- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
പ്രൗഢഗംഭീര ചടങ്ങിൽ ശക്തി തിയേറ്റേഴ്സ് അബുദാബിക്ക് 2015-16 വർഷത്തെ പ്രവർത്തനോദ്ഘാടനം; ദരിദ്രരുടെ ഇന്ത്യക്ക്, ദരിദ്രരെ അറിയുന്ന ഭരണകൂടം വേണമെന്ന് ടി എൻ സീമ എംപി
അബുദാബി: ശക്തി തിയറ്റേഴ്‌സ് അബുദാബിയുടെ 2015-16 പ്രവർത്തനവർഷത്തെ പ്രവർത്തനോദ്ഘാടനം അഖിലേന്ത്യാ ജനാധിപത്യ മഹിള അസോസിയേഷൻ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ഡോ.ടിഎൻ സീമ M.P അബുദാബി കേരള സോഷ്യൽ സെന്ററിൽ നടന്ന ചടങ്ങിൽ നിർവഹിച്ചു. സ്വാതന്ത്ര്യം കിട്ടി ഏഴുപതിറ്റാണ്ട് കഴിയുമ്പോഴും ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള അകലം വർദ്ധിച്ചു കൊണ്ടിരിക്കു
അബുദാബി: ശക്തി തിയറ്റേഴ്‌സ് അബുദാബിയുടെ 2015-16 പ്രവർത്തനവർഷത്തെ പ്രവർത്തനോദ്ഘാടനം അഖിലേന്ത്യാ ജനാധിപത്യ മഹിള അസോസിയേഷൻ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ഡോ.ടിഎൻ സീമ M.P അബുദാബി കേരള സോഷ്യൽ സെന്ററിൽ നടന്ന ചടങ്ങിൽ നിർവഹിച്ചു.
സ്വാതന്ത്ര്യം കിട്ടി ഏഴുപതിറ്റാണ്ട് കഴിയുമ്പോഴും ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള അകലം വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. പുതിയ കണക്കുകൾ അനുസരിച്ച് ശതകോടീശ്വരന്മാരുടെ എണ്ണം വർദ്ധിക്കുതോറും പട്ടിണി പാവങ്ങളുടെ എണ്ണം വർദ്ധിച്ച് വരുന്ന കാഴ്ചയാണ് നമ്മുക്ക് കാണാൻ കഴിയുന്നത്. ജനവിരുദ്ധവും കോർപറേറ്റനുകൂലമായ നയങ്ങൾ നടപ്പിലാക്കി കൊണ്ടാണ് ഇന്ത്യൻ ഭരണകൂടം മുന്നോട്ട് പോയികൊണ്ടിരിക്കുന്നതെന്ന് അഖിലേന്ത്യാ ജനാതിപത്യ മഹിള അസോസിയേഷൻ അഖിലേന്ത്യാ വൈസ്പ്രസിഡന്റ് ഡോക്ടർ. T.N.സീമ M.P. അഭിപ്രായപെട്ടു.
ശക്തി തിയറ്റേഴ്‌സ് അബുദാബിയുടെ 201516 പ്രവർത്തനവർഷത്തെ പ്രവർത്തനോദ്ഘാടനം അബുദാബി കേരള സോഷ്യൽ
സെന്റെറിൽ നടന്ന ചടങ്ങിൽ നിർവഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു ടി എൻ സീമ. ഇന്ത്യയിൽ മാറിമാറി ഭരിച്ച സർക്കാരുകൾ ജനങ്ങൾക്ക് വേണ്ടത് എന്താണെന്ന് തിരിച്ചരിഞ്ഞു കൊണ്ടല്ല പ്രവർത്തിച്ചത്. മറിച്ച് വളരെ നൂനപക്ഷം വരുന്ന കോർപറേറ്റ് പ്രമാണി വർഗ്ഗത്തിന്റെ താല്പര്യങ്ങൾക്ക് അനുസരിച്ചാണ് ഭരിച്ചുകൊണ്ടിരുന്നതെന്നും അവർ അഭിപ്രായപെട്ടു. പുത്തൻകമ്പോളവൽകരണം നമ്മുടെ ഓരോരുത്തരുടേയും നിത്യജീവിതത്തിലെ സമസ്ത മേഖലയിലും ആധിപത്യം സ്ഥാപിച്ചിരിക്കുന്നു എന്ന സത്യം മറന്നുകൂടാ. അത് നമ്മുടെ അഭിരുചികളെയും, സംസ്‌കാരിക ധാരണകളെയും അതിവേഗം മാറ്റിമാറിക്കുന്നു, എന്നുമാത്രമല്ല അത് നമ്മുടെ ചിന്തയേയും ശീലങ്ങളെയും വളരെവേഗം കമ്പോളവ്യാപനത്തിന് അനുകൂലമായി പരിഷ്‌കരിക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യകത.
