഖ തിരക്കഥാകൃത്തും, സംവിധായകനുമായ രൺജി പണിക്കർ മുസ്സഫ അബുദാബി മലയാളി സമാജത്തിൽ നടന്ന ചടങ്ങിൽ ഉദ്ഘാടനം ചെയ്തു.

നമ്മുടെ നാട്ടിൽ ഏറ്റവും വലിയ വിഷയം, വിഷയങ്ങളുമായി ബന്ധപ്പെട്ട ചർച്ചകളാണെന്നും, രണ്ടു വർഷകാലമായി രാഷ്ട്രീയ ഭരണകൂടമായി ബന്ധപ്പെടുത്തി ഒരു വീരവനിത നമ്മുടെ ചർച്ച വിഷയങ്ങളിൽ നിറഞ്ഞു നിൽകുന്നത് കേരളിയസമൂഹം കണ്ടുവരികയാണെന്നും രഞ്ജി പണിക്കർ പറ്ഞ്ഞു.

കേരള ചരിത്രത്തിൽ മഹത്തായ സംഭാവനകൾ നൽകിയിട്ടുള്ള ഒരുപാട് സ്ത്രികൾ നമ്മുക്കിടയിൽ ഉണ്ടായിട്ടും, അവർകൊന്നും കൊടുകാത്ത വീരപരിവേഷങ്ങളാണ് ഈ വനിതയ്ക്ക് നമ്മുടെ മുഖ്യധാരമാദ്ധ്യമങ്ങളും ചാനലുകളും ചാർത്തി കൊടുകുന്നത്. ഇത്ര അധികം വാർത്താശ്രദ്ധ നേടുന്ന ഒരു വ്യക്തിയിലേക് കേരളത്തിന്റെ സാംസ്‌കാരിക ജീവിതം അധ:പതിച്ചു പോകുപ്പോൾ നമ്മുടെ മാദ്ധ്യമനിലവാരം ഏതു രീതിയിലേക്ക് തരംതാണ് പോകുന്നു എന്ന് നാം മനസ്സിലാകേണ്ടതുണ്ട്. നിലവാരം എന്നത് കേരളത്തെ സംബധിച്ച് വലിയ വിഷയം തന്നെയാണ്. കേരളിയ പൊതു ജീവിതത്തിന്റെ പലതിന്റെയും നിലവാരത്തെക്കുറിച്ച് യാതൊരു ആകാംഷയും ഇല്ലാതെയാണ് നമ്മടെ ഭരണാധികാരികൾ ഭരിച്ചുകൊണ്ടിരുന്നത്

