ചാമ്പ്യൻസ് ലീഗ് ഫൈനൽ ആരംഭിച്ച മുതലുള്ള വിവാദങ്ങൾക്ക് ഫൈനൽ അവസാനിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും ആന്ത്യമില്ല. റയൽ മാഡ്രിഡുമായുള്ള ഫൈനൽ മത്സരത്തിനിടെ റാമോസുമായുള്ള ചലഞ്ചിൽ പരിക്കേറ്റതിനെ തുടർന്ന ലിവർപൂൾ താരം സലാഹ് മത്സരത്തിന്റെ 30ാം മിനുട്ടിൽ തന്നെ പിൻവാങ്ങേണ്ടി വന്നിരുന്നു.

ഉക്രൈനിലെ കീവിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരേ മൂന്ന് ഗോളുകൾക്കാണ് ലിവർപൂൾ റയൽ മാഡ്രിഡിനോട് തോറ്റത്. മത്സരത്തിൽ സലാഹ് പരിക്കേറ്റ് പുറത്തായതാണ് ലിവർപൂളിന്റെ തോൽവിക്ക് കാരണമായതെന്നാണ് ആരാധകർ വിശ്വസിക്കുന്നത്.

റാമോസിന്റെ കാടത്തമാണ് സലാഹിന് പരിക്കേൽപ്പിച്ചതെന്നാണ് സോഷ്യൽ മീഡിയയിൽ സ്പാനിഷ് ക്യാപ്റ്റനെതിരേ കടുത്ത വിമർശനമുയർന്നത്. ഇപ്പോൾ സാലഹിനെ ഫൗൾ ചെയ്ത മാഡ്രിഡ് താരം റാമോസിനെതിരെ നടപടി ആവശ്യപ്പെട്ട് മൂന്നരലക്ഷം ആരാധകരാണ് രംഗത്തെത്തിയിരിക്കുന്നത്. ഇത്രയും പേർ ഒപ്പിട്ട ഹർജി change.org എന്ന വെബ്‌സൈറ്റ് വഴിയാണ് സമർപ്പിക്കപ്പെട്ടിരിക്കുന്നത്.

റാമോസുമായുള്ള ചലഞ്ചിനിടെ സലാഹിന്റെ ഷോൾഡറിന് പരിക്കേൽക്കുകയായിരുന്നു. ഗ്രൗണ്ടിൽവെച്ചുള്ള പരിശോധനയ്ക്ക് ശേഷം താരം വീണ്ടും കളിക്കാനിറങ്ങിയെങ്കിലും വേദന കൊണ്ട് പുളഞ്ഞ് താരം പിന്മാറുകയായിരുന്നു.തുടർന്ന് സലാഹിനെ ഫൗൾ ചെയ്ത റയൽ ക്യാപ്റ്റൻ സെർജിയോ റാമോസിന് വലിയ തോതിലുള്ള വിമർശനം പല ഭാഗത്ത് നിന്നും കേൾക്കേണ്ടി വന്നു.

പരുക്കൻ അടവുകൾക്ക് പേരുകേട്ട റാമോസ് മനപ്പൂർവം സലാഹിനെ വീഴ്‌ത്തിയതാണെന്നും അതുവഴി മത്സരം അനുകൂലമാക്കിയെന്നും റാമോസിനെതിരെ നടപടിയെടുക്കണമെന്നും ഫിഫയോടും യുവേഫയോടും ആവശ്യപ്പെടുകയാണ് ആരാധകർ.ഗുസ്തിക്കാരനെ പോലെ റാമോസ് പെരുമാറിയെന്ന് ലിവർപൂൾ പരിശീലകൻ യോർഗൻ ക്ലോപ്പും പറഞ്ഞിരുന്നു. എന്നാൽ, താൻ അത് മനപ്പൂർവം ചെയ്തതല്ലെന്ന് മത്സരം ശേഷം റാമോസ് വ്യക്തമാക്കിയിരുന്നു.

മത്സരത്തിൽ സെർജിയോ റാമോസിന്റെ ഫൗളിൽ പരിക്കേറ്റ സാലാഹ് മത്സരം പൂർത്തിയാക്കാനാവാതെ പുറത്ത് പോയിരുന്നു. ഷോൾഡറിന് പരിക്കേറ്റ സാലക്ക് ലോകകപ്പ് അടക്കം നഷ്ടമാവുമെന്നും വാർത്തകൾ വന്നിരുന്നു. എന്നാൽ താരം ഈജിപ്തിന്റെ ലോകകപ്പ് ടീമിൽ ഇടം നേടുമെന്ന് ഈജിപ്ത് പരിശീലകൻ അറിയിച്ചിരുന്നു. മത്സരത്തിൽ ആദ്യ പകുതിയിൽ സാലയെ നഷ്ട്ടമായ ലിവർപൂൾ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് റയൽ മാഡ്രിഡിനോട് തോറ്റിരുന്നു. മത്സര ശേഷം ട്വിറ്ററിലൂടെ സെർജിയോ റാമോസ് സാലയോട് മാപ്പ് പറഞ്ഞിരുന്നെങ്കിലും സാലയുടെ ജന്മനാടായ ഈജിപ്തിൽ നിന്ന് റാമോസിനെതിരെ ശക്തമായ പ്രതികരണങ്ങളാണ് പുറത്തു വന്നത്