ഇന്ത്യ പോലുള്ള ഒരു രാജ്യത്ത് സ്ത്രീകൾക്കെതിരായ പരാക്രമങ്ങളുടെ പ്രളയമാണ്. സ്ത്രികൾക്കും കുഞ്ഞുങ്ങൾക്കും സുരക്ഷിതത്വമില്ലാത്ത രാജ്യമായി ഇന്ത്യ മാറിയിരിക്കുന്നു. കമ്പോളം സ്ത്രികളെ വിൽപ്പന ചരക്കകുകയണെനും, പുത്തൻ കമ്പോളകച്ചവട സംസ്‌കാരത്തിൽ കുത്തകകളുടെ ലാഭം വർധിപ്പികാനുള്ള ഇരകളായാണ് സ്ത്രികളെ അവർ കാണുന്നത്. അല്ലാതെ പുതിയ മാറ്റത്തെ കുറിച്ചോ, പുതിയ സംസ്‌കാരത്തെ കുറിച്ചോ അല്ല ഇവർ പറയുന്നത്. തികച്ചും യാഥാസ്ഥിതികമായ കാര്യങ്ങൾ ഊട്ടി ഉറപ്പികുന്നതിനുള്ള പ്രവർത്തനങ്ങൾ ആണ് പുത്തൻകമ്പോളവൽകരണം ചെയ്തു കൊണ്ടിരിക്കുന്നത്. നമ്മുടെ കുടുംബത്തിനകത്തു മാറ്റം വരുതത്തെയും, കുടുംബതിനകത്തു ജനാധിപത്യം കൊണ്ടുവരാതെയും ഒരു സമുഹത്തിന്നു മുന്നോട്ടു പോവാൻ കഴിയില്ല. സ്ത്രീകളെയും കുഞ്ഞുങ്ങളെയും ബഹുമാനിക്കുന്ന ഒരു സമുഹമായി നാം മാറണം.
രാജ്യത്ത് ജനാധിപത്യവും അതിന്റെ സംസ്‌കാരവും തകർക്കുന്നതിനു വേണ്ടി സംഘപരിവാർ രാജ്യമെങ്ങും സാംസ്‌കാരിക ഫാസിസം നടത്തി കൊണ്ടിരിക്കുകയാണെന്നും അത് കൃത്യമായി തിരിച്ചറിഞ്ഞുകൊണ്ട് നാം നമ്മുടെ സംസ്‌കാരിക പ്രവർത്തനങ്ങൾ നടത്തേണ്ടതെന്ന് അവർ അഭിപ്രായപെട്ടു. ശക്തി തിയറ്റേഴ്‌സ് പ്രസിഡന്റ് K.T. ഹമീദീന്റ് അധ്യക്ഷതയിൽ ചേർന്ന സാംസ്‌കാരിക സമ്മേളനത്തിൽ പ്രശസ്ത ആർക്കിടെക്റ്റ് പത്മശ്രീ ജി ശങ്കർ, കേരള സോഷ്യൽ സെന്റെർ പ്രസിഡന്റ് N.V. മോഹനൻ, യുവകലാസാഹിതി സെക്രട്ടറി കുഞ്ഞികൃഷ്ണൻ, ഫ്രണ്ട്‌സ് ADMS പ്രസിഡന്റ് ജയരാജ്, കലാ അബുദാബിയുടെ പ്രസിഡന്റ് വേണുഗോപാൽ, NPCC കൈരളിയുടെ വൈസ് പ്രസിഡന്റ് അനിൽകുമാർ, ശക്തിയുടെ വനിതാ കൺവീനർ പ്രിയ ബാലു, ശക്തിയുടെ ബാലാസംഘം പ്രസിഡന്റ് കുമാരി ഹിബ താജുദ്ദീൻ എന്നിവർ ആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു. ശക്തിയുടെ ജനറൽ സെക്രട്ടറി ഗോവിന്ദൻ നമ്പൂതിരി സ്വാഗതവും ജോയിന്റ് സെക്രട്ടറി പ്രകാശ് പല്ലികട്ടിൽ നന്ദിയും പറഞ്ഞു. ശക്തിയുടെ അവതരണ ഗാനം ആലപിച്ചു കൊണ്ടാണ് പ്രവർത്തനോദ്ഘാടനത്തിനു തുടക്കമായത്.
തുടർന്ന് ശക്തിയുടെ ബാലാസംഘം അവതരിപ്പിച്ച സ്വാഗതഗാനവും, ശക്തി തിയറ്റേഴ്‌സിന്റെ വനിതാ കലാകാരന്മാർ ഉൾപ്പെടെയുള്ളവർ അവതരിപ്പിച്ച ചെണ്ട മേളയും അരങ്ങേറി.