.നമ്മടെ പൊതു വിദ്യാഭ്യാസ നിലവാരത്തിന്റെ കാര്യത്തിൽ കേരളം ഏറ്റവും മികച്ച വിദ്യാഭ്യാസ മാതൃക സംസ്ഥാനമായിരുന്നു. ഏറ്റവും താഴെ കിടയില്ലുള്ളവർക്ക് പോലും നിർബന്ധിത വിദ്യാഭ്യാസം കൊടുത്തിരുന്ന കേരള മോഡൽ എന്ന വിദ്യാഭ്യാസവികസന മാതൃക നമ്മുക്ക് ഉണ്ടായിരുന്നു. പൊതുജന ആരോഗ്യത്തിന്റെ കാര്യത്തിലും വളരെ മികച്ചനിന്നിരുന്നു,ഏറ്റവും താഴെ കിടയില്ലുള്ള ആളുകൾക്ക് ചികിത്സയും മരുന്നും കിട്ടിരുന്ന പൊതുജന ആരോഗ്യസമ്പ്രദായം കേരളത്തിൽ ഉണ്ടായിരുന്നു.പൊതുവിതരണ സമ്പ്രദായം ഏറ്റവും ശക്തമായ രീതിയിൽ നടപ്പിലാക്കിയിരുന്ന സംസ്ഥാനം ആയിരുന്നു നമ്മുടെ കൊച്ചു കേരളം. എന്നാൽ ഇതിനെല്ലാം അപചയം സംഭവിച്ചിരിക്കുന്നു. ഇപ്പോൾ കേരളത്തിൽ നടക്കുന്ന ചർച്ചകൾ ബാറുകളുടെ നിലവാരമില്ലായ്മയെ കുറിച്ചാണ്. നിലവാരത്തിന്റെ കാര്യത്തിൽ ബാറുകളുടെ നിലവാരം താഴാന്നു പോകരുത് എന്നാകാര്യത്തിൽ മാത്രമാണ് ഇപ്പോൾ ചർച്ചകൾ നടകുന്നത്. കേരളത്തിൽ അഴിമതി കട്ടുത്തീ പോലെ പടർന്നിരിക്കുകയാണെന്നും, ബാർകോഴ വിവാദം വരാനിരിക്കുന എല്ലാ തിരഞ്ഞെടുപ്പിലും വലിയ ചർച്ചവിഷയമായിമാറുമെന്നും,നമ്മുടെ സർകാരിനെതിരെ നിയമപരവും ധാർമികവുമായ നിരവധി വിഷയങ്ങൾ ഇതുമായി ബന്ധപ്പെട്ടു ഉയർന്നു വന്നിട്ടും അതൊന്നും കണ്ടില്ലെന്ന മട്ടിലാണ് നമ്മുടെ സർക്കാരും മന്ത്രിമാരും പെരുമാറുന്നത്. ഏറ്റവും കൂടുതൽ അഴിമതി നടക്കുന്ന സ്ഥലം സർക്കാർ ഓഫിസുകളായി മാറിയിരിക്കുന്നു. അധികാരം ഉപയോഗിച്ച് എന്ത് വൃത്തികേടും ചെയ്യാൻ മടിക്കാത്ത ഒരു കൂട്ടരാണ് ഇന്നു നാട് ഭരിക്കുന്നത്തെന്ന വെളിപ്പെടുത്തലുകൾ ഭരണക്ഷിക്കാർ പോലും ആവർത്തിച്ച് പറയുപ്പോഴും, ഇതൊന്നും താങ്ങളെ ബാധിക്കുന്ന വിഷങ്ങൾ അല്ലെനുള്ള മട്ടിൽ അധികാരത്തിൽ കടിച്ചു തുങ്ങി നിൽക്കുകയാണ് കേരളസർകാർ. അതുകൊണ്ടാണ് A.K.ആൻഡ്ണിക്ക് പോലും U.D.F.സർകാർ അഴിമതി നിറഞ്ഞതാണ് എന്ന് പറയേണ്ടിവന്നതെന്നും മുസ്സഫ അബുദാബി മലയാളി സമാജത്തിൽ നടന്ന ചടങ്ങിൽ രൺജി പണിക്കർ അഭിപ്രായപ്പെട്ടു.

നമ്മുടെ രാജ്യം രാഷ്ട്രീയമായമാറ്റത്തിലൂടെയാണ് കടന്നുപോകുന്നത്.കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പിന് ശേഷം അധികാരത്തിൽ വന്ന സർക്കാർ മറ്റു സർക്കാരിൽനിന്നും എല്ലാതരത്തിലും വ്യതസ്തമായാണ് ഭരണനിർവഹണം നടത്തികൊണ്ടിരിക്കുനത്. രാജ്യത്ത് നടന്ന ഈ ഭരണമാറ്റം രാഷ്ട്രീയമായ പുതിയ തത്വസംഹിതകളെ സാധാരനകരിലേക്ക് കൊണ്ടുവരാനുള്ള ബോധാപൂർവപമായ ശ്രമത്തിന് അടിത്തറപാകികഴിഞ്ഞു.പല ആളുകളുടെയും മതേതരത്വത്തിന്റെ മുഖമൂടികൾ അഴിഞ്ഞു വീണുപോയത് നാം കണ്ടതാണ്. ഫാസിസ്റ്റ് പ്രവണതകളാണ് ഭരണകൂടം പ്രകടിപ്പികുന്നതെന്നും, പല മേഖലകളിലും ബോധപൂർവം നേരിട്ട് ഇടപ്പെട്ട് തങ്ങളുടെ വർഗീയ അജണ്ട നടപ്പിലാക്കി കൊണ്ടിരിക്കുകയാണെന്നും,അവർ നടത്തികൊണ്ടിരിക്കുന്ന സാസ്‌കാരിക ഫാസിസം തിരിച്ചറിഞ്ഞുകൊണ്ട് ഇന്ത്യയിലെ മുഴുവൻ മതനിരപേക്ഷ ശക്തികളും ഒന്നിച്ചുനിന്ന്‌കൊണ്ട് ഇതിനെതിരേ പോരാട്ടം ശക്തമാകണമെന്നും അദേഹം അഭിപ്രായപ്പെട്ടു.

