ങ്ങളുടെ എഴുത്തിലൂടെ നിരന്തരം എഴുത്തുക്കാർ ശ്രമിക്കെണ്ടാതുണ്ടെന്ന് പ്രമുഖ കഥാകൃത്ത് അർഷാദ് ബത്തേരി. ശക്തി തിയറ്റേഴ്‌സ് അബുദാബി, കരള സോഷ്യൽ സെന്റെറിൽ സംഘടിപ്പിച്ച സഹിത്യ സദസ്സ് ഉദ്ഘാടനം ചെയ്യ്തു സംസാരിച്ചക്കുകയായിരുന്നു അദ്ദേഹം.

പുതിയ സാഹചര്യത്തിൽ എഴുത്തുക്കാർ രാഷ്ട്രീയ മൗനം വെടിയണമെന്നും,സുകുമാർ അഴിക്കോട് മാഷേ പോലെക്രത്യമായ ഇടപെടലുക്കൾ നടത്തിയിരുന്ന ഒരാളുടെ വിടവ് ഇപ്പോഴും നികത്താതെ കിടക്കുകയണെന്നും,നിരന്തരം ശബ്ദിച്ചിരുന്ന ആനന്ദിനെ പോലുള്ളവർ നിശബ്ദരാവേണ്ടാവർ അല്ലെന്നും അർഷാദ് ബത്തേരി അഭിപ്രായപ്പെട്ടു.പുതിയ രാഷ്ട്രീയ സമൂഹ്യ സഹചര്യങ്ങളിൽ കവി സച്ചിദാനന്ദനെ പോലെ ചുരുക്കം ചില ആളുക്കൾ മാത്രം തങ്ങളുടെ എഴുത്തിലൂടെ പ്രതികരിക്കുന്നത് ആശ്വാസകരമാണെന്നും,മൈലണ്ണതേച്ചു വളഞ്ഞതുപോലെ നമ്മുടെ എഴുത്തുകാരുടെ നട്ടെല്ല് വളഞ്ഞു പോയിട്ടുണ്ടോ എന്ന് സംശയിക്കുന്നതായി അർഷാദ് ബത്തേരി കൂട്ടിചേർത്തു.

ശക്തി തിയറ്റേഴ്‌സ് അബുദാബിയുടെ വൈസ് പ്രസിഡന്റെ സലിം ചോലമുഖത്തിന്റെ അധ്യക്ഷത യിൽ ചേർന്ന ചടങ്ങിൽ സാഹിത്യവിഭാഗം സെക്രട്ടറി ജമാൽ മൂക്കുതല സ്വാഗതവും,അസി:ട്രഷറർ ഷബീർ നന്ദിയും രേഖപെടുത്തി. പ്രസിഡന്റെ കെ.ടി. ഹമീദ്, ജനറൽസെക്രട്ടറി ഗോവിന്ദൻ നമ്പൂതിരിയും ചേർന്ന് അർഷാദ് ബത്തേരിക്ക് ശക്തി തിയറ്റേഴ്‌സ്അബുദാബിയുടെ സ്‌നേഹോപഹാരം സമ്മാനിച്ചു.