ശക്തി തിയറ്റേഴ്‌സ് പ്രസിഡന്റെ K.T. ഹമീദീന്റെ അധ്യക്ഷതയിൽ ചേർന്ന സാംസ്‌കാരിക സമ്മേളനത്തിൽ ഇന്ത്യൻ സോഷ്യൽ സെന്റെർ ജനറൽസെക്രട്ടറി .M.A.സലാം, അബുദാബി മലയാളി സമാജം പ്രസിഡന്റ് യേശു ശീലൻ,കേരള സോഷ്യൽ സെന്റെർ പ്രസിഡന്റ് N.V. മോഹനൻ, കേരള സോഷ്യൽ സെന്റെർ മുൻ പ്രസിഡന്റ് K.B. മുരളി,യുവകലാസാഹിതി അംഗം ചന്ദ്രശേഖർ,ഫ്രണ്ട്‌സ് ADMS പ്രസിഡന്റ് ജയരാജ്, കലാ അബുദാബിയുടെ പ്രസിഡന്റ്.വേണുഗോപാൽ,NPCC കൈരളിയുടെ പ്രസിഡന്റ് മുസ്തഫ ശക്തിയുടെ വനിതാ കൺവീനർ പ്രിയ ബാലു, ശക്തിയുടെ ബാലാസംഘം പ്രസിഡന്റ് കുമാരി ഹിബ താജുദ്ദീൻ എന്നിവർ ആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു.

ശക്തിയുടെ ജനറൽസെക്രട്ടറി ഗോവിന്ദൻ നമ്പൂതിരി സ്വാഗതവും സാഹിത്യാ വിഭാഗം സെക്രട്ടറി ജമാൽ മുക്കുതല നന്ദി രേഖപെടുത്തി.ശക്തിയുടെ ബാലാസംഘം കുട്ടികൾ അവതരിപ്പിച്ച സ്വാഗതഗാനം സദസ്സിന്റെ പ്രശംസ നേടി.തുടർന്ന് ശക്തി തിയറ്റേഴ്‌സിന്റെ വനിതാ കലാകാരന്മാർ ഉൾപ്പെടെയുള്ളവർ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ അരങ്ങേറി. ചടങ്ങിൽ മൈലഞ്ചി സീസൺ 4 വിജയി ഹംദ നൗഷാദിന്രൺജി പണിക്കർ ശക്തി തിയറ്റേഴ്‌സിന്റെ ഉപഹാരം സമ്മാനിച്ചു.ശക്തി പ്രവർത്തക സ്മിഷ അരുണിനും ശക്തി തിയറ്റേഴ്‌സിന്റെ ഉപഹാരം കൈമാറി.

സാംസ്‌കാരിക സമ്മേളനവും കലാസന്ധ്യയും വിജയിപ്പിക്കാൻ വേണ്ടി പ്രവർത്തിച്ച മുഴുവൻ ആളുകളെയും ശക്തി തിയറ്റേഴ്‌സ് അബുദാബി അഭിവാദ്യം ചെയ്യുന്നു.